Advertisement

സാങ്കേതികവിദ്യകൾ സാധാരണക്കാരിലേക്ക് എത്തണം : ഗവർണർ വിശ്വനാഥ് അരുളേകർ

T-RICX ഇമ്പാക്ട് റിസർച്ച് കോൺകേബിന് എ എൻ ആർ എഫ് ഗ്രാൻഡ് മീറ്റിനും ശ്രീചിത്രയിൽ തുടക്കമായി

ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ കണ്ടൻതലുകളും ന്യൂ തന്നെ ആശയങ്ങളും ലബോറട്ടറിയുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരിലേക്ക് എത്തിച്ചേരണമെന്ന് കേരള ഗവർണർ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച T-RICX ഇമ്പാക്ട് റിസർച്ച് കോൺക്രീബും എ എൻ ആർ എഫ് ഗ്രാന്റി മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്രവും റോബോട്ടിക്സും ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ വികസിക്കുമ്പോഴും മനുഷ്യ സ്പർശവും കാരുണ്യവും കാത്തുസൂക്ഷിക്കാൻ ഗവേഷകർക്കും വിദഗ്ധർക്കും സാധിക്കണം. ഒരു നല്ല ശാസ്ത്രജ്ഞനോ ഡോക്ടറോ ഉദ്യോഗസ്ഥനോ ആകുന്നതിനുമുമ്പ് മികച്ചൊരു മനുഷ്യനാക്കാൻ ഓരോരുത്തർക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച പ്രമുഖ വിദ്യാഭ്യാസ ഗവേഷണ ഹമ്പുകളിൽ ഒന്നായി തിരുവനന്തപുരം മാറിയ പശ്ചാത്തലത്തിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഈ കൂട്ടായ്മ ഏറെ പ്രശംസനീയമാണ്. കൃഷി വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ സമസ്ത മേഖലകളിലും ഡിജിറ്റൽ സംവിധാനങ്ങളും സാങ്കേതികവിദ്യയും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഇത്തരം വേദികൾ ചർച്ച ചെയ്യണം. വയലിൽ കഠിന അധ്വാനം ചെയ്യുന്ന കർഷകന്റെ ജീവിതത്തിൽ മാറ്റം വരുത്താൻ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമ്പോഴാണ് ഗവേഷണങ്ങൾ സഫലമാകുന്നത്.

2047 ഓടെ രാജ്യം കൈവരിക്കാൻ ലക്ഷ്യമിടുന്ന “വികസിത ഭാരതം” എന്ന സ്വപ്നം രാജ്യത്തെ ഓരോ സാധാരണക്കാരന്റെയുമാണ്. ആ ലക്ഷ്യത്തിലേക്കുള്ള പാത കടന്നുപോകുന്നത് “വികസിത കേരള”ത്തിലൂടെയാണ്. കേരളത്തിന് എക്കാലത്തും ഇത്തരം വികസന മുന്നേറ്റങ്ങളിൽ മുൻകൈയെടുത്ത പാരമ്പര്യവും ഉണ്ട്. വൈവിധ്യമാർന്ന ആശയങ്ങൾ പരസ്പരം പങ്കുവെച്ച് വികസിത ഭാരത നിർമ്മിതിക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ കോൺഗ്രസിൽ പങ്കെടുത്ത വിദഗ്ധരോട് ഗവർണർ ആഹ്വാനം ചെയ്തു.

ശ്രീചിത്ര അക്കാദമിക് അഫയേഴ്സ് ഡീൻ ഡോക്ടർ ശ്രീനിവാസൻ കെ ചടങ്ങിൽ SCTIMST ലെ IB അംഗവും എംപിയുമായ ശ്രീ ഇടി മുഹമ്മദ് ബഷീറിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു.

കെ എസ് എസി വൈസ് ചെയർമാൻ ഡോക്ടർ അച്ചുത്ശങ്കർ എസ് നായർ ചടങ്ങിൽ വിശിഷ്ട അതിഥിയായി. കോൺക്രീറ്റ് ഓർഗനൈസിംഗ് സെക്രട്ടറി ഡോക്ടർ ആർ എസ് ജയശ്രീ, BMT വിംഗ് തലവൻ ഡോക്ടർ ഹരികൃഷ്ണവർമ്മ പി ആർ എന്നിവർ ഉൾപ്പെടെ ശാസ്ത്ര സാങ്കേതിക വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

അനു സന്താൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ(ANRF), അമേരിക്കൻ കെമിക്കൽ സൊസൈറ്റി (ACS), തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നോവേഷൻ ക്ലസ്റ്റർ (TRIC) എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *