Advertisement

മലയാള കലാ അക്കാദമി ജോർജ് ചാത്തൻപടം പുരസ്കാരം സൂരജ് സത്യന്

കോട്ടയം പ്രശസ്ത കാഥികനും അധ്യാപകനും ആയിരുന്ന അഡ്വക്കേറ്റ് ജോർജ് ചാത്തമ്പടത്തിന്റെ പേരിലുള്ള മലയാള കലാകാരയുടെ ഈ വർഷത്തെ പുരസ്കാരത്തിന് പ്രശസ്ത അധികൻ സൂരജ് വടക്കൻ പറവൂർ അർഹനായി.

₹25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സെപ്റ്റംബർ 25 ആം തീയതി വൈകിട്ട് 5 മണിക്ക് കോട്ടയം പബ്ലിക് ലൈബ്രറി ചിത്രത്താരാ മിനി തിയേറ്ററിൽ നടക്കുന്ന ചാത്തമ്പടം അനുസ്മരണ സമ്മേളനത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനിക്കുന്നു.

അക്കാദമി ഡയറക്ടർ ഡോക്ടർ എൻ ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് അഡ്വക്കേറ്റ് വി ബിനു അധ്യക്ഷത വഹിക്കും. കഥാപ്രസംഗരായ മുതുകുളം സോമനാഥ് വിനോദ് ചമ്പക്കര അഞ്ചൽ ഗോപൻ വി ജി വിനീഷ് കുമാർ രാജീവ് നരിക്കൽ കല്ലറ ബീവി ജോസ് എന്നിവർ ആശംസകൾ നേരുന്നു.

ഡോക്ടർ നടുവട്ടം സത്യശീലൻ പഴയിടം മുരളി ഡോക്ടർ രാജു വള്ളിക്കുന്ന് ഡോക്ടർ കെ വി തോമസ്കുട്ടി അഞ്ചൽ ഗോപൻ എന്നിവർ അടങ്ങുന്ന അഞ്ചംഗ ജൂറി സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തു. ചടങ്ങി നോട് അനുബന്ധിച്ച് 3 30ന് സൂരജ് സത്യന്റെ “സുന്ദരികളും സുന്ദരന്മാരും” എന്ന കഥാപ്രസംഗം ഉണ്ടായിരിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *