Advertisement

മഹാരാഷ്ട്ര ഗോവ മാധ്യമ സംഘം സംസ്ഥാന പോലീസ് മേധാവിയുമായി നടത്തി

സൈബർ കുറ്റകൃത്യങ്ങളും പ്രതിരോധ മാർഗങ്ങളും ചർച്ചയായി,കേരള പോലീസ് സൈബർ ഡോമും സംഘം സന്ദർശിച്ചു.പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം പുരോഗമിക്കുന്നു.

മുംബൈ പ്രസ് ഇൻഫർമേഷൻ ബ്യൂറോ കേരളത്തിലേക്ക് സംഘടിപ്പിച്ച മാധ്യമ പര്യടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ മഹാരാഷ്ട്ര ഗോവ എന്നീ സംസ്ഥാനങ്ങൾ നിന്നുള്ള മാധ്യമപ്രവർത്തകരുടെ സംഘം സംസ്ഥാന പോലീസ് മേധാവി ചന്ദ്രശേഖരവുമായി കൂടിക്കാഴ്ച നടത്തി. സൈബർ കുറ്റകൃത്യങ്ങൾ സാമ്പത്തിക പൂച്ചകൃത്യങ്ങൾ മ്യൂൾ അക്കൗണ്ടുകൾ സ്ത്രീ സുരക്ഷ എന്നിവ ചർച്ചയിൽ വിഷയമായി.

കേരള പോലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ ജനമൈത്രി പോലീസ് പദ്ധതി സ്റ്റുഡന്റ് പോലീസ് പദ്ധതി എന്നിവയെക്കുറിച്ച് റവാടാ ചന്ദ്രശേഖർ വിശദീകരിച്ചു. കേരളത്തിൽ കുറ്റകൃത്യങ്ങളുടെ രജിസ്ട്രേഷൻ നിരക്ക് കൂടുതലാണെന്നത് മികച്ച നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പോലീസ് നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമസംഘം എഡിജിപി വിജയനെയും സന്ദർശിച്ചു. സൈബർ സുരക്ഷാ വിഭാഗം മേധാവിയായ പി വിജയൻ കേരള പോലീസിന്റെ ഡിജിറ്റൽ ഡി അഡിക്ഷൻ സെന്റർ ചിരി ഓൺലൈൻ ഹെൽപ് ലൈൻ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് പേരൂർക്കടയിലെ കേരള പോലീസ് കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോൈറ്റേഷൻ സെന്ററും സംഘം സന്ദർശിച്ചു.

ടെക്നോപാർക്കൽ സ്ഥിതിചെയ്യുന്ന കേരള പോലീസിന്റെ അധ്യാധുനിക സൈബർ സുരക്ഷ ഗവേഷണ വികസന കേന്ദ്രമായ സൈബർ ഡോമും മാധ്യമസംഘം സന്ദർശിച്ചു. സൈബർ ഡോമിലെ പോലീസ് ഉദ്യോഗസ്ഥൻ ശ്രീ പ്രമോദ് സൈബർ ബോർഡിലെ പ്രവർത്തനങ്ങളും സംരംഭങ്ങളും വിശദീകരിച്ചു. കേരള പോലീസ് സൈബർ വിഭാഗം വികസിപ്പിച്ചെടുത്ത ബി സേഫ് ആപ്പ് പോർട്ടബിൾ ട്രാഫിക് കൺട്രോൾ റോബോട്ട് ഗ്ലൗ പദ്ധതികൾ തുടങ്ങിയവ മാധ്യമ സംഘത്തിന് പരിചയപ്പെടുത്തി. സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താനും പരിഹരിക്കാനും എണ്ണൂറിലധികം എത്തിക്കൽ ഹാക്കർമാരുടെയും 250 ഓളം മൊബൈൽ ടെക്നീഷ്യന്മാരുമായും നിരവധി ഗവൺമെന്റ് ഏജൻസികൾ ബാങ്കുകൾ എംജി ഓഗൽ എന്നിവയുമായി എല്ലാം കേരള പോലീസ് ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഡാർക്ക് നെറ്റിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി ശക്തമായ നിരീക്ഷണവും നടപടികളും നടത്തിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *