ശതാബ്ദി ആഘോഷങ്ങളുടെ സ്മരണികയായി ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റും ശ്രീ സത്യസായി സേവാ സംഘടനയും ചേർന്ന് ഇന്ത്യയിൽ ആകമാനം ശാരീരികമായി വെല്ലുവിളി നേരിടുന്ന വ്യക്തികൾക്ക് കൃത്രിമ അവയവങ്ങൾ ലഭ്യമാക്കുന്നതിനുള്ള ദിവ്യാങ്കൻ എന്ന ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.2024 ഏപ്രിൽ 24ന് ആരാധന ദിവസത്തിൽ പ്രശാന്തി നിലയത്തിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സംരംഭം രാജ്യത്തെമ്പാടുമുള്ള അംഗപരിമിതരുടെ സ്വാതന്ത്ര്യം പുനസ്ഥാപിക്കാനും ജീവിത നിലവാരം ഉയർത്താനും ശ്രമിക്കുന്നു.ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റ് മായുള്ള ധാരണ പത്രത്തിന്റെ ഭാഗമായി ഒരു പ്രശസ്ത കൃത്രിമ അവയവ നിർമ്മാതാവാണ് ഇതിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.കൂടുതൽ മെച്ചപ്പെട്ട ഒരു സ്വാശ്രയ ജീവിതം നയിക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുംവിധം സത്യസായി സംഘടനയുടെ ആയിരക്കണക്കിന് സേവാ പ്രവർത്തകർ ഇതുമായി യോജിച്ച പ്രവർത്തിക്കുന്നു.
മുഖ്യപ്രവർത്തന ഘടകങ്ങൾ
ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ:
പദ്ധതിക്കായി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഗുണഭോക്താക്കൾ രജിസ്റ്റർ ചെയ്യപ്പെടും.അവരുടെ വ്യക്തിപരവും വൈകല്യവുമായി ബന്ധപ്പെട്ട് അതുമായ വിശദാംശങ്ങൾ ഇതുവഴി ശേഖരിക്കും.ഒരു വെബ് പോർട്ടലിലൂടെ പ്രവർത്തകസംഘ അംഗങ്ങൾ ഈ ഡേറ്റ് സുരക്ഷിതമായി സമാഹരിക്കുകയും ഉത്തരവാദിത്വത്തോടെ പങ്കുവെക്കുകയും ചെയ്യും.തുടർന്ന് സമഗ്രമായ ഒരു സ്ഥിരീകരണ പ്രക്രിയയിലൂടെ രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളുടെ ആധികാരികതയും യോഗ്യതയും ഉറപ്പാക്കും.
വിലയിരുത്തൽ അളവെടുപ്പ് ക്യാമ്പുകൾ:
പരിശോധനകൾ പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്കായി രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ വിലയിരുത്തൽ അളവെടുപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കും. പരിശീലനം ലഭിച്ച കൃത്രിമ അവയ വിദഗ്ധർ ഈ ക്യാമ്പുകളിൽ ഗുണഭോക്താക്കളെ പരിശോധിക്കും.ഗുണഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യമായ തരം കൈകാലുകൾ ഏതെന്ന് നിർണയിച്ച് അവരുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് കൃത്യമായ ശാരീരിക അളവുകൾ എടുക്കുന്നു. വിലയിരുത്തൽ പ്രക്രിയ പ്രകാരമുള്ള എല്ലാ വിശദ അംശങ്ങളും അപേക്ഷയിൽ രേഖപ്പെടുത്തും. തുടർന്ന് ആയത് ഫാബ്രിക്കേഷനായി നിർമ്മാതാവുമായി പങ്കുവയ്ക്കുന്നു
കൃത്രിമ അവയവങ്ങളുടെ ഫാബ്രിക്കേഷൻ പ്രവർത്തികൾ:
ശേഖരിച്ച ഡേറ്റ് വിലയിരുത്തലിനും അളവെടുപ്പിന് ശേഷം ഫാബ്രിക്കേഷനായി നിർമ്മാതാവിന് കൈമാറും ഓരോ അവയവത്തിന്റെയും നിർമ്മാണ പുരോഗതി വെബ് ആപ്ലിക്കേഷൻ ട്രാക്ക് ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.
