ലോകോത്തര ദർശനങ്ങളുടെ ഭാരതത്തിൽ കേരളത്തിന്റെ വിശേഷിച്ച് സനാതനധർമ്മം വിവിധതരമായ പ്രതിസന്ധികളും വെല്ലുവിളികളും അഭിമുഖീകരിക്കുന്നുണ്ട്.
മയക്കു മരുന്ന്, അരാജകവാത പ്രവണത,കുടുംബശ്രൈധല്യം,രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള തീവ്രവാദം സംസ്കാരവും ആചാര അനുഷ്ഠാനങ്ങളും നിന്ദിക്കപ്പെടൽ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ സമൂഹത്തിൽ വ്യാപിക്കുന്നു. നിയന്ത്രിച്ചില്ല എങ്കിൽ സമൂഹം ശിഥിലമാകും ഇക്കാര്യത്തിൽ വിശദീകരിച്ചുകൊണ്ട് സന്യാസി സമൂഹം മാർഗദർശക മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒരു ധർമ്മസന്ധ്യയാത്ര നടത്തുന്നു.
7 മുതൽ 21 വരെയാണ് യാത്ര നടക്കുക കേരളത്തിലെ എല്ലാ സമ്പ്രദായത്തിലും പരമ്പരയിലും പെട്ട സന്യാസിമാർ യാത്രയിൽ പങ്കുചേരും കാര്യകർമ്മങ്ങളുടെ നടത്തിപ്പിനായി ജൂൺ 11 അഞ്ചുമണിക്ക് സ്വാഗതസംഘ രൂപീകരണം നടക്കുന്നു.
തിരുവനന്തപുരം കപടിയാർ ഉദയ പാലത്തിലാണ് ഇതിനായി കൂടിച്ചേരുന്നത്. പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ സ്വാമി സ്വരൂപാനന്ദ സ്വരസ്വതി ജനറൽ സെക്രട്ടറി മാർഗ്ഗദർശക മണ്ഡലം സ്വാമി ശിവാമൃതാനന്ദപുരി മാതാ അമൃതാനന്ദമയി മഠം സ്വാമി ഗുരു ജ്ഞാന തപസ്സി ശാന്തിഗിരി ആശ്രമം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ശ്രീരാമദാസ് മിഷൻ സ്വാമി അയ്യപ്പദാസ് തത്വമസി ആശ്രമം തൊടുപുഴ സുധീർ ധന്യ ചിന്മയ മിഷൻ.
















Leave a Reply