ആലി സിനിമയുടെ ടൈറ്റിൽ ലോഞ്ച് മലയാള സിനിമയുടെ കാരണവർ നടൻ മധു നിർവഹിച്ചു. മൻഹാർ സിനിമാസിന്റെ പ്രൊഡക്ഷൻ ടു ബാനറിൽ സ്ക്രിപ്റ്റും ഡയലോഗും എഴുതിക്കൊണ്ട് കലാനിധി ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സ്ഥാപക അംഗമായ ഡോക്ടർ കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയാണ് ആലി. ആലിയുടെ ടൈറ്റിൽ ലോഞ്ച് മലയാള സിനിമയുടെ കാരണവർ നടൻ മധു നിർവഹിച്ചു.
ശ്രീ റിനാസ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിൽ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് കലാനിധി ടെസ്റ്റ് അംഗമായ കിളിമാനൂർ രാമവർമ്മ തമ്പുരാൻ, ഡോക്ടർ ശ്രദ്ധ പാർവതി (കലാനിധി പ്രതിഭ) രതീഷ് റോയ് എന്നിവരാണ്
തമിഴ് സിനിമ രംഗത്തുനിന്നുള്ള പ്രജിൻ പത്മനാഭൻ കൃഷ്ണപ്രസാദ് പുതുമുഖ നായകനായ സൗരഭ്യം നടൻ ജോബി ലതദാസ് മണക്കാട് ലീല കൈലാഷ് തുടങ്ങിയവരാണ് അഭിനേതാക്കൾ
കന്യാകുമാരിയിലും യുഎഇയിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ചു. പ്രണയവും കോമഡിയും ഒത്തുചേർന്ന ഒരു കുടുംബാക്ഷ ചിത്രമാണ് ആലി. നടൻ മധുവിന്റെ കണ്ണൻമൂലയിലുള്ള വച്ച് സിനിമ നിർമ്മാതാവും കലാനിധി ട്രസ്റ്റ് മുഖ്യ രക്ഷാധികാരിയുമായി കിരീടം ഉണ്ണിക്ക് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. കലാനിധി ഗീതാ രാജേന്ദ്രൻ കലാനിധി ചെയർപേഴ്സൺ മാനേജിംഗ് ട്രസ്റ്റിന്റെ അധ്യക്ഷതയിൽ നടൻ എം ആർ ഗോപകുമാർ മുഖ്യ അതിഥി ആയിരുന്നു. ഡോക്ടർ പ്രമോദ് പയ്യന്നൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു പ്രദീപ് തൃപ്പരപ്പ് (കലാനിധി ജനറൽ കൺവീനർ കവി ഗാനരചേതാവ് നോവലിസ്റ്റ് കാസർകോട്) (അനിൽ ബാലകൃഷ്ണൻ ട്രസ്റ്റ് സ്ഥാപക മെമ്പർ അധ്യാപകൻ ) കാലടി ബാലചന്ദ്രൻ (മാധ്യമപ്രവർത്തകൻ) ശാലിനി അനിൽ ബാലകൃഷ്ണൻ നൃത്ത അധ്യാപികമായ ലെന മാർട്ടിൻ എന്നിവർ പങ്കെടുത്തു.
















Leave a Reply