വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് കേരള ലീഗൽ സർവീസ് അതോറിറ്റി ഗ്രാമ കോടതി സ്ഥിരം അദാലത്ത്. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് കേരളത്തിന് മുന്നിൽ മറ്റൊരു മാതൃക കൂടി സൃഷ്ടിക്കുകയാണ്. കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ പങ്കാളിത്തത്തോടുകൂടി പഞ്ചായത്തിൽ സ്ഥിര അടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിനുള്ള പ്രതിമാസ അദാലത്തുകൾ ഗ്രാമ കോടതി തുടങ്ങുന്നു. പഞ്ചായത്ത് പരിധിക്ക് അകത്തുള്ള വ്യക്തികൾ സ്ഥാപനങ്ങൾ തമ്മിലുള്ള സിവിൽ ക്രിമിനൽ സ്വഭാവമുള്ള തർക്കങ്ങൾ അദാലത്തിലേക്കുള്ള അപേക്ഷാഫോറത്തിൽ എഴുതി പഞ്ചായത്ത് ഓഫീസിൽ ഇതിനായി വെച്ചിട്ടുള്ള പെട്ടിയിൽ ഏതു പ്രവർത്തി ദിവസം വേണമെങ്കിലും നിക്ഷേപിച്ച് ഉന്നയിക്കാവുന്നതാണ്. ഇരുകക്ഷികൾക്കും നോട്ടീസ് അയച്ചശേഷം തിരുവനന്തപുരം ജില്ല ലീഗൽ സർവീസ് സൊസൈറ്റിയിൽ നിന്നും അറിയിപ്പ് ലഭിക്കുന്ന ദിവസം പഞ്ചായത്ത് ആപ്പീസിൽ നേരിട്ട് എത്തി മധ്യസ്ഥരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് പ്രശ്നപരിഹാരം കണ്ടെത്താനുള്ള ശ്രമം ആണ് നടത്തുന്നത്. എല്ലാ മാസങ്ങളിലും ആദ്യത്തെ ശനിയാഴ്ച ആയിരിക്കും അദാലത്ത് നടക്കുക. പരാതികളും പ്രശ്നങ്ങളുമായി പോലീസിനെയും കോടതിയെയും സമീപിക്കുമ്പോൾ ഉണ്ടാകുന്ന സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഒഴിവാക്കി നമ്മുടെ പഞ്ചായത്തിലെ ജനങ്ങൾക്കിടയിൽ സൗഹൃദ പൂർണവും സന്തോഷകരവുമായ ഒരു അന്തരീക്ഷം ഇതിലൂടെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഗ്രാമ കോടതി സ്ഥിരം അദാലത്ത്
















Leave a Reply