പൊതു ഇടം സ്ത്രീകൾക്ക് കൂടി സുരക്ഷിതമായ ഒരു ഇടം ആക്കി മാറ്റുക പൊതു ഇടങ്ങളിൽ ഇതുവരെ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കാത്ത വനിതകൾക്ക് അതിനുള്ള അവസരം ഒരുക്കുക എന്നീ ഇലക്ഷ്യങ്ങളോടെ തിരുവനന്തപുരം ജില്ല ആസൂത്രണ സമിതി നടപ്പിലാക്കുന്ന പരിപാടിയാണ് വനിതാ ജംഗ്ഷൻ. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും നടന്നുവരുന്ന ഈ പരിപാടിക്ക് തുടക്കം കുറിച്ചത് 2024 നവംബർ ഒന്നിനാണ്. 2025 ജനുവരിയോട് കൂടി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും വനിതാ ജംഗ്ഷൻ പൂർത്തിയാക്കും
ഓഡിറ്റോറിയങ്ങളിലും ഹാളുകളിലും ആയി നടക്കാറുള്ള പരിപാടികളിൽ നിന്ന് വ്യത്യസ്തമായി പഞ്ചായത്തിലെ പ്രധാന ജംഗ്ഷനിലാണ് വനിതാ ജംഗ്ഷൻ നടക്കുന്നത്. ഉച്ചയ്ക്ക് 2 മണി ആരംഭിച്ച പാതിരാത്രി വരെ നീന്തിനിൽക്കുന്ന പരിപാടികൾ രാത്രി നടത്തത്തോടെയാണ് സമാപിക്കുക. പൊതുനിരത്തിൽ ഒരുക്കിയ വേദികളിൽ പ്രായം മറന്നു അസമയമെന്ന് സമൂഹം കൽപ്പിച്ചു നൽകിയ പരിധി ലംഘിച്ചും സ്ത്രീകൾക്ക് അവരുടെ സർഗ്ഗവാസനകൾ അവതരിപ്പിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരു അപൂർവ്വ ഉത്സവമായി ഈ ആഘോഷം ഇതിനകം മാറിക്കഴിഞ്ഞു. 85 വയസ്സിനിടയിൽ ഒരിക്കൽപോലും തന്റെ കലാവാസന അവതരിപ്പിക്കാനോ മൈക്ക് ഉപയോഗിക്കാനോ അവസരം കിട്ടാതിരുന്ന മുത്തശ്ശിമാർ അടക്കം ജീവിതത്തിന്റെ വിവിധ തുറകളിൽപ്പെട്ട സ്ത്രീകൾ അവരുടെ ദുഃഖവും പരിമിതിയും മറികടന്ന് വീതി കീഴടക്കുന്ന കാഴ്ച അതിമനോഹരം ആയിരുന്നു. ഓരോ പഞ്ചായത്തിനും സമയം തികയുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം സ്ത്രീകളുടെ അബൂദപൂർവ്വമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വനിതാ ജംഗ്ഷൻ പരിപാടിയുടെ ജില്ലാതല സമാപനം ഫെബ്രുവരി ഏഴിന് തിരുവനന്തപുരം മാനവിധിയിൽ നടക്കുകയാണ്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും നടന്ന പരിപാടികളിലെ ഏറ്റവും മനോഹരമായ ടുഡേ അവതരണം അന്ന് ഉച്ചയ്ക്ക് 2 മണി മുതൽ ആരംഭിച്ച പാതിരാത്രി രാത്രി നടത്തത്തോടെ സമാപിക്കും. വ്യത്യസ്ത രംഗങ്ങളിലെ കരുത്തരും പ്രഗൽഭരുമായ സ്ത്രീകളടക്കം ആയിരക്കണക്കിന് വനിതകൾ പങ്കെടുക്കുന്ന ഈ മഹോത്സവത്തിന്റെ ഭാഗമാകാൻ പരിപാടിക്ക് സർവവിധ പിന്തുണയും സഹായസഹകരണങ്ങളും നൽകാനും അഭ്യർത്ഥിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം തിരുവനന്തപുരം കേസരി മെമ്മോറിയൽ ഹാളിൽ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ശ്രീമതി ആര്യ രാജേന്ദ്രൻ നൽകി നിർവഹിച്ചു.
















Leave a Reply