Advertisement

ലുലുവിൽ ഷോപ്പിംഗ് മഹോത്സവം:എൻഡ് ഓഫ് സീസൺ സെയിലും ലുലു ഓൺ സെയിലും ജൂലൈ 9 മുതൽ 12 വരെ

മിഡ്നൈറ്റ് സെയിലിന്റെ ഭാഗമായി രാവിലെ 9 മുതൽ പുലർച്ചെ രണ്ടുവരെയും മാൾ പ്രവർത്തിക്കും

തിരുവനന്തപുരം: പ്രമുഖ ദേശീയ അന്തർദേശീയ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാൻ അവസരം ഒരുക്കുന്ന ലുലു എൻഡ് ഓഫ് സീസൺ സെയിലും ലുലു എൻഡ് ഓഫ് സെയിൽ 9 മുതൽ 12 വരെ നടക്കും. വർഷത്തിൽ രണ്ടുതവണ മാത്രം സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ഷോപ്പിങ്ങിനൊപ്പം ഭക്ഷണവും വിനോദവും ഉൾപ്പെടുന്ന സമ്പൂർണ്ണ അനുഭവമാണ് ഒരുക്കിയിരിക്കുന്നത് അറിയിച്ചു.

മിഡ്നൈറ്റ് സീലിന്റെ ഭാഗമായി നാല് ദിവസവും ലുലു മാൾ രാവിലെ 9 മുതൽ പുലർച്ചെ രണ്ടുവരെ പ്രവർത്തിക്കും. ലുലു ഹൈപ്പർ മാർക്കറ്റ് ലുലു ഫാഷൻ സ്റ്റോർ ലുലു കണക്ട് എന്നിവയ്ക്ക് പുറമെ മാളിൽ പ്രവർത്തിക്കുന്ന 500 അധികം മറ്റു ദേശീയ അന്തർദേശീയ ബ്രാൻഡ് ഔട്ട് ലെറ്റുകളിലും പ്രത്യേക ഓഫറുകളും വിലക്കിഴിവുകളും ലഭ്യമാകും.

ലുലു ഹൈപ്പർമാർക്കറ്റിൽ പക്ഷേ എണ്ണ മസാലകൾ പാക്കറ്റ് ഭക്ഷ്യവസ്തുക്കൾ തുടങ്ങി നിത്യേന ആവശ്യമായ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വില കീഴിവുകൾ ഒരുക്കിയിട്ടുണ്ട്. പഴങ്ങൾ പച്ചക്കറികൾ മത്സ്യം മാംസം എന്നിവയും കുറഞ്ഞ വിലയിൽ ലഭ്യമാകും. ഡിറ്റൻഡുകൾ ക്ലീനിങ് ലിക്വിഡുകൾ കിച്ചൻ എസ്സെൻഷ്യലുകൾ എന്നിവയ്ക്കും സൂപ്പർ സേവർ ഓഫറുകൾ ലഭിക്കും.

ലുലു ഫാഷൻ സ്റ്റോറിൽ പ്രമുഖ ദേശീയ അന്തർദേശീയ ബ്രാൻഡുകളുടെ വസ്ത്രങ്ങൾക്കും ഫാഷൻ ഉൽപ്പന്നങ്ങൾക്കും പകുതി വില വരെയുള്ള ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. മെൻസ് വിമൻസ് കിഡ്സ് വെയർ ഈ ഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് ഫ്ലാറ്റ് 50 ശതമാനം വരെ വിലക്കിഴവ് ലഭിക്കും. സാരികൾ ചുരിദാറുകൾ വെസ്റ്റേൺ വസ്ത്രങ്ങൾ കാഷ്യൽ വെയർ എന്നിവയുടെ വിപുലമായ ശേഖരത്തിനും പ്രത്യേക ഡിസ്കൗണ്ടുകൾ ഉണ്ട്. മുൻനിര ബ്രാൻഡുകളുടെ ചെരുപ്പുകൾ ലഗേജുകൾ ട്രാവൽ ബാഗുകൾ എന്നിവയ്ക്കും ആകർഷകമായ ഓഫറുകൾ ലഭ്യമാകും.

