
ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് ഭാരത് സഞ്ചാർ നിഘം ലിമിറ്റഡ് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയവുമായി സഹകരിച്ച് മിനി മാരത്തോൺ സംഘടിപ്പിച്ചു. തിരുവനന്തപുരം പി എം ജി ജംഗ്ഷന് സമീപമുള്ള ബിഎസ്എൻഎൽ കേരള സർക്കിൾ ഓഫീസിൽ നിന്ന് തുടങ്ങി അതേ കേന്ദ്രത്തിൽ അവസാനിച്ച ആവേശകരമായ 5 കിലോമീറ്റർ മാരത്തോണിയിൽ 600 ഓളം പേർ പങ്കെടുത്തു.
പത്മശ്രീ അർജുന പുരസ്കാര ജേതാവ് ബീന മോൾ ഫ്ലാഗ് ഓഫ് ചെയ്തു. ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ അനു കുമാരി ഐഎസും സഹകരണ സംഘം രജിസ്ട്രാർ എസ് നായർ ഐഎഎസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

എട്ടു മുതൽ 14 വയസ്സ് വരെയുള്ളവരുടെ വിഭാഗത്തിൽ നിഹാൻ മുഹമ്മദ് ഒന്നാം സ്ഥാനവും ജോയൽ ജോൺ രണ്ടാം സ്ഥാനവും വില്‍സണ്‍ ഡ്രൈവ് മൂന്നാം സ്ഥാനവും നേടി. 15 മുതൽ 45 വയസ്സ് വരെയുള്ള പുരുഷ വിഭാഗത്തിൽ കറൻസി ഒന്നാമത് എത്തി. സെൽജിൻ രണ്ടാമതും സോനാരം ഹെസ മൂന്നാമതും എത്തി. വനിതാ വിഭാഗത്തിൽ രേഷ്മ ഗോമസ് ഒന്നാംസ്ഥാനവും രണ്ടാം സ്ഥാനവും ബബിത എസ് മൂന്നാം സ്ഥാനവും നേടി
ബിഎസ്എൻഎൽ കേരള സർക്കിളിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് സിജിഎം സജികുമാർ ഐപിഎസ് പീജി നിർമ്മൽ ഐ ടി എസ് ജി കേന്ദ്ര പ്രകാശ് രമേശ്രാജ് ഐടിഎസ് എന്നിവർ നേതൃത്വം നൽകി. വകുപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഡിജി ഷാജി ഐടിഎസിന്റെ നേതൃത്വത്തിൽ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സഹകരണവും പരിപാടിക്ക് ലഭിച്ചു.
ബിഎസ്എൻഎൽ എജിഎം മഞ്ജുഷ മേരി മാത്യു അധ്യക്ഷയായ സംഘാടകസമിതിയിൽ ശ്രീജിത്ത് എസ് വി ബിജു ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സുനിൽ ശിവൻ ശ്രീകേഷ് അരവിന്ദ് എം എന്നിവർ അംഗങ്ങളായിരുന്നു.






Leave a Reply