Advertisement

പതിനെട്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേള മന്ത്രി ഉദ്ഘാടനം ചെയ്തു

യുവ ഡോക്യുമെന്ററി ചലച്ചിത്രക്കാരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രത്യേക പദ്ധതി ആലോചിക്കുന്നുണ്ടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. പതിനെട്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ ഉദ്ഘാടനം കൈരളി തിയേറ്ററിൽ നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്ര അക്കാദമി ഫിലിം സൊസൈറ്റികൾ സർവകലാശാലകൾ സ്ഥാപനങ്ങൾ എന്നിവയെ കോർത്തുനക്കിയാകും പദ്ധതി നടപ്പിലാക്കുക. രാജ്യത്ത് ആദ്യമായി കേരളമാണ് സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നത്. ഇതിലൂടെ ചലച്ചിത്ര മേഖലയെയും പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കാൻ സർക്കാരിന് ആവുന്നതെല്ലാം ചെയ്യും. ചലച്ചിത്ര മേളകളിൽ പ്രതിനിധിയായി പങ്കെടുത്ത നിരവധി പേർ ഈ മേഖലയിൽ പ്രഗൽഭരായി മാറി. മേളയുടെ വർദ്ധിക്കുന്ന പ്രസക്തിയുടെ തെളിവാണിത്.

ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യ അതിഥിയായിരുന്നു നമുക്ക് മാത്രമാണ് രാജ്യത്ത് ഡോക്യുമെന്ററി ചിത്രത്തിലുമായി ഒരു മേളയുള്ളത് എന്നത് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഡെയിലി ബുള്ളറ്റും പ്രകാശനം നോൺ ഫിക്ഷൻ ജോലി ചെയർപേഴ്സൺ ജോഷിയിൽ നിന്ന് ജോലി നോൺ ഫിക്ഷൻ അംഗമായ ലിപിക സിഗ്ധാരായി ഏറ്റുവാങ്ങി നിർവഹിച്ചു.

കാറ്റലോഗ് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്ന് ഫിക്ഷൻ ജൂറി അംഗമായ മൃണ്മൈല ഏറ്റുവാങ്ങി. ചലച്ചിത്ര അക്കാദമിയുടെ ഫെല്ലോഷിപ്പിന് അർഹമായ പുസ്തകങ്ങൾ ആയ തിരയാട്ടം സിനിമയെ കേൾക്കുമ്പോൾ വേഷങ്ങളുടെ ദൃശ്യഭാഷ എന്നിവയും ചടങ്ങിൽ പ്രകാശനം ചെയ്തു.

സാംസ്കാരിക വകുപ്പ് ഡയറക്ടർ ഇമ്പ ശേഖർ അധ്യക്ഷനായി.സഞ്ജു സുരേന്ദ്രൻ അരുൺ കാർത്തിക് എന്നിവർ സംസാരിച്ചു. ഫെസ്റ്റിവൽ ഇൻ ചാർജ് എൻ പി കൃതജ്ഞത രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *