Advertisement

കേരള സർക്കാരിന്റെ ഐടി വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (CDIT) യുടെ ഡയറക്ടറായി എൽബിഎസ് വനിത എൻജിനീയറിങ് കോളജിന്റെ പ്രിൻസിപ്പൽ ആയ ഡോക്ടർ അബ്ദുൽ റഹ്മാനെ നിയമിച്ചു.

സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികൾ വിവിധ വകുപ്പുകളുടെ വെബ് പോർട്ടലുകൾ ഡിജിറ്റൽ സേവനങ്ങൾ എന്നിവയുടെ വികസനത്തിനും പരിപാലനത്തിനും നേതൃത്വം നൽകുന്ന പ്രധാന സ്ഥാപനമാണ് CDIT. കൂടാതെ എൻജിനീയറിങ് ഫാർമസി അടക്കമുള്ള എൻട്രൻസ് പരീക്ഷകളുടെ ഓൺലൈൻ സേവനം ഒരുക്കുന്നത് CDIT ആണ്.

ഡോക്ടർ അബ്ദുൽ റഹ്മാൻ മുൻപ് എൽബിഎസ് സെന്റർ ഫോർ സൈൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടറായി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയുടെ (KTU)പ്രഥമ പ്രൂവൈസ് ചാൻസിലർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്രസർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (AICTE )ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

സി ആപ്റ്റ് CAPT മാനേജിംഗ് ഡയറക്ടർ വിഎച്ച്എസ്ഇ ഡയറക്ടർ സെന്റർ എക്സലൻസ് ഫോർ ഡിഫറെന്റ് സ്റ്റഡീസ് ഡയറക്ടർ എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിലെ പൈക്ക സ്വദേശിയായ ഡോക്ടർ അബ്ദുൽ റഹ്മാൻ അബ്ദുള്ളയുടെയും നബീസയുടെയും മകനാണ്. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഡയറക്ടർ ആയ ഡോക്ടർ നീതു സോന ഐഎഎസ് ഭാര്യയാണ്. ഡിജിറ്റൽ ഇമേജ് പ്രോസസിങ്ങിൽ ഡോക്ടറേറ്റ് ബിരുദമുള്ള റഹ്മാനു കീഴിൽ 15 ഓളം പേർ ഇതിനകം പി എച്ച് ഡി പൂർത്തിയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ജനലുകൾ ഉൾപ്പെടെ വിവിധ ദേശീയ അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള റഹ്മാൻ ഈ മേഖലയുമായി ബന്ധപ്പെട്ട അഞ്ചു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *