Advertisement

ഓണക്കാലത്ത് ഡിജിറ്റൽ സദ്യയുമായി തിരുവനന്തപുരം ലുലു കണക്ട് : വമ്പിച്ച ഓഫറുകളും സമ്മാന പദ്ധതികളും

തിരുവനന്തപുരം : ഓണക്കാല ഷോപ്പിംഗ് അപസ്മരണീയമാക്കാൻ വമ്പൻ ഓഫറുകളും സമ്മാനപദ്ധതികളും പ്രഖ്യാപിച്ച് തിരുവനന്തപുരം ലുലു കണക്ട്. പ്രത്യേക വിലക്കിഴിവ് എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയ്ക്ക് പുറമേ ലുലു കണക്ട് ആദ്യമായി അവതരിപ്പിക്കുന്ന ഡിജിറ്റൽ സദ്യയും ഈ ഓണക്കാല ഷോപ്പിങ്ങിന്റെ പ്രത്യേകതയാണ്.

43,49 രൂപ വില വരുന്ന ആറിനും ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾ ഉൾപ്പെടുന്ന മിനി ടെക്സദ്യ 24999 രൂപയ്ക്ക് കരസ്ഥമാക്കാവുന്നതാണ്. 20 ഇനങ്ങളുള്ള 96,999 രൂപ വില വരുന്ന ഫാമിലി ടെക്സദ്യ 49,999 രൂപയ്ക്ക്, 43 ഇഞ്ച് എൽഇഡി ടിവി ഉൾപ്പെടെ പ്രീമിയം ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ അടങ്ങിയ 165499 രൂപയുടെ ഗ്രാൻഡ് ടെക്സദ്യ 99,999 രൂപയ്ക്കും ലഭിക്കുന്ന തരത്തിൽ പ്രത്യേക പാക്കേജുകൾ ആയിട്ടാണ് ഡിജിറ്റൽ സദ്യ അവതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട് ഫോണുകൾ ലാപ്ടോപ്പുകൾ സ്മാർട്ട് ടിവികൾ ഹോം അപ്ലൈൻസുകൾ തുടങ്ങി വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങൾക്ക് ഓണക്കാലത്ത് പ്രത്യേക വിലക്കിഴിവുകളും ലഭ്യമാണ്. പഴയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും തിരുവനന്തപുരം ലുലു കണക്കിൽ ഒരുക്കിയിട്ടുണ്ട്. വിവിധ ബ്രാൻഡുകളുടെ വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങൾക്ക് നിരവധിയായ ഒട്ടേറെ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ഓണക്കാല ഷോപ്പിങ്ങിന്റെ ഭാഗമായി സൗഭാഗ്യ ഉത്സവം സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ലുലു കണക്ട് ലുലു ഫാഷൻ ലുലു ഹൈപ്പർ മാർക്കറ്റ് സെലിബ്രേറ്റ് എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് നറുക്കെടുപ്പിലൂടെ ബംബർ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.

കിയ സിറോസ് കാറുകളാണ് ഗ്രാൻഡ് ബംബർ സമ്മാനമായി ലഭിക്കുക. നിരവധി മറ്റു സമ്മാനങ്ങളും വിജയികൾക്കായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *