Advertisement

കലാനിധി പ്രഥമ എഴുത്തച്ഛൻ സ്മൃതി കാവ്യ ശ്രേഷ്ഠ പുരസ്കാരം

കലാനിധി പ്രഥമ എഴുത്തച്ഛൻ സ്മൃതി കാവ്യ ശ്രേഷ്ഠ പുരസ്കാരം പി കെ ഗോപിക്കും രാജ രവിവർമ്മ പ്രഥമ സ്മൃതി പുരസ്കാരം ചിത്രകാരൻ എസ് അശോക് കുമാറിനും എഴുത്തച്ഛൻ സ്മാരക പുരസ്കാരം ഡോക്ടർ ഈ ശ്രീധരനും കലാനിധി അക്ഷര കനിവ് മ്യൂസിക് ഫസ്റ്റ് രാജാരവിവർമ്മയുടെ 177 ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ചിത്രരചന മത്സരവും എഴുത്തച്ഛൻ സ്മൃതി പുരസ്കാര സമർപ്പണവും.

കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രായഭേദമന്യേ എല്ലാവരിലും കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനായി കലാ സാംസ്കാരിക പൈതൃക ഭൂമിയായ കോഴിക്കോടിന്റെ മണ്ണിൽ കലാനിധി സംഘടിപ്പിക്കുന്ന അക്ഷര കനിവ് മ്യൂസിക് ഫെസ്റ്റ് രാജാരവിവർമ്മയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ചലച്ചിത്ര ഗാന ആലാപന മത്സരവും ചിത്രരചന മത്സരവും എഴുത്തച്ഛൻ സ്മൃതി പുരസ്കാര സമർപ്പണവും ജൂൺ 1 ഞായറാഴ്ച രാവിലെ 9 മണിക്ക് കോഴിക്കോട് മനാഞ്ചിറ നളന്ദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.

ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും മജീഷ്യനും ചിത്രകാരനുമായ തേജസ് പെരുമണ്ണ ചലച്ചിത്ര ഗാന ആലാപന മത്സരത്തിന്റെയും ചിത്രരചന മത്സരത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും

തുടർന്ന് മത്സരങ്ങൾ വേദിയിൽ അരങ്ങേറും കലാനിധി ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാനദാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും എഴുത്തച്ഛൻ സ്മൃതി പുരസ്കാര സമർപ്പണവും ജൂൺ ഒന്നിന് വൈകിട്ട് നാലിന് കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് രാജേന്ദ്രന്റെ അധ്യക്ഷത വഹിക്കുന്ന യോഗം നോവലിസ്റ്റും തിരക്കഥാകൃത്തും നാടകകൃത്തും ചെറുകഥാകൃത്തും യാത്ര വിവരണ എഴുത്തുകാരനുമായ പി ആർ നാഥൻ ഉദ്ഘാടനം നിർവഹിക്കും.

തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള പഠന ഉപകരണ വിതരണ ഉദ്ഘാടനം ജനറൽ മാനേജർ വിനയൻ പുരുഷോത്തമൻ നിർവഹിക്കും.നാടൻപാട്ടും നാടകഗാനവും രവീന്ദ്രനാഥ ടാഗോർ പുരസ്കാര സമർപ്പണവും ലോഗോ പ്രകാശനവും ശ്രീധരൻ നിർവഹിക്കും. വാദ്യ കലാകാരനുമായ വാദ്യായ പയ്യന്നൂർ സുധി ഏറ്റുവാങ്ങും.

പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ ഛായാചിത്രം മരപ്പലകയിൽ തൽസമയം വേദിയിൽ പ്രശസ്ത ചിത്രകാരൻ എസ് അശോക് കുമാർ വരയ്ക്കുന്നു ഏറ്റുവാങ്ങുന്നത് പ്രദീപ് (കവി ഗാനരചയിതാവ് നോവലിസ്റ്റ് ചിത്രകാരൻ നൃത്ത സംവിധായകൻ)

ശ്രീധരനെ പാരമ്പര്യ കലാ വിജ്ഞാന ഗവേഷകനും പരിപോഷകനും എഴുത്തുകാരനും വാദ്യാചാര്യ പയ്യന്നൂർ കലാനിധി ബാധ്യശ്രേഷ്ഠപുരസ്കാരവും നൽകി ആദരിക്കും

എഴുത്തച്ഛൻ സ്മാരക അക്ഷര ജ്യോതി പുരസ്കാരം കാവൽ എന്ന ചെറുകഥാസമാഹാരത്തിനാണ് ചലച്ചിത്ര സംവിധായകനും ചിത്രകാരനും മജീഷ്യനും പ്രഭാഷകനും എന്നീ മേഖലകളിൽ പ്രശസ്തനായ തേജസ് പെരുമണ്ണ ക്കും സമ്മാനിക്കും

കവയത്രിയും അധ്യാപികയുമായ ആര്യ ഗോപിക്ക് എഴുത്തച്ഛൻ സ്മൃതി അക്ഷര ജ്യോതി പുരസ്കാരവും പ്രദീപ് തൃപ്പരപ്പിന് (കവി ഗാനര ജേതാവ് നോവലിസ്റ്റ് ചിത്രകാരൻ )വേനലിൽ ഒരു പൂക്കാലം എന്ന നോവലിന് പ്രഥമ എഴുത്തച്ഛൻ സ്മാരക പുരസ്കാരവും നൽകി ആദരിക്കും

നവാഗത ബാലതാരമായ ജാൻവി വത്സരാജനെ കലാ നദി പ്രഥമ രാജാരവിവർമ്മ സംഗീത കലാശ്രേഷ്ഠ പുരസ്കാരം നൽകി അനുമോദിക്കും ഗായിക ഷോർട്ട് ഫിലിം സംവിധായിക അഭിനേത്രി നർത്തകി ബഹുമുഖ കലാപ്രതിഭ ശ്രീമതി ലൈല വീനയിലും കവിയത്രി നോവലിസ്റ്റ് ചെറുകഥാ അധ്യാപിക എഴുത്തച്ഛൻ സ്പെഷ്യൽ ജോലി പുരസ്കാരം ശ്രീ ഹാഷിം പാഠത്തിനും ഗാനര ജേതാവ് ഷോർട്ട് ഫിലിം സംവിധായകൻ എഴുത്തച്ഛൻ സ്മാരക അക്ഷരശ്രീ പുരസ്കാരം പ്രദീപ് നീലാംബരിക്കും സ്റ്റേറ്റ് ആൻഡ് നാഷണൽ അവാർഡ് വിന്നർ ഗിന്നസ് റെക്കോർഡ് പുരസ്കാരം ശ്രീമതി ജ്യോതി കിഷോറിനും (അഭിനയത്രി ഗായിക ) മാടൻ എന്ന ഷോർട്ട് ഫിലിം അഭിനയത്തിന് സ്പെഷ്യൽ ജോലി കലാശ്രേഷ്ഠ പുരസ്കാരം ജാൻവി വത്സരാജ് ഗായിക അഭിനേത്രി നർത്തകി)കലാനിധി രാജാരവിവർമ്മ പ്രഥമ സംഗീത കലാശ്രേഷ്ഠ പുരസ്കാരവും സമ്മാനിക്കും.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യ മേഖലകളിലെ പ്രഗൽഭരെ വേദിയിൽ പുരസ്കാരം നൽകി ആദരിക്കും

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ശ്രീമതി ഗീതാ രാജേന്ദ്രൻ

കലാനിധി മാനേജിംഗ് ട്രസ്റ്റി

Leave a Reply

Your email address will not be published. Required fields are marked *