വിതരണ ക്യാമ്പുകൾ:
കൃത്രിമ അവയുവങ്ങൾ തയ്യാറായി കഴിഞ്ഞാൽ വിവിധ സ്ഥലങ്ങളിൽ വിതരണ ക്യാമ്പുകൾ സംഘടിപ്പിക്കും. ഒരു ഗുണഭോക്താവിനും കൈകാലുകൾ ഘടിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരും സാങ്കേതിക വിദഗ്ധരും മേൽനോട്ടം വഹിക്കും. ഈ ക്യാമ്പുകളിൽ ഗുണഭോക്താക്കൾക്ക് അവരുടെ പുതിയ കൈകാലുകളുടെ ഉപയോഗം പരിപാലനം എന്നിവ സംബന്ധിച്ച പരിശീലനവും നൽകുന്നു.ഓരോ ഗുണഭോക്താവിനും മതിയായ ശ്രദ്ധയും പിന്തുണയും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ വിതരണ പ്രക്രിയ ശ്രദ്ധാപൂർവ്വം ട്രാക്ക് ചെയ്യപ്പെടും. ബന്ധപ്പെട്ട മേഖലയിലെ ഗുണഭോക്താക്കളുടെ എണ്ണവും മറ്റുമുള്ള ഘടകങ്ങളുടെ വ്യത്യാസമനുസരിച്ച് രജിസ്ട്രേഷന് ശേഷമുള്ള വിതരണ കാലക്രമം അഞ്ചു മുതൽ 7 മാസം വരെ വ്യത്യാസപ്പെടാം.
വിതരണ അനന്തരമുള്ള പിന്തുണ സംവിധാനം:
ഒരു പ്രദേശത്തെ ശ്രീ സത്യസായി സേവാ സമിതിയും അത് ഉൾപ്പെടുന്ന സത്യസായി സേവാസംഘടനയുടെ ജില്ലാ ഘടകവും വിതരണ അനന്തര പിന്തുടർ നടപടികൾ ഏറ്റെടുത്ത് നടത്തും. പുതിയ അവയവങ്ങളുമായുള്ള അവരുടെ പൊരുത്തപ്പെടൽ വിലയിരുത്തുക ആവശ്യമായ മറ്റ് പിന്തുണ ക്രമീകരണങ്ങൾ നൽകുക ഇത് സംബന്ധിച്ചു ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുക മുതലായ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായുള്ള ഗുണഭോക്ത സന്ദർശനങ്ങൾ ഇതിൽ ഉൾപ്പെടും.
മൊബൈൽ ഫാബ്രിക്കേഷൻ വാൻ :
കൃത്രിമ അവയവങ്ങളുടെ കാര്യക്ഷമമായ നിർമ്മാണവും വിതരണവും സുഗമമാക്കുന്നതിന് ആവശ്യമായ ആധുനിക സജ്ജീകരണങ്ങൾ ഉള്ള ഒരു മൊബൈൽ വാൻ ജൂലൈ 2024ഏപ്രിൽ 21ന് ഗുരുപൂർണിമ ദിനത്തിൽ പ്രശാന്തി നിലയത്തിൽ നടന്ന ചടങ്ങിൽ വച്ച് ഈ പദ്ധതിക്കായി സമർപ്പിക്കുകയുണ്ടായി. കൃത്രിമ അവയവങ്ങൾ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുള്ള യന്ത്ര സാമഗിരികൾ ഈ വാഹനത്തിൽ ഉണ്ട്.സു സജ്ജമായ ഈ മൊബൈൽ യൂണിറ്റ് പിന്തുണ സംവിധാനങ്ങൾ ഒരുക്കുന്നതിനും അളവെടുക്കുന്ന അതേ ദിവസം തന്നെ കൃത്രിമ അവയവങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നതിലും അതുവഴി പദ്ധതിയുടെ മൊത്തത്തിലുള്ള പലപ്രാപ്തിയും വ്യാപ്തിയും വർധിപ്പിക്കുന്ന ഫലപ്രദമായ വഴിത്തിരിവായി.
സന്നദ്ധ സേവകരുടെ പരിശീലനം:
പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ ഉടനീളം ഗുണഭോക്താക്കളെ പിന്തുണയ്ക്കുന്നതിന് പൂർണ്ണമായും സജ്ജരാണെന്ന് ഉറപ്പാക്കാൻ നിർമ്മാതാവ് നൽകുന്ന പരിശീലനത്തിന് സേവാ പ്രവർത്തകർ വിധേയരാകും. വിതരണ സമയത്ത് കൃത്രിമ അവയവങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക വിലയിരുത്തൽ ക്യാമ്പുകളിലെ അളവെടുപ്പിലും വിവരശേഖരണത്തിലും സഹായിക്കുക അവർക്ക് ലഭിച്ച കൃത്രിമ അവയവങ്ങളുടെ ഉപയോഗത്തെയും പരിചരണത്തെയും കുറിച്ച് ഗുണഭോക്താക്കളെ ബോധവൽക്കരിക്കുക അടിസ്ഥാന പരിഹാരം മാർഗങ്ങളും പരിപാലനവും പരിശീലനം ലഭ്യമാക്കുന്നവരുടെ കടമയാണ്.
