Advertisement

സ്പെയ്സ് മെഡിസിൻ ഗവേഷണ രംഗത്ത് ISRO യും(SUT)ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു, ഭാരതത്തിൽ ആദ്യമായി ബയോ അസ്ട്രോണോ ടിക്സിൽ പോസ്റ്റ് കോഴ്സ് ആരംഭിക്കുന്നു

സ്പേസ് മെഡിസിൻ,ബയോ അസ്ട്രോനോട്ടിക്സ് മേഖലയിൽ ഗവേഷണവും പരിശീലനവും ശക്തിപ്പെടുത്തുന്നതിനായി ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ കീഴിൽ പ്രവർത്തിക്കുന്ന (HSFC )ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററും കൈകോർക്കുന്നു.

ഗഗന്യാൻ പദ്ധതിയിലൂടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഐഎസ്ആർഒ.മൈക്രോ ഗ്രാവിറ്റി, കോസ്മിക്റേഡിയേഷൻ,ഐസൊലേഷൻ മറ്റു ബഹിരാകാശ ഘടകങ്ങൾ എന്നിവ ബഹിരാകാശ യാത്രകൾക്ക് പ്രത്യേകിച്ച് ഗവേഷണങ്ങളുടെ ഭാഗമായി ദീർഘകാലം ബഹിരാകാശത്ത് ചെലവഴിക്കേണ്ടി വരുമ്പോൾ വലിയ വെല്ലുവിളികൾ ഉയർത്താറുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യരെ ഏതുവിധത്തിൽ ബാധിക്കുമെന്ന് മനസ്സിലാക്കി അനുയോജ്യമായ ബയോമെഡിക്കൽ സാങ്കേതിക വിധികൾ വികസിപ്പിച്ചെടുക്കുന്നത് ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ അത്യന്താപേക്ഷിതമാണ്.

മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഐഎസ്ആർഒയുടെ വിവിധ ദൗത്യങ്ങളുമായി ബന്ധപ്പെട്ട സ്പെയ്സ് മെഡിസിൻ ഗവേഷണ രംഗത്ത് സഹകരിക്കുന്നതിനായി ശ്രീ ചിത്രയും ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററും 2025 ഏപ്രിൽ 24ന് ധാരണ പത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടർന്ന് 20205 നവംബർ 26ന് ശ്രീചിത്രയിൽ വച്ച് ഐ എസ് ആർ ഒ ചെയർമാൻ ഡോക്ടർ ബി നാരായണൻ സെന്റർ ഫോർ സ്പേസ് മെഡിസിൻ റിസർച്ച് ഉദ്ഘാടനം ചെയ്തു.

2026 ജൂൺ 25ന് ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ബയോട്ടിക്സിൽ പോസ്റ്റ് ഡോക്ടർ ഫെലോഷിപ്പ് കോഴ്സ് ആരംഭിക്കുന്നതിനായി ശ്രീചിത്രയും ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററും കരാർ ഒപ്പിട്ടു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെ എ ഐ ഡിവിഷൻ മേധാവി ശ്രീ സുനിൽകുമാർ തിരുവനന്തപുരം ഐ ഐ എസ് ടി ഡയറക്ടർ ഡോക്ടർ ഉഷധിക്ഷിത് ഉൾപ്പെടെ ഉള്ളവർ ഓൺലൈനിൽ ആയി പങ്കെടുത്തു.

സമീപഭാവിയിൽ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നത് രാജ്യത്തെ സംബന്ധിച്ച് എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കിയ ഐ എസ് ആർ ഒ ചെയർമാൻ ഡോക്ടർ വി നാരായണൻ സ്പെയ്സ് മെഡിസിൻ രംഗത്തും അനുബന്ധ മേഖലകളിലും ഗവേഷണം പരിശീലനം മാനവ വിഭവ ശേഷി വികസനം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഓർമിപ്പിച്ചു.

ബയോമെഡിക്കൽ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിൽ ശ്രീചിത്ര നൽകിയ സംഭാവനകൾ എടുത്തുപറഞ്ഞ് ശ്രീചിത്ര പ്രസിഡന്റ് ഡോക്ടർ ക്രിസ് ഗോപാലകൃഷ്ണൻ ഐ എസ് ആർ മായുള്ള സഹകരണം സ്പെയ്സ് മെഡിസിൻ രംഗത്തെ ഗവേഷണങ്ങളിലൂടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ദൗത്യങ്ങൾക്ക് ആവശ്യമായ പുത്തൻ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും വികസിപ്പിക്കാനുള്ള അവസരം ശ്രീചിത്രയ്ക്ക് ലഭ്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബയോട്ടിക്സിൽ പോസ്റ്റ് ഡോക്ടറിൽ ഫെലോഷിപ്പ് പ്രോഗ്രാം

ശ്രീചിത്രയും ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററും സംയുക്തമായി നടത്തുന്ന രണ്ടുവർഷം ദൈർഘ്യമുള്ള കോഴ്സ് ആണ് “പോസ്റ്റ് ഡോക്ടറിൽ ഫെലോഷിപ്പ് പ്രോഗ്രാം ഇൻ ആസ്ട്രോൾനോട്ടീസ് “. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കും. മാത്രമല്ല രണ്ട് സ്ഥാപനങ്ങളിലും ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഫെലോഷിപ്പിന് ചേരുന്നവർക്ക് അവസരം ഉണ്ടാകും.

ബഹിരാകാശ യാത്രയ്ക്കിടെ മനുഷ്യരുടെ അവയവങ്ങളുടെയും കോശങ്ങളുടെയും പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സമഗ്രമായി മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ് ഫെലോഷിപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട നിർണായകമായ ശാസ്ത്രീയ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ഗവേഷണങ്ങൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതും കോഴ്സിന്റെ ലക്ഷ്യമാണ്.

പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ബിരുദം, സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ യോഗ്യതകൾ, പി എച്ച് ഡി ബിരുദം എന്നിവ ഉള്ളവർക്ക് പ്രോഗ്രാമിന് അപേക്ഷിക്കാം. എല്ലാ വർഷവും പ്രവേശനം ഉണ്ടാകും. ഫെലോഷിപ്പ് പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ശ്രീചിത്ര വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്(www.sctimst.ac.in)

സ്പേസ് മെഡിസിനിലും ബയോ ആസ്ട്രോണോടിക്സിലും രാജ്യത്തിന്റെ വഴുതക്യം വർധിപ്പിക്കുന്നതിനുള്ള നിർണായക ച ചുവടുവെപ്പാണ് ഇത്. സമീപഭാവിയിൽ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഭാരതത്തിന്റെ ഉദ്യമകൾക്ക് ഇത് കൂടുതൽ ശക്തിപകരും.

Leave a Reply

Your email address will not be published. Required fields are marked *