Advertisement

ക്രിക്കറ്റിലെ ഭാവി പ്രതിഭകളെ കണ്ടെത്താൻ വൈബ് -ഭവ് ഹണ്ട് ക്രിക്കറ്റ് ട്രയൽസുമായി ഇണ്ടിവുഡും ഏറീ സ്കൊല്ലം സെയിലേഴ്സും : 5 ലക്ഷം രൂപ ക്യാഷ് പ്രൈസ്

തിരുവനന്തപുരം : ഇണ്ടി വുഡ് ക്രിക്കറ്റ്, കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച KCL ലെ ആദ്യ സീസണിലെ വിജയികളും രണ്ടാം സീസണിലെ റണ്ണേഴ്സ് അപ്പു മായ ഏറീസ്കൊല്ലംസെയി ലേർസുമായി സഹകരിച്ച് കുട്ടികൾക്കായി വൈഭവ് ഹണ്ട് എന്ന പേരിൽ ട്രയൽസ് സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവിയേഴ്സ് കോളേജ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിഭാഗങ്ങൾ ഉണ്ടായിരിക്കും. ഓരോ മത്സരാർത്ഥിക്കും ബൗളിംഗ് മെഷീൻ ഉപയോഗിച്ച് സിന്തറ്റിക് ക്രിക്കറ്റ് ബോളുകളിൽ 6 ഡെലിവറികൾ വീതം നേരിടേണ്ടി വരും. 6 പന്തുകൾ ഉള്ള ഓവറിൽ ആരും സ്വിച്ചുകൾ നേടുന്ന മത്സരാർത്ഥിയെ അതത് വിഭാഗത്തിൽ വിജയിയായി പ്രഖ്യാപിക്കുകയും അടുത്തഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്യും. ഏറ്റവും കുറഞ്ഞത് മൂന്ന് സിക്സ് എങ്കിലും അടിച്ചെങ്കിൽ മാത്രമേ യോഗ്യത നേടുകയുള്ളൂ. സമനില വന്നാൽ സമനിലയിൽ ആയ മത്സരാർത്ഥികൾക്കിടയിൽ സൂപ്പർ ഓവർ നടത്തും.

ഇതിനുശേഷം ഇന്ത്യയിൽ ഉടനീളം ആറുമാസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. അതിനുശേഷം ഗ്രാൻഡ് ഫൈനൽ മത്സരം ബാംഗ്ലൂരിൽ നടക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ മത്സരം നടക്കുന്നതിന്റെ തുടക്കം എന്ന നിലയിലാണ് കേരളത്തിന്റെ തിരുവനന്തപുരത്ത് മത്സരം സംഘടിപ്പിക്കുന്നത്. വൈഭവം ഹണ്ട് സംഘടിപ്പിക്കുമ്പോൾ അതാത് സംസ്ഥാനങ്ങളിലെ ഫ്രാഞ്ചൈസികളും ആയി ചേർന്നായിരിക്കും മത്സരങ്ങൾ നടത്തുന്നത്.

2011 മാർച്ച് 28നും 2015 മാർച്ച് 28നും ഇടയിൽ ജനിച്ചവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത

നിബന്ധനകൾ

മത്സരാർത്ഥികൾ സ്വന്തം ക്രിക്കറ്റ് കിറ്റുമായി എത്തണം

ക്രിക്കറ്റ് വൈറ്റ് ധരിച്ച ആയിരിക്കണം മത്സരിക്കേണ്ടത്

രജിസ്ട്രേഷൻ ഫീസ് 500 രൂപ

പ്രായം തെളിയിക്കുന്നതിനായി ഒറിജിനൽ ആധാർ കാർഡും ആധാർ കാർഡിന്റെ പകർപ്പും മത്സരത്തിന് എത്തുമ്പോൾ കയ്യിൽ കരുതേണ്ടതാണ്

5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് എന്നതാണ് വൈഭവ് ഹണ്ട് പ്രധാന ആകർഷണം. കേരളത്തിലെയും യുവ പവർ ഹിറ്റ് മാർക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനും വലിയ നേട്ടം സ്വന്തമാക്കാനുമുള്ള മികച്ച അവസരമാണ് ഇത്. മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ മത്സരാർത്ഥിക്കും അവരുടെ പങ്കാളിത്തം അംഗീകരിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റും നൽകും.

indywoodcricket. Com എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു

കഴിവും ആത്മവിശ്വാസവും ഉള്ള പ്രതിഭാധനരായ ഒരു പുതിയ തലമുറയെ വാർത്തെടുക്കാനും ഈ കായിക വിനോദത്തിന് കഴിയുമെന്ന് ഗ്രൂപ്പ് സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സോഹൻ റോയ് പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ പങ്കെടുക്കുന്ന ഒരു ഫ്രാഞ്ചൈസി ടീമാണ് ഏറീസ്കൊല്ലം സെയിലേസ്. ടീമിൽ കളിക്കുന്നവർക്ക് തൊഴിലുറപ്പ് നൽകുന്ന ഇന്ത്യയിലെ ഏക ലീഗ് ടീമും ഇത് മാത്രമാണ്. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറീസ്ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ടീം. ഏറീസ്ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ സോഹൻറോയ്ആണ് ടീം ഉടമ. എസ് ശ്രീശാന്ത് ആണ് ടീമിന്റെ സഹ ഉടമയും മെന്ററും. അന്താരാഷ്ട്ര താരങ്ങളായ എസ് ശ്രീശാന്ത് ഇർഫാൻ പട്ടാൻ റോബിൻ ഉത്തപ്പ ഇയാൻ മോർഗൻ ജെ പി ഡുംനി മുഹമ്മദ് നബി തുടങ്ങിയവർ ടീമിന്റെ ഭാഗമായിരുന്നു.

ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. മറ്റ് 5 ഫ്രാഞ്ചൈസി ടീമുകൾ കൂടി മത്സരംഗത്ത് ഉണ്ടാകും. സ്റ്റാർ സ്പോർട്സ് ഏഷ്യാനെറ്റ് പ്ലസ് ജിയോ ഹോട്ട്സ്റ്റാർ തുടങ്ങിയവയിലാണ് മത്സരം തൽസമയം സംപ്രേഷണം നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *