ബിഎസ്എൻഎൽ കേരള സർക്കിൾ വയർലെസ് കണക്ഷനുകളുടെ എണ്ണത്തിൽ ദേശീയതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ട് ശക്തമായ മുന്നേറ്റം തുടരുന്നു തിരുവോണനാളിൽ മാത്രം ബിഎസ്എൻഎൽ നെറ്റ് വർക്കിലെ ഡേറ്റ ഉപയോഗം ടിവി കടന്നതായി ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ടെലികോം ശ്രീ ആർ സജികുമാർ ഐ ടി എസ് പറഞ്ഞു തിരുവനന്തപുര ബിഎംടിയിലെ ഭാരത് സഞ്ചാരത്നികം ലിമിറ്റഡ് ബിഎസ്എൻഎൽ ഓഫീസിൽ നടന്ന പ്രതിമാസ ഇന്റർ മീഡിയ പബ്ലിസിറ്റി കോഡിനേഷൻ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം രക്ഷപ്പെട്ട ഉപഭോക്താക്കൾ ബിഎസ്എൻഎൽ നെറ്റ്വർക്ക് ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണിത് അദ്ദേഹം കൂട്ടിച്ചേർത്തു.
നവീകരിച്ച ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഡൗൺലോഡ് 1 ലക്ഷം പിന്നിട്ടതായി സിജിഎം അറിയിച്ചു പങ്കാളിത്തത്തോടെ നിരവധി സൗജന്യ വിനോദ വിദ്യാഭ്യാസ ഉള്ളടക്കങ്ങളാണ് ആപ്പിൾ ലഭ്യമാക്കിയിട്ടുള്ളത് പുതിയ എഫ് ടി ടി എച്ച് കണക്ഷനും ബിഎസ്എൻഎൽ മൊബൈൽ കണക്ഷനും ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ആപ്പിൽ ഉണ്ട്.

ബിഎസ്എൻഎല്ലിന്റെ പദ്ധതികളും നേട്ടങ്ങളും കേരള സർക്കിൾ പ്രിൻസിപ്പൽ ജനറൽ മാനേജർ സിപിജി നിർമ്മൽ വിശദീകരിച്ചു.
സംസ്ഥാനത്തെ കവറേജ് 20 ശതമാനത്തിൽ നിന്ന് 98% ആയി ഉയർന്നു. കേരളത്തിൽ ഉടനീളം ആയിരം പുതിയ ഫോർജി സൈറ്റുകൾ കൂട്ടിച്ചേർത്തിട്ടുണ്ട് ഫോർജി സാച്ചുറേഷൻ പദ്ധതി ഗോത്രവർഗ്ഗ സേവനം ലഭ്യമല്ലാത്ത മേഖലകളിൽ ഊന്നൽ നൽകുകയാണ് നടപ്പിലാക്കുന്നത്. വയനാട് പാലക്കാട് മലപ്പുറം മേഖലയിലെ പ്രത്യേക ദുർബല ഗോത്രവർഗ്ഗ വിഭാഗങ്ങളിലേക്കും ബിഎസ്എൻഎൽ 4g സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. 7200 ടവറുകളാണ് നിലവിൽ ബിഎസ്എൻഎല്ലിന് ഉള്ളത്.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎല്ലിന്റെ ലാഭത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. 2023 20024 90 കോടി ആയിരുന്ന ലാഭവിഹിതം 2025 26 വർഷത്തിൽ 190 കോടിയായി ഉയർന്നു.
വിനിമയം സാധ്യമല്ലാത്ത വിദൂര മേഖലകൾക്കും അടിയന്തര ആവശ്യങ്ങൾക്കുമായി ബി എസ് എൻ എൽ സാറ്റലൈറ്റ് ഫോൺ ഏരിയ സഹായകരമാണെന്ന് ശ്രീ പി ജി നിർമ്മൽ വ്യക്തമാക്കി.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ കേരള ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി പളനി ചാമി ഐഎഎസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്ര ഗവൺമെന്റ് സ്ഥാപനമേധാവികൾ യോഗത്തിൽ പങ്കെടുത്തു.







Leave a Reply