
കേരളത്തിലെ 6 മുനിസിപ്പൽ കോർപ്പറേഷനുകളെ ബന്ധിപ്പിച്ച് കേരള തപാൽ സർക്കിൾ നടപ്പിലാക്കുന്ന അശ്വേഡ് നെക്സ്റ്റ് ഡേ ഡെലിവറി സേവനത്തിന് തുടക്കമായി. ലോക തപാൽ ദിന ആഘോഷങ്ങളുടെയും ദേശീയ തപാൽ വാര ആഘോഷത്തിന്റെയും ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രീ അമിതാബ് സിംഗ് ഐ പി ഓ എസ് ആർ കോർപ്പറേഷൻ മാർക്ക് കത്ത് പോസ്റ്റ് ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കേവലം കത്തുകൾ അയക്കുന്നതിൽ ഉപരി ഒരു പ്രമുഖ സാമ്പത്തിക ബാങ്കിംഗ് സ്ഥാപനമായും ഈ കോമേഴ്സ് ലോജിസ്റ്റിക്സ് ശൃംഖലയായും ഇന്ത്യ പോസ്റ്റ് മാറിയിരിക്കുന്നുവെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സിപിഎം ജി പറഞ്ഞു. ഇന്ത്യ പോസ്റ്റ് വഴി രാജ്യത്ത് ഏറ്റവും കൂടുതൽ പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തിരുവനന്തപുരം നഗരസഭ മേയർ അഡ്വക്കേറ്റ് വി വി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കശ്മീർ മുതൽ കന്യാകുമാരി വരെ ബന്ധിതമായ ശൃംഖലയുടെ ഏക സംവിധാനമാണ്ഇ ന്ത്യ പോസ്റ്റിന്റെതെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യാധിഷ്ഠിതമായ ആധുനികവൽക്കരണം തപാൽ വകുപ്പിൽ നടപ്പിലാക്കണമെന്നും നേർ അഭിപ്രായപ്പെട്ടു.
കേരളത്തിലെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളായ തിരുവനന്തപുരം കൊല്ലം കൊച്ചി തൃശ്ശൂർ കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് ഇടയിൽ ബുക്ക് ചെയ്ത സ്പീഡ് പോസ്റ്റ് പാഴ്സലുകളും സ്പീഡ് പോസ്റ്റ് രേഖകളും അടുത്ത പ്രവർത്തി ദിവസം ലഭ്യമാക്കുന്നതാണ് പദ്ധതി. അധിക ചാർജ് ഇല്ലാതെയാണ് ഇത് നടപ്പിലാക്കുന്നത് തിരുവനന്തപുരം കണ്ണൂർ റൂട്ടിൽ വകുപ്പ് നടപ്പിലാക്കിയ വിപുലമായ റോഡ് ഗതാഗത സൗകര്യം വഴിയാണ് ഈ സേവനം സാധ്യമാക്കി ഇരിക്കുന്നത്. ഇത് സമയം നഷ്ടം കുറയ്ക്കുന്നതോടൊപ്പം വഴിമധ്യേയുള്ള ഇന്റഗ്രേറ്റഡ് ഡെലിവറി സെന്ററുകളിലും തപാൽ ഓഫീസുകളിലും രണ്ടാംഘട്ട ഡെലിവറി ഉറപ്പാക്കുകയും ചെയ്യുന്നു.
സഫായി മിത്രങ്ങൾ ശുചിത്വത്തിന്റെ കാവൽക്കാർ എന്ന പ്രമേയത്തിലെ പ്രത്യേക കവർ സിപിഎം ജി അമിതാബ് സിംഗ് ഐ പി ഓ എസ് തിരുവനന്തപുരം നഗരസഭ മേയർ വി വി രാജേഷിന് നൽകി പ്രകാശനം ചെയ്തു.
ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ കുത്ത് ഏറ്റിട്ടും ധൈര്യം കൈവിടാതെ പോരാടിയ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ആദരമായി പ്രത്യേക തപാൽ കവർ കേരള തപാൽ സർക്കിൾ പുറത്തിറക്കി. സ്മിത്ത് മച്ചാന്റെ പിതാവ് ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. ക്യാപ്റ്റൻസ് മിത്ത് മച്ചാനെ ആദരിക്കുന്നു സമാനതകളില്ലാത്ത ധീരതയ്ക്കും നിസ്വാർത്ഥ സേവനത്തിനും അഭിവാദ്യം എന്ന പ്രമേയത്തിലുള്ള പ്രത്യേക കവർ സിപിഎം ജി ശ്രീ അമിതാബ് സിംഗ് ഐ പി ഓ എസ് തിരുവനന്തപുരം നഗരസഭ മേയർ അഡ്വക്കേറ്റ് വിവി രാജേഷിന് നൽകി പ്രകാശനം ചെയ്തു. സ്മിത്ത് മച്ചറിന്റെ ധീരതയെ ദുശിഷ്ട അതിഥികൾ അഭിനന്ദിച്ചു രാജ്യത്ത് തന്നെ ആദ്യമായാണ് ക്യാപ്റ്റൻസ് മച്ചാറിന്ഇ ത്തരം ഒരു ആദരം ഒരുക്കുന്നത്.






Leave a Reply