തിരുവനന്തപുരം: ആർ എസ് പി കവടിയാർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറവൻകോണം വാർഡിൽ കുടുംബ സംഗമവും പഠനോപകരണ വിതരണവും നടത്തി.
കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു.
നഗരത്തിൽ വികസനം തടസ്സപ്പെട്ടിരിക്കുന്നത്യംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായിട്ടും പദ്ധതി വിഹിതം ബഡ്ജറ്റിൽ ഇരുത്തിയത് പോലും തിരുവനന്തപുരം നഗരസഭയ്ക്ക് നൽകാതിരുന്നത് അനീതിയായി പോയി എന്നും സാമ്പത്തിക ഞെരുക്കം ധൂർത്തിനെ കാരണമാകുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നഗരത്തിൽ വികസനം തടസ്സപ്പെട്ടിരിക്കുന്നത് സർക്കാർ നയംമൂലം ആണെന്നും അദ്ദേഹം പറഞ്ഞു കൗൺസിലർ പി ശ്യാം കുമാർ അധ്യക്ഷത വഹിച്ചു.കെ എസ് സനൽകുമാർ, പ്രസന്നകുമാർ, തേക്കുംമൂട് സുമേഷ്, പി എസ് പ്രസാദ് എന്നിവർ പ്രസംഗിച്ചു
ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു
















Leave a Reply