തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്കുള്ള തപാൽ വാഹന സേവനം അതിവേഗ പാഴ്സൽ വിതരണത്തിലേക്കുള്ള നിർണായക ചുവടുവെപ്പ് കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രീ അമിതാബ് സിംഗ് ഐ പി ഒ എസ്
കേരള പോസ്റ്റൽ സർക്കിളിന്റെ തിരുവനന്തപുരം കണ്ണൂർ റോഡ് ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് സേവനത്തിന് തുടക്കം. തിരുവനന്തപുരം പോസ്റ്റ് ഓഫീസ് കോംപ്ലക്സിൽ കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രീ അമിതാബ് സിംഗ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്കുള്ള ആറു ടൺ ശേഷിയുള്ള തപാൽ വാഹനം അതിവേഗം പാഴ്സൽ വിതരണത്തിലേക്ക് ഉള്ള നിർണായക ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തു നിന്നും രാത്രി 9 മണിക്ക് പുറപ്പെടുന്ന വാഹനം പിറ്റേന്ന് രാവിലെ 11 50 കണ്ണൂരിലെത്തും. തിരിച്ച് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കും സേവനം ഉണ്ടാകും. കേരളത്തിൽ ഉടനീളം തപാൽ ഉരുപ്പടികൾ തൊട്ടടുത്ത ദിവസം തന്നെ വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിലേക്കുള്ള ഒരു പ്രധാന ചൊടുവെപ്പാണ് ഈ ഉദ്യമം.
തപാൽ വകുപ്പിന്റെ പ്രത്യേക വാഹനം ഉപയോഗിച്ചുള്ള സേവനം തിരുവനന്തപുരം കൊല്ലം എറണാകുളം തൃശ്ശൂർ കോഴിക്കോട് കണ്ണൂർ എന്നീ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കും. ഗ്രീൻ എക്സ്പ്രസ് പ്രോജക്ടിന് കീഴിൽ വൃക്ഷത്തൈകളുടെയും ചെടികളുടെയും തൊട്ടടുത്ത ദിവസം തന്നെയുള്ള വിതരണവും ഇതിലൂടെ ഉറപ്പാക്കും.
തിരുവനന്തപുരം ആർഎംഎസ് ഡിവിഷൻ സീനിയർ സൂപ്രണ്ട് ശ്രീമതി സ്മിതാ സാഗർ പോസ്റ്റൽ സർവീസിൽ ഡയറക്ടർ ശ്രീ എൻ ആർ ഗിരി തിരുവനന്തപുരം നോർത്ത് ഡിവിഷൻ സീനിയർ സൂപ്രണ്ട് തിരുവനന്തപുരം സൗത്ത് ഡിവിഷൻ സൂപ്രണ്ട് ശ്രീ അജിത് കുര്യൻ കേരള സർക്കിൾസ് അസിസ്റ്റന്റ് ഡയറക്ടർ ബൈജു കുമാർ വിഭാഗം എ പി എം ജി രാഹുൽ ആർ തുടങ്ങിയവർ പങ്കെടുത്തു.







Leave a Reply