തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരത്തിന്റെ നാലാമത് ഡയറക്ടറായി പ്രൊഫസർ ശ്രീനിവാസമൂർത്തി ശ്രീനിവാസുല ചുമതല ഏറ്റു. ആന്ധ്രപ്രദേശ് സ്വദേശിയായ പ്രൊഫസർ ശ്രീനിവാസുര 1993 വാരണാസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് പി എച്ച് ഡി ബിരുദം നേടി. നിലവിൽ എസ് ഇ ആർ തിരുവനന്തപുരത്ത് എച്ച് എ ജി പ്രൊഫസറായ അദ്ദേഹം കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ഏറെയായി സ്ഥാപനത്തിന്റെ വിവിധ ഭരണ നേതൃത്വം ചുമതലകൾ വിജയകരമായി നിർവഹിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ഡയറക്ടർ രജിസ്ട്രാർ ഡീൻ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റുഡൻസ് വെൽഫെയർ സ്കൂൾ ഓഫ് ബയോളജിയുടെ ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം സ്ഥാപനത്തിന്റെ വിവിധ നിയമപരമായ സമിതികളിലും ചെയർമാനായും അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2012 ഐ എസ് സി ആർ തിരുവനന്തപുരം ചേരുന്നതിന് മുമ്പ് അമേരിക്കയിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിൽ 18 വർഷത്തിലേറെ ഗവേഷണം നടത്തിയ അദ്ദേഹം മേരി ലാൻഡിലെ ബദെസ്ഡയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഭാഗമായ NIH നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 9 വർഷത്തോളം പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ആയി സേവനം അനുഷ്ഠിച്ചു.
ലോകപ്രശസ്ത ജീവശാസ്ത്രജ്ഞനായ പ്രൊഫസർ ശ്രീനിവാസൂലയുടെ ഗവേഷണങ്ങൾ ക്രമീകൃത കോശ മരണം (APOPTOSIS), കോശങ്ങളുടെയും അതിജീവനം CELL SURVIVAL തുടങ്ങിയ സുപ്രധാന ജൈവ പ്രക്രിയകളുടെ തന്മാത്ര തല പ്രവർത്തനങ്ങളെ കുറിച്ചുള്ള അറിവ് വികസിപ്പിക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങൾ ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളിൽ 57000 അധികം തവണ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ശാസ്ത്രരംഗത്തെ മികവിന് അംഗീകാരമായി അദ്ദേഹം സിഡ്നി സ്കോളർ അവാർഡിനും ലുമിയ ആൻഡ് ലിംഫോമ സൊസൈറ്റിയുടെ സ്പെഷ്യൽ ഫെല്ലോ ബഹുമതിക്കും അർഹനായിട്ടുണ്ട്. IISER തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ലബോറട്ടറി ഓഫ് ഇമ്മ്യൂൺ സെൽ ബയോളജി കോശ സിഗ്നലിംഗ് ഓർഗനൽ ഹോമിയോ സ്റ്റാറ്റിസ് ആതിഥേയ രോഗാണു പരസ്പരബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന ഗവേഷണങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. സ്ഥാപനത്തിന്റെയും അക്കാദമിക ഗവേഷണ ഭരണ മേഖലകളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവും ദീർഘകാല പ്രവർത്തന പരിചയവും പുതിയ ഡയറക്ടർ എന്ന നിലയിൽ IISER തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തിന് കൂടുതൽ കരുത്തേക്കും.
















Leave a Reply