തിരുവനന്തപുരം: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരളയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ തെക്കൻ ജില്ലകളിലെ വിദ്യാർത്ഥിനി യുവതികളെ അണിനിരത്തിക്കൊണ്ട് തിരുവനന്തപുരം പുത്തരിക്കണ്ട മൈതാനിയിൽ വച്ച് ദക്ഷിണ കേരള സമ്മേളനം സംഘടിപ്പിക്കുകയാണ്. “ഇസ്ലാം വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടി നവംബർ 24 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം നന്ദാവനത്ത് നിന്ന് തുടങ്ങുന്ന റാലിയോട് കൂടി ആരംഭിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ മുജീബ് റഹ്മാൻ സംസാരിക്കും. കോട്ടയം മുതൽ തിരുവനന്തപുരം വരെയുള്ള 6 ജില്ലകളിലെ 5000 ത്തോളം വരുന്ന പ്രതിനിധികളാണ് ദക്ഷിണ കേരള സമ്മേളനത്തിൽ പങ്കെടുക്കുക.
കേരള ചരിത്രത്തിൽ വ്യത്യസ്ത കാലഘട്ടങ്ങളിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസപരമായ വളർച്ചയിലും ജനകീയ വിഷയങ്ങളിൽ ഊന്നിയ സമരങ്ങളിലും ഭൗതിക സംവിധാനങ്ങളുടെ വികസന വിഷയങ്ങളുമായി ബന്ധപ്പെട്ട ഇടപെടലുകളിലും അനിഷേധ്യമായ പങ്കുവഹിച്ച സമൂഹമാണ് തെക്കൻ കേരളത്തിലെ മുസ്ലിം ജനത. അതിനാൽ തന്നെ ഇസ്ലാമിക ചരിത്ര വർത്തമാനങ്ങളിലെ വിമോചന ഗാഥകൾ അനുസ്മരിച്ചുകൊണ്ട് തെക്കൻ കേരളത്തിൽ വച്ച് നടക്കുന്ന ഈ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്.
പലസ്തീൻ വിമോചന പോരാട്ടങ്ങളോടുള്ള ഐക്യദാർഢ്യവും നവ ലിബറ ലിസ്റ്റ് നയങ്ങൾക്കെതിരെയുള്ള വിയോജിപ്പുകളും റാലിയിൽ ഉയർത്തപ്പെടും.അലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശീയ ഉന്മൂലനത്തിനെതിരെയും കേരളത്തിലെ മുസ്ലിം ന്യൂനപക്ഷ വിവേചനത്തിനെതിരെയുള്ള പ്രതിഷേധ കലാവിഷ്കാരങ്ങളും ഇസ്ലാമിനാൽ പ്രകൃതിദത്തമായ ലോക വിമോചന പോരാട്ടങ്ങളുടെഓർമ്മപ്പെടുത്തലുകളും സമ്മേളനത്തിന്റെ ഭാഗമാകും.
അഡ്വക്കേറ്റ് ഹാരിസ് ബീരാൻ എം പി, യുകെ ആസ്ഥാനമായുള്ള സന്നദ്ധ സംഘടന ഫ്രണ്ട്സ് ഓഫ് സ്ഥാപകൻ ഡോക്ടർ ഇസ്മായിൽ പട്ടേൽ, സാമൂഹ്യപ്രവർത്തക ശ്വേതാ ഭട്ട്, ജമാഅത്തെ ഇസ്ലാമി ഹിന്ദു ദേശീയ സെക്രട്ടറി റഹ്മത്തുനിസ നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് ചെയർമാൻ സിറ്റി സുഹൈബ്, നാഷണൽ ഫെഡറേഷൻ ഓഫ് ജി ഐ ഒ ജനറൽ സെക്രട്ടറി സമ്മർ അലി, ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം പ്രസിഡന്റ് സാജിത പി ടി പി, സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരള പ്രസിഡന്റ് മുഹമ്മദ് സയ്യിദ് ടി കെ, ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരള പ്രസിഡന്റ് അഡ്വക്കേറ്റ് തമന്ന സുൽത്താന, ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ്, ദക്ഷിണ കേരള സമ്മേളനം ജനറൽ കൺവീനർ ആനിസ മുഹിയുദ്ദീൻ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
മീഡിയ കൺവീനർ ഹുസ്ന
8714402748
















Leave a Reply