കലാനിധി ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സ്ഥാപകനും മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ മുൻകാരണ വരുമായിരുന്ന കേശവൻ നമ്പൂതിരിയുടെ മകനുമായ പ്രൊഫസർ മൂഴിക്കുളം ബി ചന്ദ്രശേഖരപിള്ളയുടെ 107 മത് ജന്മദിന ആഘോഷങ്ങളുടെ പോസ്റ്റർ ചന്ദ്രകളഭം പ്രകാശനം ചെയ്തു
മണ്ണാറശാല അമ്മ ശ്രീ ശ്രീ സാവിത്രി അന്തർജ്ജനത്തിന്റെ ജന്മദിനമായ ജൂലൈ 27ന് മണ്ണാറശാല ക്ഷേത്ര തിരു സന്നിധിയിൽ വെച്ച് നടന്ന പുണ്യ ചടങ്ങിൽ അമ്മയാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ അമ്മയുടെ മകൻ നാഗദാസ് നമ്പൂതിരിയുടെ സഹധർമ്മിണി ശ്രീദേവി അന്തർജനം ആദ്യപ്രതി ഏറ്റുവാങ്ങി. മണ്ണാറശാല അമ്മയുടെ മംഗളകരമായ ജന്മദിനത്തോടനുബന്ധിച്ച് ശ്രീ ഗുരുവായൂരപ്പന്റെ വിഗ്രഹം മാനേജിങ് ട്രസ്റ്റ് ആയ ഗീതാ രാജേന്ദ്രൻ അമ്മയ്ക്ക് സമർപ്പിച്ചു.
ജന്മദിന ആഘോഷങ്ങൾക്ക് നവംബർ 7ന് ഗുരുവായൂർ ക്ഷേത്ര തിരു സന്നിധിയിൽ ഭദ്രദീപം തെളിയിച്ചുകൊണ്ട് തുടക്കമാകുമെന്ന് കലാനിധി മാനേജിങ് ട്രസ്റ്റ് ഗീതാ രാജേന്ദ്രൻ പത്രക്കുറിപ്പിൽ അറിയിച്ചു. ചടങ്ങിൽ വെച്ച് പ്രശസ്തമായ ചന്ദ്രക്കലഭം കാവ്യാസമാഹാരവും നാഗധ്വാനി പുരസ്കാര സമർപ്പണവും മാധ്യമ രംഗത്തെ മികവിന് നൽകുന്ന മാധ്യമ പുരസ്കാരവും നൃത്ത സംഗീത സമന്യവും സംഘടിപ്പിക്കും. 107 കലാസാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖരെ ചടങ്ങിൽ ആദരിക്കും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ മണ്ണാറശാല അമ്മയുടെ മക്കളായ വാസൻ നമ്പൂതിരി ശങ്കരൻ നമ്പൂതിരി ശ്രീദേവി അന്തർജ്ജനം മരുമക്കളായ ഉമാദേവി അന്തർജ്ജനം ശ്രീദേവി അന്തർജനം കലാനിധി അംഗങ്ങളായ രമ്യ എസ് ആർ മഹാദേവ് എസ് നായർ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വഞ്ചിപ്പാട്ട് കലാകാരനും ബാലകല പ്രതിഭയുമായ മാസ്റ്റർ അർജുൻ പാർത്ഥസാരഥി എന്നിവരും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.
















Leave a Reply