Advertisement

കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പാക്കാൻ ശാസ്ത്രീയ പ്രതിരോധ സംവിധാനം അനിവാര്യം: മന്ത്രി ബിന്ദു കൃഷ്ണ

ചൈൽഡ് ആൻഡ് അഡോളസെന്റ് മെന്റൽ ഹെൽത്ത് ആൻഡ് സൈക്കോളജിക്കൽ ബീൻ ക്യാമ്പയിന തുടക്കമായി

കുട്ടികളിലെയും കൗമാരക്കാരിലെയും മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനും ആത്മഹത്യ പ്രതിരോധത്തിനും ആയി ശാസ്ത്രീയവും സാങ്കേതികവുമായ സംവിധാനങ്ങൾ ഏകോപിപ്പിച്ച് ശക്തമായ ഇടപെടൽ നടത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെയും സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ചൈൽഡ് ആൻഡ് അഡോളന്റ് മെന്റൽ ഹെൽത്ത് ആൻഡ് സൈക്കോളജിക്കൽ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും പരിശീലന പരിപാടിയും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളുടെ മാനസിക വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ഒരു മാസം നീളുന്ന ബോധവൽക്കരണ ക്യാമ്പയിനാണ് തുടക്കം ആകുന്നത്. സംഭാഷണം ആരംഭിക്കാം സംസാരിക്കാം കേൾക്കാം പിന്തുണയ്ക്കാം എന്നതാണ് ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കി തുടർച്ചയായ പിന്തുണ ഉറപ്പാക്കാൻ ഇത്തരം ദീർഘകാല പദ്ധതികൾ അനിവാര്യമാണ്. ഒരു മാസത്തെ ക്യാമ്പയിൻ എന്നതിലുപരി സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പ്രോജക്ടായി ഉൾപ്പെടുത്തി അഞ്ചുവർഷത്തെ സമഗ്ര പദ്ധതിയായി ഇതിനെ വികസിപ്പിക്കും എന്നും മന്ത്രി വ്യക്തമാക്കി.

മറ്റു കുട്ടികളുമായി താരതമ്യം ചെയ്തുള്ള അമിത പഠനസമ്മർദ്ദം കുട്ടികളിൽ വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്ന് മന്ത്രി ചുണ്ടിക്കാട്ടി. പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ ആണെന്ന് ബോധ്യം കുട്ടികളിൽ വളർത്താൻ രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കണം. പുതിയ സാമൂഹിക സാഹചര്യത്തിൽ കുടുംബബന്ധങ്ങളിലെ ആശയവിനിമയ കുറവുകൾ പരിഹരിക്കാൻ സംസാരിക്കാനും കേൾക്കാനും തയ്യാറാക്കുന്ന അന്തരീക്ഷം വീടുകളിൽ ഉണ്ടാകണം. കുട്ടികളുടെ തുറന്നു സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ ശ്രദ്ധയോടെ കേൾക്കാനും മുതിർന്നവർ സമയം കണ്ടെത്തണം. ഓരോ കുട്ടിയെയും കേൾക്കുന്നതിന്റെയും ശ്രദ്ധിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ഒരു സംസ്കാരം സമൂഹത്തിൽ വളർത്തിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വനിതാ ശിശു വികസന വകുപ്പിന്റെ അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി അധ്യാപകർ ഒ ആർ സി മോഡൽ അധ്യാപകർ സൈക്കോ സോഷ്യൽ കൗൺസിലർമാർ മുൻനിര പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകും. രക്ഷാകർതൃ പങ്കാളിത്ത വാരത്തിൽ പോസിറ്റീവ് പാരന്റിംഗ് കുട്ടികളുമായുള്ള ആശയവിനിമയം ഡിജിറ്റൽ പാരന്റിങ് പഠനസമ്മർദ്ദം കൗമാരപ്രായത്തിലെ പെരുമാറ്റം മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിക്കും.

ഒക്ടോബർ പത്തിലെ ലോക മാനസിക ആരോഗ്യ ദിനത്തിൽ കുട്ടികളുടെ ശബ്ദത്തിനും അനുഭവങ്ങൾക്കും ഇടം നൽകുകയും മികച്ച മാതൃകകൾ പങ്കുവെക്കുകയും തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്യും. നിലവിൽ1227 സ്കൂളുകളിൽ ഒ ആർ സി പ്രവർത്തിക്കുന്നുണ്ട്

ചടങ്ങിൽ വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. വകുപ്പ് ഡയറക്ടർ വി വിഘ്നേശ്വരി വാർഡ് കൗൺസിലർ kr ക്ലീറ്റസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്കാട്രി വിഭാഗം മേധാവി ഡോക്ടർ അനിൽകുമാർ ടി വി വനിതാ ശിശു വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ് സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി പ്രോഗ്രാം മാനേജർ കൃഷ്ണമൂർത്തി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *