Advertisement

ശബരിമല സന്നിധാനത്തെ സ്വർണ്ണകിരീടം ഉൾപ്പെടെയുള്ള തിരുവാഭരണങ്ങളുടെയും അമൂല്യ വസ്തുക്കളുടെയും സുരക്ഷ സമഗ്ര അന്വേഷണം അനിവാര്യം: അഖില തന്ത്രി പ്രചാരക്സഭ

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്നുവെന്ന രേഖകളിലുള്ള 55.72 പവൻ തൂക്കമുള്ള സ്വർണ്ണകിരീടത്തിന് പകരം സമാന രൂപത്തിലുള്ള മുക്കുപണ്ട കിരീടം കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ ആറന്മുളയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ട്രോങ്ങ് റൂമിൽ നിന്ന് സ്വർണ്ണമാല കാണാതായ വിവരം തിരുവനന്തപുരം ഊറ്റി സി ഹനുമാൻ ക്ഷേത്രത്തിലെ രത്നങ്ങൾ പതിച്ച വെള്ളികൊമ്പുകൾ കാണാതായ എന്ന വിവരം തുടങ്ങിയ സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് അഖില തന്ത്രി പ്രചാരക്സഭ കാണുന്നത്.

ഈ സാഹചര്യത്തിൽ ഇന്ന്24/09/2026 ദേശീയ ചെയർമാൻ എം എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി യുടെ അധ്യക്ഷതയിൽ അഖില തന്ത്രി പ്രചാര സഭയുടെ അടിയന്തരയോഗം ചേർന്ന് വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.

2012 ഓഗസ്റ്റ് 17ന് തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർ ശബരിമലയിൽ സമർപ്പിച്ച സ്വർണ്ണകിരീടത്തിന്റെ തൂക്കം 445.7 8 ഗ്രാം ആയി രേഖപ്പെടുത്തിയിട്ടുണ്ടെന്നും നിലവിൽ സ്ട്രോങ്ങ് റൂമിൽ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കിരീടത്തിന് ഏകദേശം 240 ഗ്രാം മാത്രമാണ് എന്നുമുള്ള വിവരങ്ങൾ അതീവ ഗൗരവം ഉള്ളതാണ്. രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന വസ്തുവിനും ഇപ്പോൾ കണ്ടെത്തിയ വസ്തുവിനും തൂക്കത്തിലും സ്വഭാവത്തിലും വ്യത്യാസമുണ്ടെങ്കിൽ അതിന്റെ കാരണം ശാസ്ത്രീയമായും നിയമപരമായും കണ്ടെത്തേണ്ടത് അനിവാര്യമാണ്.

ശബരിമല പോലെയുള്ള അതീവ വിശ്വാസ പ്രാധാന്യമുള്ള തീർത്ഥാടന കേന്ദ്രത്തിൽ ഭക്തർ സമർപ്പിക്കുന്ന സ്വർണം വെള്ളി രത്നാഭരണങ്ങൾ തിരുവാഭരണങ്ങൾ തുടങ്ങിയ അമൂല്യ വസ്തുക്കൾ ഭക്തരുടെ വിശ്വാസത്തിന്റെ പ്രതീകങ്ങൾ മാത്രമല്ല ദൈവത്വത്തിന്റെ ഉത്തരവാദിത്വത്തിൽ സംരക്ഷിക്കപ്പെടേണ്ട വിലമതിക്കാനാവാത്ത സമർപ്പണങ്ങളുമാണ്.

സ്ട്രോങ്ങ് റൂം തുറക്കുന്നതിനും അടയ്ക്കുന്നതിനും നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോ ഓരോ ഇടപാടും മഹസറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സാന്നിധ്യം ഉറപ്പാക്കിയിരുന്നു സുരക്ഷാസംവിധാനങ്ങൾ പര്യാപ്തമായിരുന്നു തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടതാണ്.

പ്രത്യേകിച്ച് ശബരി മലയിലെ സ്ട്രോങ്ങ് റൂമിൽ സിസിടിവി നിരീക്ഷണം ഇല്ലായിരുന്നു എന്ന വിവരം ശരിയാണെങ്കിൽ ഇത്രയും വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്ത് ആധുനിക സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ഉണ്ടായ വീഴ്ചയും പരിശോധിക്കപ്പെടേണ്ടതാണ്.