ലുലു കണക്കിൽ സ്മാർട്ട് ഫോണുകൾ ലാപ്ടോപ്പുകൾ ടാബ്ലറ്റുകൾ എന്നിവയ്ക്ക് പ്രത്യേക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ടിവികൾ റഫ്രിജറേറ്ററുകൾ വാഷിംഗ് മെഷീനുകൾ എയർ കണ്ടീഷണറുകൾ എന്നിവയ്ക്ക് എക്സ്ചേഞ്ച് ഓഫറുകളും നോക്കോസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും. ഇതിനുപുറമേ വിവിധ ബാങ്ക് ഓഫറുകളും സെയിലിന്റെ ഭാഗമായി ഉണ്ട്. തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് നിബന്ധനകൾക്ക് വിധേയമായി 10% വരെ അധിക ക്യാഷ് ബാക്ക് ലഭിക്കും.

ലുലുവിന്റെ സ്റ്റോറികൾക്ക് പുറമെ മാളിലെ 200ൽ അധികം ബ്രാൻഡ് ഔട്ട്ലെറ്റുകളിലും ഓൺ സെയിലിന്റെ ഭാഗമായി പ്രത്യേക ഓഫറുകൾ ലഭ്യമാകും. വസ്ത്രങ്ങൾ സൗന്ദര്യ വർദ്ധക വസ്തുക്കൾ ആഭരണങ്ങൾ ഫാഷൻ ഉൽപ്പന്നങ്ങൾ തുടങ്ങി വിവിധ ഭാഗങ്ങളിൽ നാല് ദിവസവും പ്രത്യേക ബ്രാൻഡ് ഓഫറുകളും വിലക്കിഴവുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെയും കുടുംബങ്ങളുടെയും വിനോദ കേന്ദ്രമായ ഫണ്ട് റൈഡുകൾക്കും ഗെയിമുകൾക്കും പ്രത്യേക ഓഫർ പാക്കേജുകൾ ലഭിക്കും. നാല് ദിവസവും രാത്രി 12 മുതൽ പുലർച്ചെ രണ്ടുവരെ പ്രത്യേക ഓഫറുകൾക്കൊപ്പം ബൗളിംഗ് മത്സരവും സർപ്രൈസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മിഡ്നൈറ്റ് സീൻ ഭാഗമായി പണ്ട് പുലർച്ചെ രണ്ടുപേരെയും പ്രവർത്തിക്കും.

ഫുഡ് കോട്ടുകളിലും മിഡ്നൈറ്റ് സെയിലിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അറബിക് ചൈനീസ് നോർത്ത് ഇന്ത്യൻ സൗത്ത് ഇന്ത്യൻ തുടങ്ങി വിദ്യമാർന്ന ഭക്ഷണവിഭവങ്ങൾ ലഭിക്കും. നാലുദിവസവും ഫുഡ് കോട്ടുകൾ പുലർച്ചെ രണ്ടുപേരെ പ്രവർത്തിക്കും.

സെയിൽ ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് ഉപഭോക്താക്കൾക്ക് സുഗമമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ലുലുവിന്റെ മുഴുവൻ സ്റ്റോറുകളിലും അധിക ബില്ലിംഗ് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാളിൽ എത്തുന്ന വാഹനങ്ങളുടെ സുഗമമായ പ്രവേശനത്തിനും പാർക്കിങ്ങിനുമായി പ്രത്യേക ട്രാഫിക് ക്രമീകരണങ്ങളും അധിക ജീവനക്കാരെയും നിയോഗിക്കും. പ്രായമായവർക്കും കുട്ടികളുമായി തന്ന കുടുംബങ്ങൾക്കും ആവശ്യമായ സഹായം ലഭ്യമാക്കാൻ പ്രത്യേക ഹെൽപ്പ് ഡെസ്കുകളും അധിക സുരക്ഷാ ജീവനക്കാരും മാളിൽ ഉടനീളം സേവനം ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *