Advertisement

Lions International district 318A 38 മത് സ്പെഷ്യൽ സ്പോർട്സ് 2024

ലോകത്തിലെ ഏറ്റവും വലിയ സേവന സംഘടനയായ ലയൺസ് ഇന്റർനാഷണൽ ഇന്ത്യ പാറശാല മുതൽ ഹരിപ്പാട് വരെയുള്ള ലൈൻസ് ക്ലബ്ബുകൾ ഉൾപ്പെടുന്ന ലൈൻസ് ഡിസ്ട്രിക്ട് 318 വ്യത്യസ്ത കഴിവുകളുള്ള വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വേണ്ടി നടത്തിവരുന്ന വാർഷിക കായികമേളയാണ് ലയൺ സ്പെഷ്യൽ സ്പോർട്സ് ഇവന്റ്.ലൈൻസ് ഡിസ്ട്രിക്ട് 318 യുടെ പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളെ കൂടാതെ വ്യത്യസ്ത കഴിവുകൾ ഉള്ളവർക്ക് ആയുള്ള പ്രത്യേക സ്ഥാപനങ്ങളിൽ നിന്നുമായിആയിരത്തിൽ പരം കുട്ടികൾ ഈ ഏകദിന സ്പോർട്സ് മേളയിൽ പങ്കെടുക്കും.ഓരോ വർഷവും ലൈൻസ് സ്പെഷ്യൽ സ്പോർട്സ് ഇവനിൽ പങ്കുചേരുന്ന വിദ്യാർത്ഥികളുടെയും സ്ഥാപനങ്ങളുടെയും എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവും താൽപര്യവുമാണ് സാമൂഹിക പ്രതിബദ്ധതയുടെ പ്രവർത്തിക്കുന്ന ലൈൻസ് പ്രസ്ഥാനത്തിന് ഇത്തരം പരിപാടികൾക്ക് മുൻതൂക്കം നൽകുന്നതിന് പ്രേരണയാകുന്നത്.

ഈ വർഷത്തെ സ്പെഷ്യൽ സ്പോർട്സ് ഇവന്റ് നവംബർ മാസം 24 തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തപ്പെടും. കുട്ടികളുടെ വർണ്ണാഭമായ മാർച്ച് പാസ് ആരംഭം കുറിക്കുന്ന ഇവന്റെ 24ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം മിലിറ്ററി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ എംപി ഉദ്ഘാടനം ചെയ്യും

വൈകുന്നേരം നാലുമണിവരെ നീണ്ടുനിൽക്കുന്ന കായികമേളയിൽ സബ്ജൂനിയർ ജൂനിയർ സീനിയർ എന്നിങ്ങനെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും രണ്ട് വിഭാഗങ്ങളിലായി 90 ഇനങ്ങളിൽ ഉള്ള കായിക മത്സരങ്ങൾ നടത്തപ്പെടും

വൈകുന്നേരം 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും കേരള സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരൻ ഐഎഎസ് നിർവഹിക്കും.മത്സരത്തിൽ വിജയികളാകുന്നവർക്കുള്ള സർട്ടിഫിക്കറ്റുകൾക്കും മിടലുകൾക്കും ഒപ്പം ഓവറോൾ ചാമ്പ്യൻസ് ട്രോഫിയും വിതരണം ചെയ്യും.കൂടാതെ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഉപഹാരങ്ങളും തദവസരത്തിൽ നൽകപ്പെടും

ലൈൻസ് ഡിസ്ട്രിക്ട് 318 ഗവർണർ ലയൺ എം എ വഹാബ്വൈ,സ് ഗവർണർമാരായ ലൈൻ ജയൻ സി ജോബ്ല,യൺ എൻജിനീയർ അനിൽകുമാർ, ഡിസ്ട്രിക്ട് ഗവർണർമാർ സ്പെഷ്യൽ സ്പോർട്സ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ മേലേക്ക് നേതൃത്വം നൽകും

വ്യത്യസ്ത കഴിവുകൾ ഉള്ളവരും ഈ സമൂഹത്തിന്റെ അഭിഭാജ്യ ഘടകമാണെന്നും അവരെ കൂടി മുഖ്യധാരയിൽ എത്തിക്കുന്നതിലൂടെ മാത്രമേ ആരോഗ്യകരമായ സമൂഹ സൃഷ്ടി സാധ്യമാകൂ എന്നുമുള്ള തിരിച്ചറിവാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇത്തരം സംരംഭങ്ങളിൽ മുന്നിട്ടിറങ്ങാൻ ലയൺസ് ഇന്റർനാഷണൽ മുന്നോട്ടുവന്നിട്ടുള്ളത്.ഇന്ന് പൊതുവായി വ്യത്യസ്തമായ കഴിവുകൾ ഉള്ളവരെയും കാഴ്ച പരിമതരേയും ഒക്കെ പരിഗണിക്കുന്നതിനുള്ള പ്രവണതകൾ കൂടി വരുന്നുണ്ടെങ്കിലും അവരിലെ യുവജനങ്ങൾക്ക് അവരുടെ കായികമായ കഴിവുകൾ പ്രദർശിപ്പിക്കുവാനും ശാരീരികവും മാനസികവുമായ ഉത്തേജനത്തിനും ഉല്ലാസത്തിനും കൂടിയുള്ള അവസരങ്ങൾ വർദ്ധിപ്പിക്കേണ്ടതാണ്.വിവിധ തലങ്ങളിലും തരത്തിലും ഇത്തരത്തിലുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിൽ ആഗോളതലത്തിൽ തന്നെ നേതൃത്വം നൽകുന്ന ലയൺസ് ഇന്റർനാഷണൽ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയും ആശീർവാദവും പ്രതീക്ഷിക്കുന്നു

ഡിസ്ട്രിക്ട് ഗവർണർ ലയൺ എം എ വഹാബ്

പ്രിൻസിപ്പൽ സെക്രട്ടറി സ്പെഷ്യൽ സ്പോർട്സ് ലയൺ നീന സുരേഷ്

9447794445

8921676168

Leave a Reply

Your email address will not be published. Required fields are marked *