Advertisement

ലോക ഹൃദയ ദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച്മെഡിട്രീനെയും സെന്റ്ജോൺസും : ഇരട്ട റെക്കോർഡ് നേട്ടം

തിരുവനന്തപുരം: ലോകഹൃദയ ദിനത്തോടനുബന്ധിച്ച് മെഡിട്രീന ആശുപത്രിയിൽ നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി.

310 ഓളം വിദ്യാർത്ഥികളെ അണിനിരത്തി ഹൃദയത്തിന്റെ ആകൃതിയിൽ മനുഷ്യചങ്ങല രൂപീകരിക്കുകയും ലൈവ് കാർഡിയോ എക്സർസൈസ് സംഘടിപ്പിക്കുകയും ചെയ്തതിനാണ് ആദ്യ റെക്കോർഡ്. മെഡിട്രീ ആശുപത്രി ചെയർമാനും ചീഫ് ഇന്റർ പെൻഷനൽ കാർഡിയോളജിസ്റ്റുമായ ഡോക്ടർ എൻ പ്രതാപ്കുമാർ 17 രാജ്യങ്ങളിൽ കാർഡിയോളജി നടപടിക്രമങ്ങൾ നടത്തിയതിനാണ് രണ്ടാമത്തെ ലോക റെക്കോർഡ്.

വേൾഡ് റെക്കോർഡ്സ് യൂണിയൻ റെക്കോർഡ്സ് പാനേജർ ക്രിസ്റ്റഫർ ടൈലർ ക്രാഫ്റ്റ് വേൾഡ് റെക്കോർഡ് പ്രജീഷ് നിർഭയം റെക്കോർഡുകൾ പരിശോധിച്ചു അംഗീകരിച്ചു.

തുടർന്ന് ക്രിസ്റ്റഫർ ടെയിലർ ക്രാഫ്റ്റ് ലോക റെക്കോർഡ് പ്രഖ്യാപനവും സൈറ്റേഷൻ അവതരണവും നടത്തി.

ഹൃദയാരോഗ്യ ബോധവൽക്കരണത്തിനും അന്താരാഷ്ട്ര തലത്തിലെ ഇന്റർവെൻഷനിൽ കാഡിയോളജി രംഗത്തെ മികവിനും ഒരേ സമയം ലഭിച്ച അംഗീകാരമാണ് ഇരട്ട റെക്കോർഡ് നേട്ടം മെഡിട്രീന അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *