വാഹന സംബന്ധമായ സേവനങ്ങൾ സാരഥി ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ സേവനങ്ങൾ ഹോട്ടലുകൾ വഴി മോട്ടോർ വാഹന വകുപ്പ് 60 ഓളം സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഇതിൽ 21 സേവനങ്ങൾ നിലവിൽ എസ് നേരിട്ട് ഓഫീസിൽ എത്തേണ്ടതില്ലാത്ത സേവനങ്ങൾ ആണ്. അതായത് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വഴിയുള്ള ഒടിപി പരിശോധനയിലൂടെ അപേക്ഷകർക്ക് പൂർണമായും ഓൺലൈൻ ആയി ഇതിന് അപേക്ഷിക്കാം. എന്നാൽ ശേഷിക്കുന്ന സേവനങ്ങൾക്ക് കൃത്യമായ ഒടിപി പരിശോധന ഇല്ലാത്തതിനാൽ സാധാരണക്കാരായ അപേക്ഷ അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമയക്കുറവ് കൊണ്ടോ അപേക്ഷ നടപടികളുടെ സങ്കീർണത കൊണ്ടു പല അപേക്ഷകരും ഏജന്റ് മാരെ ആശ്രയിക്കാറുണ്ട്. എന്നാൽ ചില ഏജന്റ്മാർ അപൂർണ്ണമായ രേഖകൾ അപ്ലോഡ് ചെയ്യുകയും ബോധപൂർവ്വം അപേക്ഷകൾ വൈകിപ്പിക്കുകയും പിന്നീട് ഇത് വേഗത്തിലാക്കി തരാം എന്ന് പറഞ്ഞ് അപേക്ഷകരിൽ നിന്ന് പണം തട്ടി എടുക്കുകയും ചെയ്യുന്നത് പതിവാണ്. ഈ പ്രശ്നത്തിന് പരിഹാരമായി ശേഷിക്കുന്ന എല്ലാ പരിവാഹന സേവനങ്ങളും കൂടി ഫേസ് ഓൺലൈൻ സേവനങ്ങൾ ആക്കി മാറ്റാൻ എംബിഡി നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിനോടും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോടും അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ സോഫ്റ്റ്വെയർ പരിശോധനകൾ ഇപ്പോൾ നടന്നു വരികയാണ്.
ഈ പുതിയ സംവിധാനത്തിന്റെ പ്രധാന നേട്ടങ്ങൾ

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വഴി ഒ ടി പി അധിഷ്ഠിതമായി അപേക്ഷകൾ സമർപ്പിക്കാം
ആദ്യം വരുന്നവർക്ക് ആദ്യം ഫസ്റ്റ് സർവെ എന്ന മുൻഗണനാക്രമത്തിൽ അപേക്ഷകൾ തീർപ്പാക്കും
വാഹന പരിശോധന അനന്തരാവകാശകാശികളുടെ തിരിച്ചറിയൽ പരിശോധന കാരണം കാണിക്കൽ നോട്ടീസിനെ തുടർന്നുള്ള വ്യക്തികത വാദം കേൾക്കൽ തുടങ്ങിയ പ്രക്രിയകൾക്ക് ഒഴികെ ഭൂരിഭാഗം സേവനങ്ങൾക്കും ഇനി ആർട്ടി ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല
നമ്മുടെ കേരളം പോർട്ടൽ വഴി വാഹന പരിശോധനയ്ക്കുള്ള ശ്ലോട്ടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം നമ്മുടെ കേരളം പോർട്ടൽ വഴി വ്യക്തിഗതവാദം കേൾക്കൽ അനന്തരാവകാശ പരിശോധന എന്നിവയ്ക്കുള്ള ശ്ലോട്ടുകളും ബുക്ക് ചെയ്യാൻ സാധിക്കും
നമ്മുടെ കേരളം പോർട്ടൽ ഇല്ലേ വി മീറ്റ് വഴി ആർട്ടി യോയ്ക്ക് മുന്നിൽ വീഡിയോ കോൾ വഴി ഹാജരാകാനുള്ള സൗകര്യം
പൊതുജനങ്ങൾക്ക് ഏജന്റ് മാരെയോ അനധികൃത വ്യക്തികളെയോ സമീപിക്കേണ്ടി വരില്ല അപേക്ഷകൾ സമർപ്പിക്കുന്നതിൽ സഹായം ആവശ്യമുള്ളവർക്ക് സഹായം ഇല്ലാത്തവർക്ക് നടപടിക്രമങ്ങൾ അറിയാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളെയോ സി എസ് സി കേന്ദ്രങ്ങളെയോ അല്ലെങ്കിൽ ആർടിഒ ഓഫീസുകളെയോ സമീപിക്കാവുന്നതാണ്
ആധാർ ഒ ടി പി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തിൽ മാത്രം അപേക്ഷകന് ആധികാരികത ഉറപ്പുവരുത്താനായി ഒരു തവണ ആർട്ടി ഓഫീസിൽ നേരിട്ട് പോകേണ്ടി വന്നേക്കാം
ഓൺലൈൻ അപേക്ഷകരുടെ പ്രിന്റ് ഔട്ടുകൾ ആർടി ഓഫീസുകളിൽ സമർപ്പിക്കേണ്ടതില്ല
ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് കണ്ടക്ടർ ലൈസൻസ് ടെസ്റ്റ് എന്നിവയ്ക്കുള്ള അപേക്ഷകർ സാരഥി പോട്ടൽ വഴി ശ്ലോട്ടുകൾ ബുക്ക് ചെയ്യണം
വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള അപേക്ഷകർ വാഹന വഴി ശ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടതാണ്
ഉടൻതന്നെ എല്ലാ ജില്ലകളിലും സ്വയംകൃത വാഹന പരിശോധന കേന്ദ്രങ്ങൾ ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷൻസ് നിലവിൽ വരും
ഇതിനോടകം കൊല്ലം ആലപ്പുഴ ജില്ലകളിലായി മൂന്ന് എടിഎസ്സുകൾ പ്രവർത്തന സജ്ജമായി കഴിഞ്ഞു







Leave a Reply