
കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലെ വി എസ് എസ് സി, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ, ഐ എസ് ആർ ഒ ഇന്നർഷ്യൽ സിസ്റ്റംസ് യൂണിറ്റ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ റോക്കറ്റ് റവല്യൂഷൻ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ലോക ബഹിരാകാശ വാര ആഘോഷത്തിന് സമാപനം ആയി.
വാര ആഘോഷത്തിന്റെ സമാപന ചടങ്ങ് ഒക്ടോബർ 14 വി എസ് എസ്സി യിൽ നടന്നു. വി എസ് എസ് സി ഡെപ്യൂട്ടി ഡയറക്ടർ ഡബ്ല്യു എസ് ഡബ്ലിയു 206 സംഘാടകസമിതി ചെയർമാനുമായ ഡോക്ടർ ജയകുമാർ എം സമാപന ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

ബി എസ് എസ് സി ഡയറക്ടർ ഡോക്ടർ രാജീവ് യു പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു ഡയറക്ടർ ശ്രീജയൻ എൻ ഐ ഐ എസ് യു ഡയറക്ടർ ശ്രീ ജോജി ജെമൻ എന്നിവർ ആശംസ നേർന്നു. തുടർന്ന് ഐ എസ് ടി വൈസ് ചാൻസിലർ ഡോക്ടർ ദിവാങ്കർ ബാനർജി ഡൈനാമിക് സൺ ഹൗ ആദിത്യ എൽ വൺ ഇന്ത്യ റോഡ് മാപ്പ് ഫോർ സ്പേസ് വെതർ ആൻഡ് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ഡബ്ലിയു എസ് ഡബ്ലിയു 26 സെക്രട്ടറി മീര എയ്ഞ്ചൽ ചടങ്ങിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമാപന സമ്മേളന സമിതി ചെയർപേഴ്സൺ ശ്രീമതി അഞ്ചന എസ് ജെ നന്ദി പ്രഭാഷണം നടത്തി.
ഒക്ടോബർ 6ന് എൽ പി എസ് സി വലിയ മലയിൽ നടന്ന ചടങ്ങിൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോക്ടർ സഞ്ജയ് ബഹാരിയാണ് ബഹിരാകാശ വാര ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തത്.
ബഹിരാകാശ വാര ആഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ ഉടനീളമുള്ള ഇരുനൂറിൽ അധികം സ്കൂളുകളിലായി വിദ്യാർഥികളിൽ ശാസ്ത്ര ബോധവും ബഹിരാകാശ ശാസ്ത്രത്തിനുള്ള താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രജ്ഞർ നയിക്കുന്ന ഓൺലൈൻ പ്രഭാഷണങ്ങളും സംഘടിപ്പിച്ചിരുന്നു.
വിദ്യാർത്ഥികൾക്കായി വീഡിയോ മത്സരങ്ങൾ ഉൾപ്പെടുന്ന യുവർ സ്പേസ് പരിപാടിയും പൊതുജന പങ്കാളിത്ത പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. ഇതിനോടനുബന്ധിച്ച് സുസ്ഥിര പ്രാദേശിക വികസനത്തിനായുള്ള ബഹിരാകാശ സാങ്കേതികവിദ്യ എന്ന വിഷയത്തിൽ വീഡിയോ അവതരണം തയ്യാറാക്കാൻ സ്കൂളുകൾ മുഖേന വിദ്യാർത്ഥികളെ ക്ഷണിച്ചിരുന്നു.
മികച്ച പ്രതികരണം ലഭിച്ച മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട 6 ടീമുകൾ വി എസ് എസ് സി യിൽ നടന്ന സമാപന സമ്മേളനത്തിൽ പങ്കാളികളായി.
അന്യഗ്രഹ ലോകങ്ങൾക്കായുള്ള തിരച്ചിൽ എന്ന വിഷയത്തിൽ പ്രൊഫസർ ഡോക്ടർ ആനന്ദ് നാരായണൻ നടത്തിയ പ്രഭാഷണം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ വെച്ച് നടന്ന പൊതുജന പങ്കാളിത്ത പരിപാടിയിൽ എൽ പി എസ് സി ഡെപ്യൂട്ടി ഡയറക്ടർ ശ്രീ കിരൺ മോഹൻ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം തിരുവനന്തപുരം ഐസർ ഡയറക്ടർ പ്രൊഫസർ ശ്രീനിവാസമൂർത്തി ശ്രീനിവാസലു പ്രപഞ്ചത്തിലെ ജീവനെ നാം എങ്ങനെ തേടുന്നു എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം എന്നിവയും ബഹിരാകാശ വാര ആഘോഷങ്ങൾക്ക് മികവേറ്റി
വിക്രം സാരാഭായി സ്പേസ് സെന്ററിലെ തുമ്പ ഇക്കൊറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ നിന്ന് രോഹിണി കൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണവും ബഹിരാകാശ വാര ആഘോഷത്തിന്റെ ഭാഗമായി നടന്നിരുന്നു. വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെയും 200500 അധികം ആളുകളായിരുന്നു തുമ്പയിൽ എത്തിയത്.






Leave a Reply