രാജ്യത്തെ യുവജനങ്ങളുടെ സർഗാത്മകതയും ആശയങ്ങളും ഭാരതത്തിന്റെ വികസന കുതിപ്പിനായി പ്രയോജനപ്പെടുത്തുന്ന വികസി ഭാരത് ലീഡേഴ്സ് ഡയലോഗ് 2027 ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ടർ ശ്രീ ശങ്കർ എസ് ആർ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2026 ഓഗസ്റ്റ് 17 അടിസ്ഥാനമാക്കി 15 നും 29 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് സെപ്റ്റംബർ 30 വരെ പങ്കെടുക്കാൻ അവസരമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞവർഷം ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിന് ഗിന്നസ് റെക്കോർഡ് ലഭിച്ചിരുന്നു. ഈ വർഷം ഒരു കോടിയോളം യുവജനങ്ങളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് അഭയ് ശങ്കർ വ്യക്തമാക്കി. മത്സര വിജയികൾക്ക് പ്രധാനമന്ത്രിയുമായി സംബന്ധിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

1. വികസി ഭാരത് ചലഞ്ച് ട്രാക്ക് ക്വിസ് :ഉപന്യാസം പി പി ടി പ്രസന്റേഷൻ എന്നിങ്ങനെ 3 ഘട്ടങ്ങളിലായാണ് മത്സരം. കേരളത്തിന് നൽകിയിരിക്കുന്ന വിഷയം ബ്ലൂ എക്കോണമി ഹ്യൂമൻ ക്യാപിറ്റൽ ആൻഡ് ഗ്ലോബൽ കോമ്പറ്റിറ്റീവ് നെസ് എന്നതാണ്. സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 45 ഓളം പ്രതിനിധികളിൽ മികച്ച മൂന്ന് പേർ ദേശീയതലത്തിൽ പ്രസന്റേഷൻ അവതരിപ്പിക്കും.
2.കൾച്ചറൽ ട്രാക്ക്: നാടോടി നൃത്തം നാടൻപാട്ട് ചിത്രരചന പ്രസംഗം കവിതാരചന എന്നീ 5 ഇനങ്ങളിലാണ് മത്സരങ്ങൾ. സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം മത്സരങ്ങളിലെ വിജയികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 24 പേർക്ക് ദേശീയതലത്തിൽ കേരളത്തെ പ്രതിനിധീകരിക്കാം. 6 തലങ്ങളിലായി ഗ്രാമപഞ്ചായത്ത് മുൻസിപ്പാലിറ്റി കോർപ്പറേഷൻ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് സംസ്ഥാനതലം സാംസ്കാരിക മത്സരങ്ങൾ നടക്കുമെന്ന് കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് മെമ്പർ സെക്രട്ടറി സ്വപ്ന എം അറിയിച്ചു.
3.ഡിസൈനർ ഫോർ ഭാരത് ഡൽഹി സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറുമായി സഹകരിച്ച് നടത്തുന്ന ഡിസൈൻ ചലഞ്ച്. പ്രാദേശിക വികസന പ്രശ്നങ്ങൾക്കുള്ള ഡിസൈൻ പരിഹാരങ്ങളാണ് തയ്യാറാക്കേണ്ടത് സംസ്ഥാനത്തെ മികച്ച ടീമിന് പരമാവധി മൂന്നുപേർ ദേശീയ ഫൈനലിലേക്ക് യോഗ്യത ലഭിക്കും. നൂതന ഡിസൈൻ ആശയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ഈ ട്രാക്കിന്റെ കേരളത്തിലെ നോടൽ ഏജൻസി എൻഐടി കോഴിക്കോടാണ്.
4.ഹാക്ക് ഫോർ സോഷ്യൽ കോഴ്സ് : ഐഐടി ബോംബെയുമായി സഹകരിച്ച് നടത്തുന്ന സാങ്കേതിക കണ്ടുപിടിത്ത മത്സരമാണിത്. സാമൂഹിക പ്രശ്നങ്ങൾക്ക് ഡിജിറ്റൽ പരിഹാരം കാണുന്ന മികച്ച ടീമിന് പരമാവധി മൂന്നുപേർ ഡൽഹിയിലെ ഫൈനലിൽ പങ്കെടുക്കാം. ഐഐടി പാലക്കാട് ആണ് കേരളത്തിലെ നോഡൽ ഏജൻസി.
5. യൂത്ത് എന്റെ പ്രണർഷിപ്പ് ചലഞ്ച്: ഐഐടി കാൺപൂർ നോളജ് പാർട്ടറായ ഈ പുതിയ ട്രാക്കിൽ പുതിയ സ്റ്റാർട്ടപ്പ് ആശയങ്ങളും ബിസിനസ് പ്ലാനുകളും അവതരിപ്പിക്കാം. ഇതിനുള്ള പ്രായപരിധി 35 വയസ്സ് വരെയാണ്.
6.യൂത്ത് പാർലമെന്റ് : ദേശീയ യുവ പാർലമെന്റിന്റെ ഫൈനലിസ്റ്റുകൾക്ക് ഡൽഹിയിലെ പഴയ പാർലമെന്റ് മന്ദിരത്തിൽ സംവിധാനം നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാം. കേരളത്തിൽ നിന്നും മൂന്നു വിജയികളാണ് പങ്കെടുക്കുക.
താല്പര്യമുള്ള യുവജനങ്ങൾക്ക് മൈ ഭാരത് പോർട്ടൽ വഴി വികസിദ്ധ ഭാരത് ക്വിസ്സിൽ പങ്കെടുത്ത് രജിസ്ട്രേഷൻ ആരംഭിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:https ://mybharat. gov. in /vbyld -2027
https://mybharath.gov.in/pages /design -home
https ://mybharat.gov.in/pages /hack -social
https://mybharath.gov.in/pages /yec-2027







Leave a Reply