Advertisement

ഒക്ടോബർ 21 പോലീസ് സ്മൃതി ദിനം

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അർപ്പിച്ചു. എല്ലാവർഷവും ഒക്ടോബർ 21നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതി ദിനം ആചരിക്കുന്നത്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതി ഭൂമിയിൽ സംസ്ഥാന പോലീസ് മേധാവി ഡോക്ടർ ഷേക്ക് ധർവേഷ് സാഹിബ് പുഷ്പ ചക്രം അർപ്പിച്ചു. സായുധരായ പോലീസ് സേനാംഗങ്ങൾ വീരചരമം പ്രാപിച്ച ഓഫീസർമാരുടെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിച്ച് സല്യൂട്ട് ചെയ്തു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം നഗരത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വാഹന അപകടത്തിൽ മരിച്ച എൻ എസ് അജയകുമാറിന് പോലീസ് സേന ആദരവ് അർപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആദരിച്ചു. പോലീസ് അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നായി രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 216 ഉദ്യോഗസ്ഥരാണ് ഔദ്യോഗിക ജീവിതത്തിനിടെ വീരചരമം പ്രാപിച്ചത്.

1959 ലെ ഇന്ത്യാ ചൈനാ തർക്കത്തിൽ ലഡാക്കിലെ ഹോട്ട് സ്പ്രിങ്ങിൽ വച്ച് കാണാതായ പോലീസ് സേനാംഗങ്ങളെ തിരഞ്ഞു പോയ പോലീസ് സംഘത്തിനു നേരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനിടെ ചെറുത്തു നിന്ന് 10 പത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി ജീവൻ ത്യജിക്കേണ്ടിവന്നു. ഇവരുടെ സ്മരണാർത്ഥമാണ് ഒക്ടോബർ 21ന് രാജ്യം എന്നും പോലീസ് സ്മൃതി ദിനമായി ആചരിക്കുന്നത്.

വാർത്തയുടെ വീഡിയോ ദൃശ്യത്തിന് യൂട്യൂബ് ചാനൽ ആയ Effectnews സബ്സ്ക്രൈബ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *