പുതിയ കമ്പനിയായ നാവിക്ടെ ക്നോളജി ആഗോള വ്യോമയാനം ക്രൂയിസ് ഹോസ്പിറ്റൽ എന്നിവയിൽ എ ഐ അധിഷ്ഠിത മാറ്റം കൊണ്ടുവരും.
തിരുവനന്തപുരം: ആഗോള യാത്ര വ്യവസായ മേഖലയിലെ വളർച്ച ലക്ഷ്യമിട്ട് നാവിക് ടെക്നോളജി എന്ന പുതിയ കമ്പനി പ്രഖ്യാപിച്ചു IBS സോഫ്റ്റ്‌വെയർ ഗ്രൂപ്പ്. ലോകമെമ്പാടുമുള്ള ട്രാവൽ ടെക് വ്യവസായത്തിൽ നേതൃസ്ഥാനം നേടാനുള്ള ഐബിഎസിന്റെ ദീർഘകാല പ്രവർത്തനങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് നാവിക്.
പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും അന്തിമ ഉപഭോക്ത അനുഭവങ്ങൾ വ്യക്തിഗതമാക്കുന്നതിലൂടെയും പുതിയ വരുമാന അവസരങ്ങൾ തുറക്കുന്നതിലൂടെയും ഉപഭോക്താക്കളെ അവരുടെ ബിസിനസ് പരിവർത്തനം ചെയ്യാൻ സഹായിക്കുന്നതിന് ഐ ബി എസിന്റെ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള യാത്ര വ്യവസായ വൈദഗ്ധ്യത്തെ ഇന്നവേഷൻ ഉപയോഗിച്ച് നാവിക് ടെക്നോളജി പ്രയോജനപ്പെടുത്തും. ഐ ബി എസിലെ അനുബന്ധ കമ്പനികളിൽനിന്ന് സ്വതന്ത്രമായാണ് നാവിക് ടെക്നോളജി പ്രവർത്തിക്കുക.
യാത്രാ വ്യവസായ മേഖലയിലെ ക്ലൈന്റുകൾക്ക് ബിസിനസ് മൂല്യം നൽകുന്നതിൽ മുൻനിരയിലുള്ള ഐബിഎസ് നാവിക്കിന് തുടക്കമിടുന്നതോടെ ഈ മേഖലയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള വൈദഗ്ധ്യവും സാധ്യതയും സംയോജിപ്പിച്ച് ബിസിനസ് ഫലങ്ങൾ കൂടുതൽ വർധിപ്പിക്കാൻ ആകും. ആഗോളതലത്തിലെ പ്രമുഖ എയർലൈനുകൾ വിമാനത്താവളങ്ങൾ ക്രൂയിസ് ലൈനുകൾ വെക്കേഷൻ പ്രൊവൈഡേഴ്സ് ഹോസ്പിറ്റൽ ഗ്രൂപ്പുകൾ എന്നിവയുമായി സഹകരിച്ച് വലിയ ബിസിനസ് പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകുക പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കുക പുതിയ വരുമാനസ്രോതസ്സുകൾ സൃഷ്ടിക്കുന്നതിനായി സ്വീകരിക്കുക മൂല്യനിർണയ സമയം കുറയ്ക്കുക എന്നിവയ്ക്കായി നാവിക ടെക്നോളജി പ്രവർത്തിക്കും.
നാവിക്ടെക്നോളജിക്ക് ലോകമെമ്പാടുമായി പതിനാറിൽ അധികം ഓഫീസുകൾ ഇതിനകം സ്ഥാപിതമായിട്ടുണ്ട് ഇവയുടെ പ്രവർത്തനം ഉടൻ ആരംഭിക്കും.
ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ ആഗോള ഉപഭോക്ത സിഗ്നലയെയും യാത്ര വ്യവസായത്തിലെ പതിറ്റാണ്ടുകളുടെ അനുഭവത്തെയും പൂരകമാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന സ്വതന്ത്ര ബിസിനസ് സ്ഥാപനമായി പുതിയ കമ്പനി പ്രവർത്തിക്കും. ലോകമെമ്പാടുമുള്ള പുതുതലമുറ ട്രാവൽ ടെക്നോളജി പ്രൊഫഷനലുകളിൽ ആകർഷിക്കുന്നതിനാണ് ടെക്നോളജി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എ ഐ ഗവേഷകർ ഡേറ്റ ശാസ്ത്രജ്ഞർ വിഷയ വിദഗ്ധർ തുടങ്ങിയവർക്ക് ഈ മേഖലയിൽ പ്രവർത്തിക്കാൻ ഇത് അവസരം ഒരുക്കുന്നു.
ആഗോളയാത്ര വ്യവസായം ഒരു വഴിത്തിരിവിൽ ആണെന്നും ഈ മേഖലയിലെ സ്ഥാപനങ്ങൾ ഭാവിയിലെ വിജയം ലക്ഷ്യമാക്കിയുള്ള മികച്ച പ്രവർത്തന വഴികൾ തേടുകയാണെന്നും പുതിയ കമ്പനി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ എസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ VK മാത്യൂസ് പറഞ്ഞു. ആഗോളയാത്ര വ്യവസായ മേഖലയിലെ സങ്കീർണതകൾ മനസ്സിലാക്കുകയും വെല്ലുവിളികൾ മുൻകൂട്ടി കാണുകയും പ്രത്യേക സാങ്കേതികവിദ്യയും കൺസൾട്ടിംഗ് കമ്പനിയുമായ നാവിക് ടെക്നോളജി വിപണിക്ക് മുമ്പില്ലാത്ത സാധ്യത നൽകുന്നു. ഐഎസിന്റെ വൈദഗ്ദത്തിന്റെ പിന്തുണയോടെ നാവിക് ടെക്നോളജി യാത്ര വ്യവസായത്തിന് കൂടുതൽ ചടുലതയും കാര്യക്ഷമതയും വളർച്ചയും കൈവരിക്കാൻ സഹായിക്കുകയും പുതിയ വരുമാന സ്രോതസ്സുകൾ തുറക്കുകയും ചെയ്യുമെന്നും VK മാത്യൂസ്കൂ ട്ടിച്ചേർത്തു.
ഇന്ത്യയിലെ ഐടി കമ്പനികളുടെ വ്യവസായ സ്ഥാപനമായ നാഷ്കോം പ്രസിഡന്റ് രാജേഷ് നമ്പ്യാരും ചടങ്ങിൽ സംസാരിച്ചു. വലിയതോതിൽ എ ഐ സ്വീകരിക്കൽ ഉപഭോക്ത അനുപമ പരിവർത്തനം ബുദ്ധിപരമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനമായി ഡേറ്റ് തുടങ്ങി യാത്ര വ്യവസായം ഏറ്റവും വലിയ നിക്ഷേപം കാണുന്ന മേഖലകളിൽ ആയിരിക്കും വരും വർഷങ്ങളിൽ നാവിക്ടെ ക്നോളജി ശ്രദ്ധ കേന്ദ്രീകരിക്കുക.
ലോകമെമ്പാടുമുള്ള 16 കേന്ദ്രങ്ങളിൽ നിന്ന് ദ്രുതഗതിയിലുള്ള വളർച്ചയാണ് നാവിക്ടെക്നോളജി ലക്ഷ്യമിടുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം 5000രത്തിൽ അധികം ഹൈടെക് പ്രൊഫഷനലുകളായി വളരും. കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ബിസിനസ് വളർത്തുന്നതിനും ആയി അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഐബിഎസ് ഗ്രൂപ്പ് ഗണ്യമായി നിക്ഷേപിക്കും.
കൊച്ചിയിലെ ഇൻഫോപാർക്കിൽ നാവിക് ടെക്നോളജിയുടെ പുതിയ ക്യാമ്പസ് മുഖ്യമന്ത്രി ബി ഡി സതീശൻ ജൂലൈ 23ന് ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾ https://naviqplc.com എന്ന വെബ്സൈറ്റിൽ ലഭിക്കും
















Leave a Reply