സാങ്കേതിക ഉപ ഘടന:
മൊബൈൽ ആപ്ലിക്കേഷൻ വെബ് പോർട്ടലും അടങ്ങുന്ന ഈ പദ്ധതിയുടെ സാങ്കേതികമായ ആന്തര ഘടന ഫലപ്രദമാണെന്ന് ഉറപ്പാക്കും. പദ്ധതി നടത്തിപ്പിന്റെ മേൽനോട്ടം വഹിക്കുന്നതിന് തടസ്സം ഇല്ലാത്ത പിന്തുടർച്ച സംവിധാനം പദ്ധതി കാലാവധി കഴിയുവോളം ലഭ്യമായിരിക്കും.
മൊബൈൽ ആപ്ലിക്കേഷൻ
ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യുന്നതിനും അംഗപരിമിതരുടെ വ്യക്തിഗതവും വൈകല്യം സംബന്ധിച്ചതും ആയ ഡേറ്റ സ്വീകരിക്കുന്നതിനുമുള്ള പ്രാഥമിക ഉപകരണമായി ഈ മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തിക്കും. വിവിധ ഘട്ടങ്ങളിലൂടെയുള്ള പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നതിനും കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും തൽസമയ രേഖകൾ സൂക്ഷിക്കുന്നതിനും ഉള്ള സുഹജ്ജമായ ഒരു പൊതു സമ്പർക്കം മുഖം ആയി ഈ മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നു.
രജിസ്ട്രേഷൻ മുതൽ വിതരണ അനന്തര പിന്തുണ വരെയുള്ള എല്ലാ പദ്ധതി പ്രവർത്തനങ്ങളുടെയും നിർവഹണത്തിനുള്ള മുഖ്യ പ്ലാറ്റ്ഫോമായി വെബ് ആപ്ലിക്കേഷൻ പ്രവർത്തിക്കും.രജിസ്ട്രേഷൻ മുതൽ കൃത്രിമ അവയവ വിതരണം വരെയുള്ള ഒരു ഗുണഭോക്താവിനെ ചരിത്രം രേഖപ്പെടുത്തുമ്പോൾ ഗുണഭോക്താവിന്റെ സ്ഥിരീകരണം വിലയിരുത്തൽ ഫാബ്രിക്കേഷൻ അവൈവ വിതരണം എന്നീ ഘട്ടങ്ങളിലൂടെയുള്ള യാത്ര ഈ വെബ് ഹോട്ടൽ തൽസമയം ട്രാക്ക് ചെയ്യും. കാലികമായ വിവരങ്ങൾ എല്ലായിപ്പോഴും ലഭ്യമാണെന്ന് ഉറപ്പാക്കുക വഴി പദ്ധതി കാലത്ത് ഉടനീളം എല്ലായിടത്തും ഏകോപനം എന്നതും ഈ പോർട്ടൽ സാധ്യമാക്കുന്നു.
ദേശീയതലത്തിൽ പദ്ധതിയുടെ മേൽനോട്ടം ഒരു ദേശീയ സംഘത്തിന് ആയിരിക്കും. സംസ്ഥാന ജില്ലാ കോഡിനേറ്റർമാർ ഈ ടീമിനെ പിന്തുണയ്ക്കും. അതത് പ്രദേശത്തെ പദ്ധതി നിർവഹണ ചുമതല ഈ കോഡിനേറ്റർമാർക്ക് ആയിരിക്കും. ഈ പദ്ധതിയുടെ നട്ടെല്ല് ആയ “സേവാദൾ” സുമായി ഇവർ പ്രവർത്തിക്കും. ഈ സന്നദ്ധസേവാ പ്രവർത്തകരുടെ അശാന്ത പരിശ്രമം ആയിരക്കണക്കിന് ആളുകളുടെ കൂടുതൽ മെച്ചപ്പെട്ട സ്വാശ്രയ ജീവിതം നയിക്കാൻ പ്രാപ്തരാക്കും. സംസ്ഥാന ജില്ലാതലങ്ങളിൽ വിവിധ ടീമുകൾ ലോജിസ്റ്റിക് ക്രമീകരണങ്ങൾ കൈകാര്യം ചെയ്യും.ക്യാമ്പുകൾ നിയന്ത്രിക്കുക ഗുണഭോക്താക്കൾക്ക് വ്യക്തിഗത സഹായം വാഗ്ദാനം ചെയ്യുക എല്ലാ ഘട്ടത്തിലും പദ്ധതിയുടെ വിജയം ഉറപ്പാക്കുക എന്നതും ഇവരുടെ ഉത്തരവാധിത്തമാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഹരികൃഷ്ണൻ 9447027636
Dr. ഉണ്ണികൃഷ്ണൻ 9074070792
















Leave a Reply