Advertisement

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ(KWASA INTUC ) ഇരുപതാം സംസ്ഥാന സമ്മേളനം ജൂൺ 10 11 12 തീയതികളിൽ അളകാപുരി ഓഡിറ്റോറിയം തിരുവനന്തപുരം.

കേരള വാട്ടർ അതോറിറ്റിയിലെ സമസ്ത വിഭാഗം ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന വാട്ടർ അതോറിറ്റിയിലെ അംഗീകൃത തൊഴിലാളി സംഘടനയായ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ INTUC ഇരുപതാം സംസ്ഥാന സമ്മേളനം 2025 ജൂൺ 10,11,12 തീയതികളിൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം വെച്ച് നടത്തുന്നു.

കേരള വാട്ടർ അതോറിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നിരാശയും സങ്കടവും നൽകിയ വർഷങ്ങളാണ് കടന്നുപോയത് അവകാശനിഷേധം മാത്രമല്ല മാന്യമായും സത്യസന്ധമായും ജോലി ചെയ്യാനുള്ള സാഹചര്യം പോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു സ്വകാര്യവൽക്കരണ നയങ്ങൾക്ക് ആക്കംകൂട്ടി എന്ന് മാത്രമല്ല മികച്ച ഒരു പൊതുമേഖലാ സ്ഥാപനത്തെ തകർക്കുക കൂടിയാണ് ഇപ്പോഴത്തെ സർക്കാരിനെ ലക്ഷ്യം എന്നത് ഇതിനോടകം വ്യക്തമായി കഴിഞ്ഞു

സംസ്ഥാന സർക്കാരിന്റെയും മാനേജ്മെന്റ് സാമ്പത്തിക കിടു കാര്യസ്ഥത മൂലം സ്ഥാപനവും ജീവനക്കാരും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത് വലിയ വിലക്കയറ്റത്തിന്റെ കാലഘട്ടത്തിൽ ആറ് ഗഡു ഡി യെ കുടിശിക്കാൻ നൽകുവാൻ ഉള്ളതും സറണ്ടർ അനുവദിക്കാത്തതും ജീവനക്കാരുടെ സമ്പാദ്യമായ ജിപിഎഫിൽ നിന്നും വായ്പയായി തുക പിൻവലിക്കാൻ മാസങ്ങളോളം കാത്തിരിക്കണം എന്നതും പ്രതിസന്ധിയുടെ നേർക്കാഴ്ചയാണ് പൊതു ടാബുകളുടെ വാട്ടർ ചാർജ് ഇനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച 719 കോടി വിനിയോഗിച്ചാൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും മുഴുവൻ കുടിശ്ശികയും തീർക്കാൻ സാധിക്കും എന്നിരിക്കെ ഈ തുക ഗവൺമെന്റ് ട്രഷറി അക്കൗണ്ടിൽ നിന്നും അനുവദിക്കാത്തത് ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. മാത്രമല്ല ജീവനക്കാരുടെ സൗജന്യ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി അട്ടിമറിച്ച് വിഹിതം ഈദ് ആക്കുവാനുള്ള നീക്കവും അണിയറയിൽ നടക്കുന്നു

ജീവനക്കാർക്ക് ഏറെ മടുപ്പ് ഉളവാക്കിയ ആ 10 വർഷങ്ങൾ അവസാനിക്കാറായ സാഹചര്യത്തിൽ അനന്തപുരിയിൽ വച്ച് നടക്കുന്ന കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് ചരിത്രപരവും രാഷ്ട്രീയപരവുമായ പ്രസക്തി ഏറുകയാണ് ഈ സാഹചര്യത്തിൽ ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും അവകാശ സംരക്ഷണത്തിനായി നടത്തുന്ന നിരന്തര സമര പോരാട്ടങ്ങൾക്ക് പിന്തുണ അഭ്യർത്ഥിക്കുന്നു തിരുവനന്തപുരം നടക്കുന്ന കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി ഇരുപതാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിക്കുന്നു. (അളകാപുരി ഓഡിറ്റോറിയം തിരുവനന്തപുരം)

തമ്പാനൂർ രവി സംസ്ഥാന പ്രസിഡന്റ്

എസ് കെ ബൈജു ജനറൽ കൺവീനർ

പി ബിജു ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *