കേന്ദ്രകൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം ശ്രീകാര്യതുള്ള ഐസിഎ ആർ കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63 സ്ഥാപകദിനം ആഘോഷിച്ചു. സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിയും കാർഷിക ഉത്പാദന കമ്മീഷണറുമായ ശ്രീ മിൻഹാജ് ആലം ഐഎഎസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കാർഷിക ഗവേഷണം സാങ്കേതിക വികസനം കർഷകക്ഷേമം എന്നിവയിൽ ഐസിഎ ആർ സി ടി സി ആർ ഐ യുടെ ഗണ്യമായ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. സുസ്ഥിര കൃഷി ശക്തിപ്പെടുത്തുന്നതിന് ഗവേഷണധിഷ്ഠിത നവീകരണങ്ങളുടെ പ്രാധാന്യവും ഊന്നി പറഞ്ഞു
കേരള ഗവൺമെന്റ് സ്പെഷ്യൽ സെക്രട്ടറി ശ്രീ ടിവി സുഭാഷ് ഐഎഎസ് ചടങ്ങിൽ വിശിഷ്ട അതിഥിയായി പങ്കെടുത്തു. ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗ വിളകളിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻനിര പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നത് ദുരിതപ്പെടുത്തുന്നതിന് ഗവേഷണ സ്ഥാപനങ്ങൾ ഗവൺമെന്റ് ഏജൻസികൾ കർഷകർ എന്നിവർക്കിടയിൽ ശക്തമായ പങ്കാളിത്തത്തിന്റെ ആവശ്യകത ഊന്നി പറയുകയും ചെയ്തു.
ഉഷ്ണമേഖല കിഴങ്ങുവർഗ്ഗ വിള ഗവേഷണത്തിലെ നേട്ടങ്ങൾ പ്രദർശിപ്പിച്ചും പുതിയപിള്ള ഇനങ്ങളും സാങ്കേതികവിദ്യകളും പുറത്തിറക്കിയും പങ്കാളി സ്ഥാപനങ്ങളുമായി സഹകരണ കരാറുകളിൽ ഒപ്പുവെച്ചും പുരോഗമന കർഷകരെയും മികച്ച സ്റ്റാഫ് അംഗങ്ങളെയും ആദരിച്ചും ചടങ്ങ് ആഘോഷിച്ചു.
ഐസിഎ ആർ സി ടി സി ആർ ഐ ഡയറക്ടർ ഡോക്ടർജി ബൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2025 2026 കാലയളവിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന നേട്ടങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. ഗവേഷണം നവീകരണം സാങ്കേതിക വ്യാപനം ദേശീയ അന്തർദേശീയ സഹകരണങ്ങൾ അടിസ്ഥാന സൗകര്യ വികസനം മാനവ വിഭവ ശേഷി വികസനം ഡിജിറ്റൽ പരിവർത്തനം എന്നിവയിലെ മുൻഗണനകൾ വിശദീകരിക്കുന്ന 2026 2027 ലെ തന്ത്രപരമായ മാർഗ്ഗരേഖ അദ്ദേഹം പുറത്തിറക്കി.
ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണങ്ങൾ പുതുതായി വികസിപ്പിച്ച ഇനങ്ങൾ മെച്ചപ്പെട്ട ഉത്പാദന സാങ്കേതികവിദ്യകൾ എന്നിവയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. സഹകരണ ഗവേഷണ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പങ്കാളി സ്ഥാപനങ്ങളുമായി ഇൻസ്റ്റിറ്റ്യൂട്ട് ധാരണ പത്രങ്ങൾ ഒപ്പുവയ്ക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തു.
ശാസ്ത്രീയ കൃഷിയിലും സാങ്കേതികവിദ്യ സ്വീകരിക്കലിലും മാതൃകാപരമായ സംഭാവനകൾ നൽകിയതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 പുരോഗമന കിഴങ്ങുവർഗ്ഗ കർഷകരെ ആദരിച്ചു. ശ്രീ എളമതി സുബറാവു ആന്ധ്രപ്രദേശ് ശ്രീ ഭരത്ഭൂഷൻ ഹിമാചൽ പ്രദേശ് ശ്രീ എം എസ് മഹാ ലിംഗേശ്വര പ്രസാദ് കർണാടക ശ്രീമതി അശ്വതി എം കേരളം ശ്രീ ഷിജു എം എസ് കേരളം ശ്രീ സുജിത്ത് എസ് പി കേരളം ശ്രീ പി വേലുസ്വാമി തമിഴ്നാട് ശ്രീ പ്രശാന്ത് കുമാർ ഗിരി ഒഡീഷ എന്നിവർ അവാർഡ് ജേതാക്കളായി. 2025ലെ മികച്ച പ്രകടനത്തിന് മികച്ച ഗവേഷണ പ്രബന്ധ അവാർഡുകൾ നേടിയവരെയും സ്റ്റാഫ് അംഗങ്ങളെയും ഇൻസ്റ്റിറ്റ്യൂട്ട് ആദരിച്ചു.
തുടർന്ന് കർഷക ശാസ്ത്രജ്ഞ സംവാദം നടന്നു അവിടെ കർഷകരും ശാസ്ത്രജ്ഞരും ഉയർന്നുവരുന്ന ഉത്പാദന വെല്ലുവിളികൾ സാങ്കേതിക കണ്ടുപിടിത്തങ്ങൾ ഉഷ്ണ മേഖല കിഴങ്ങ് വർഗ്ഗ വിളകളുടെ ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള ഭാവി തന്ത്രങ്ങൾ എന്നിവയെ കുറിച്ച് ആശയങ്ങൾ കൈമാറി. വിള ഉദ്ഘാടന വിഭാഗം മേധാവി ഡോക്ടർ ജി സുജ സ്വാഗതം ആശംസിച്ചു. വിള സംരക്ഷണ വിഭാഗം മേധാവി ഡോക്ടർ മുകേഷ് കുമാർ നന്ദി പറഞ്ഞു.
















Leave a Reply