അഖില തന്ത്രി പ്രചാരക് സഭയുടെ ആവശ്യങ്ങൾ :1 ശബരിമല സ്വർണ്ണ കിരീടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണം 2 2012 സമർപ്പിച്ച സ്വർണ്ണകിരീടത്തിന്റെ രജിസ്റ്റർ രസീത് മഹസർ തൂക്കരേഖകൾ ബന്ധപ്പെട്ട രേഖകൾ എന്നിവ പരിശോധിക്കണം.3 നിലവിൽ കണ്ടെത്തിയ കിരീടവും പഴയ രേഖകളിലുള്ള കിരീടവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി സ്വർണ്ണത്തിന്റെ അളവ് ഘടന നിർമ്മാണ സ്വഭാവം തുടങ്ങിയവ പരിശോധിക്കണം.4 സ്ട്രോങ്ങ് റൂമിൽ പ്രവേശിച്ച ഉദ്യോഗസ്ഥർ ജീവനക്കാർ സുരക്ഷാജീവനക്കാർ തുടങ്ങിയവരുടെ വിവരങ്ങളും ബന്ധപ്പെട്ട കാലയളവിലെ രേഖകളും പരിശോധിക്കണം.6 ആറന്മുള ഉൾപ്പെടെയുള്ള ദേവസ്വം റൂമുകളിലെ തിരുവാഭരണങ്ങളും അമൂല്യ വസ്തുക്കളും സംബന്ധിച്ച് സമഗ്രമായ കണക്കെടുപ്പ് നടത്തണം. 7 ദൈവസ്വം സ്ഥാപനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളുടെയും സംരക്ഷണത്തിനായി സിസിടിവി ഡിജിറ്റൽ ഇൻവെന്ററിൽ ഇരട്ട നിയന്ത്രിത ലോക്കിംഗ് സംവിധാനം സ്ഥിരം ഓഡിറ്റ് തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കണം.8 ഭക്തർ സമർപ്പിക്കുന്ന സ്വർണം വെള്ളി രത്നങ്ങൾ ആഭരണങ്ങൾ എന്നിവയുടെ സ്വീകരണം മുതൽ അന്തിമ സംവരണം വരെ ഡിജിറ്റൽ രേഖയും ട്രാക്കിംഗ് സംവിധാനവും ഏർപ്പെടുത്തണം.9 അന്വേഷണത്തിൽ ഏതെങ്കിലും വ്യക്തിയുടെ ഭാഗത്ത് നിയമവിരുദ്ധമായ ഇടപെടലോ ഉത്തരവാദിത്വ ലംഘനമോ കണ്ടെത്തുന്ന പക്ഷം നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണം.10 അന്വേഷണം പൂർത്തിയാകുന്നത് വരെ വ്യക്തികളെയോ ഉദ്യോഗസ്ഥരെയോ മുൻകൂട്ടി കുറ്റക്കാരായി പ്രഖ്യാപിക്കാതെയും വസ്തുതകളും രേഖകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ടു കൊണ്ടുപോകണം എന്നും അഖില തന്ത്രി പ്രചാര സഭ ദേശീയ ചെയർമാൻ എം എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി പറഞ്ഞു.

ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന ഓരോ തിരുവാഭരണത്തിനും സ്വർണ്ണത്തിനും രത്നത്തിനും പിന്നിൽ ഭക്തരുടെ വിശ്വാസവും സമർപ്പണവും ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തരം അമൂല്യ വസ്തുക്കളുടെ സംരക്ഷണത്തിൽ യാതൊരു തരത്തിലുള്ള വീഴ്ചയും അനുവദിക്കരുത്.

2012ൽ രേഖപ്പെടുത്തിയ തൂക്കവും നിലവിൽ കണ്ടെത്തിയതായി പറയപ്പെടുന്ന കിരീടത്തിന്റെ തൂക്കവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ടുകൾ ഗൗരവമായി പരിശോധിക്കണം. ഇത് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ശാസ്ത്രീയമായും നിയമപരമായും കണ്ടെത്തേണ്ട വിഷയമാണ്. ശബരിമലയിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കുന്ന അമൂല്യ വസ്തുക്കളുടെ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും പഴയ രേഖകൾ ഉൾപ്പെടെ സമഗ്രമായ ഓഡിറ്റും കണക്കെടുപ്പും നടത്തുകയും വേണം. ഭക്തരുടെ വിശ്വാസത്തെ ബാധിക്കുന്ന തരത്തിലുള്ള യാതൊരു സംശയത്തിനും ഇട വരാത്ത വിധം അന്വേഷണം സുതാര്യമായി നടത്തണം. കുറ്റക്കാർ ഉണ്ടെങ്കിൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്നാൽ അന്വേഷണത്തിന് മുമ്പ് ആരെയും കുറ്റക്കാരായി ചിത്രീകരിക്കരുത്.

ശബരിമല ഉൾപ്പെടെയുള്ള എല്ലാ ദേവസ്വം സ്ഥാപനങ്ങളിലെയും തിരുവാഭരണങ്ങളുടെയും അമൂല്യ വസ്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ ദൈവസഭയുടെ ബന്ധപ്പെട്ട അന്വേഷണം ഏജൻസികൾ എന്നിവർ അടിയന്തരമായി ഏകോപിത നടപടികൾ സ്വീകരിക്കണം.

അഖില തന്ത്രി പ്രചാരക്സഭ ഭക്തരുടെ വിശ്വാസവും ക്ഷേത്രങ്ങളുടെ പാരമ്പര്യവും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നിയമപരവും ഭരണപരവുമായ നടപടികൾക്കും പിന്തുണ നൽകുമെന്നും ദേശീയ ചെയർമാൻ എം എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

എംഎസ് ശ്രീരാജ് കൃഷ്ണൻ പോറ്റി ദേശീയ ചെയർമാൻ, രാജേഷ് കെ ദേശീയ ജനറൽ സെക്രട്ടറി, എൻ വിഷ്ണു നമ്പൂതിരി ദേശീയ വൈസ് ചെയർമാൻ, ബ്രിജേഷ് കെ എസ് ദേശീയ ട്രഷറർ, ഇ എസ് ശങ്കരൻ നമ്പൂതിരി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി എന്നിവർ ഈ യോഗത്തിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *