Advertisement

സംരംഭക സഭ

കേരളത്തിലെ ഓരോ പഞ്ചായത്തിലും ശരാശരി 250 പരം സംരംഭങ്ങൾ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും രൂപീകരിച്ച പുതിയ സംരംഭങ്ങളുടെയും അതിനുമുമ്പ് മുതൽക്കേ പ്രവർത്തിച്ചു പോരുന്ന സംരംഭങ്ങളുടെയും പ്രതിനിധികളുടെ ഒരു യോഗം സംരംഭകസഭ എന്ന് പേരിൽ കാട്ടാക്കട നടത്തുകയുണ്ടായി.

സംരംഭക സഭയുടെ ഉദ്ദേശലക്ഷ്യങ്ങൾ

ഓരോ പഞ്ചായത്തിലും നിലവിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെ ഒരു കൂട്ടായ്മ രൂപീകരിക്കുക

സംരംഭകർക്ക് വ്യവസായ വകുപ്പിന്റെയും മറ്റു അനുബന്ധ വകുപ്പുകളുടെയും വിവിധ സംരംഭകത്വം പ്രോത്സാഹന പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണം നടത്തുക

സംരംഭകർക്കുള്ള വിവിധ ആവശ്യങ്ങൾ ലോൺ ലൈസൻസ് സബ്സിഡി ഇൻഷുറൻസ് മുതലായവ നിറവേറ്റുവാൻ വേണ്ടി പ്രാദേശിക ബാങ്കുകൾ ഇൻഷുറൻസ് സേവന ദാതാക്കൾ എന്നിവരുമായി സഹകരിക്കുവാൻ എൻട്രിസ് ഡെവലപ്മെന്റ് സേവനം ലഭ്യമാക്കുക

സംരംഭകരിൽ നിന്നും പോളിസി നിർമ്മാണ തലത്തിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഫീഡ്ബാക്ക് എടുക്കുക

പ്രാദേശിക തലത്തിലുള്ള സംരംഭക ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് വേണ്ട വീട് ബാക്കും നടപടികളും സ്വീകരിക്കുക

സംരംഭകരുടെ വിവിധ വകുപ്പുകളും ആയി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കായി അതാത് വകുപ്പുകളുടെ പ്രതിനിധികൾ വകുപ്പ് തലത്തിലുള്ള ബോധവൽക്കരണം നടത്തുക

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ലോക്കൽ എക്കണോമിക് ഡെവലപ്മെന്റ് പദ്ധതി മാർക്കറ്റിംഗ് സഹായ പദ്ധതികൾ മുതലായവയെ കുറിച്ച് പഞ്ചായത്ത് തലത്തിൽ സംരംഭകരുമായി ഏകോപനംനടത്തുക

സംരംഭകർ പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള ഉചിതമായ പരിഹാര നടപടികളും നിർദ്ദേശങ്ങളും കണ്ടെത്തുവാൻ സംരംഭകരും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും കെഎസ്ഇബി മൈനിങ് ആൻഡ് ജിയോളജി ലേബർ പരിസ്ഥിതിയെ ഐ ലീഡ് ബാങ്ക് സഹകരണ ബാങ്ക് മറ്റു ബാങ്കുകൾ പ്രതിനിധികൾ ഉദ്യോഗസ്ഥരുമായുള്ള ചർച്ച നടത്തുക

കെ ഷിഫ്റ്റ് അക്നോളജ്മെന്റ് ഉദ്യം രജിസ്ട്രേഷൻ എന്നിവ ലഭ്യമാക്കുവാൻ ഹെൽപ്പ് ഡെസ്ക് സംവിധാനം രൂപീകരിക്കുക

Leave a Reply

Your email address will not be published. Required fields are marked *