Advertisement

ഡിവൈൻ ട്രാജടി

മനുഷ്യാനുഭവങ്ങളുടെ തീവ്രത തലങ്ങളിൽനിന്ന് ഭാവനാത്മകമായി ഒരു കൊള്ളുന്ന കഥകളാണ് നിരഞ്ജനയുടേത്കഥ തത്വത്തിന്റെ മുഷിപ്പൻ സമതലങ്ങൾ അല്ല പർവത ഗൃഹത്തിലേക്ക് കുതിച്ചേരുന്ന മനുഷ്യവികാരങ്ങളാണ് ഈ സമാഹാരത്തിലെ കഥകൾ. പ്രാദേശിക മലയാളത്തിന്റെ വായ്മൊ ഴി വഴക്കങ്ങളെ ഏറ്റവും നവീനമായ മുഖത്തോടെ നിരഞ്ജന വരച്ചിടുമ്പോൾ എന്തിനേറെ വാക്കുകൾ. ഇത്രയും കുറച്ചു മതിയല്ലോ മനുഷ്യന്റെ ഉള്ളിലെ ഉപ്പുപാഠങ്ങൾ അളന്നെടുക്കാൻ എന്ന് നാം അത്ഭുതം കുറി. ആണധികാരത്തിന്റെ ശവങ്ങൾ ആറ്റിലൂടെ ഒഴുകി പോയിട്ടും ആദ്യപല്ല് മുളച്ചനാൾ അമ്മയുടെ മുലഞെട്ട് അമർത്തിക്കടിക്കുന്ന ജന്മങ്ങൾ പിന്നെയും പിറക്കുന്നു. വാക്കുകളിൽ രാകിമിനുക്കിയ പിച്ചാത്തിയാക്കി വായനക്കാരന്റെ പ്രജ്ഞയിലേക്ക് കുത്തിഇറക്കുകയാണ് ഏറ്റവും പുതിയ തലമുറയിലെ ഈ കഥാകാരി.

അശ്വതി പിഎസിന്റെയും വിഭൂതിപ്പൻ കൂടിന്റെ മകളായി തിരുവനന്തപുരത്ത് ജനിച്ചു. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് കോളേജ് നീരമൺകര കാര്യവട്ടം ക്യാമ്പസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ തത്വശാസ്ത്ര വിഭാഗത്തിൽ ഗവേഷകയാണ്. 2019ലും 2023ലും കേരള സർവകലാശാല കലോത്സവത്തിൽ ചെറുകഥ രചനയിൽ വിജയി ആയിട്ടുണ്ട്. ടോക്കറി എന്ന കഥ ആകാശവാണി കഥാഗതിയിൽ മികച്ച കഥയായി തിരഞ്ഞെടുക്കപ്പെട്ടു. നിരുപമയാണ് സഹോദരി.

വിലാസം നീരാഞ്ജനം മരുതൂർ വട്ടപ്പാറ പി ഓ തിരുവനന്തപുരം 28 ഫോൺ നമ്പർ 9 9 5 1 5 6 1 1 7 ഇമെയിൽ

Leave a Reply

Your email address will not be published. Required fields are marked *