ശ്രീലേഖിക്കും എം ആർ ഗോപകുമാറിനും മലയാള സാഹിത്യ സമിതി പ്രഥമ സാംസ്കാരിക പുരസ്കാരം. മുൻ ഡിജിപിയും എഴുത്തുകാരിയുമായ ശ്രീലേഖ ഐപിഎസിനെയും നടൻ എം ആർ ഗോപകുമാറിനെയും മലയാള സാഹിത്യസമിതി പ്രഥമ സാംസ്കാരിക പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുത്ത. ശ്രവ്യ മാധ്യമ അവാർഡ് ലഭിക്കുന്നത് ആകാശവാണി തിരുവനന്തപുരം അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറും പ്രഭാതഭേരി ഉൾപ്പെടെ ജനപ്രിയ റേഡിയോ പരിപാടികളുടെ അവതാരകനും എഴുത്തുകാരനും മലയാളഭാഷ പ്രഗൽഭനുമായ ശ്രീകുമാർ മുഖത്തലയ്ക്കാണ്. ബലിപദം എന്ന നോവലാണ് ഈ വർഷത്തെ സാഹിത്യ ശ്രേഷ്ഠ പുരസ്കാരത്തിന് ശ്രീമതി ആർ ശ്രീലേഖയെ അർഹയാക്കിയത്.ഗാനപ്രതിഭ പുരസ്കാരം കാര്യവട്ടം ശ്രീകണ്ഠൻ നായർക്കും കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ ശ്രദ്ധേയ സാന്നിധ്യമായ കലാനിധിയുടെ ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ കലാനിധിക്ക് മികച്ച കലാസാമൂഹിക സാംസ്കാരിക പ്രവർത്തകക്കുള്ള അംഗീകാരവും ലഭിക്കും. ഏറ്റവും മികച്ച പ്രാദേശിക വാർത്ത ചാനലിലെ ജനസ്പർശ പ്രോഗ്രാമുകൾക്ക് ബ്യൂറോ ചീഫ് ശ്രീമതി എച്ച് ഹണി, മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള റിപ്പോർട്ടിംഗിന് സുജിലാൽ, റിപ്പോർട്ടർ കേരളകൗമുദി ഏഴു ഭാഗങ്ങളായി പ്രസിദ്ധീകരിച്ച കരയുന്ന കരമനയാർ എന്ന പരമ്പരയ്ക്ക് അവാർഡ്, സാംസ്കാരിക വാർത്ത റിപ്പോർട്ടിംഗിന് മഞ്ജുള ദേവി ദീപിക രാഷ്ട്രദീപിക,ദൃശ്യമാധ്യമ ശ്രേഷ്ഠപുരസ്കാരം മാതൃഭൂമി ന്യൂസ് ജയലക്ഷ്മി,പ്രഥമ പുരസ്കാരങ്ങൾ കലാ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ മികവ് തെളിയിച്ച മലയാള സാഹിത്യ സമിതി അംഗങ്ങളെ വേദിയിൽ ആദരിക്കും
മലയാള സാഹിത്യ സമിതി പ്രഥമ സാംസ്കാരിക പുരസ്കാരം
















Leave a Reply