കിളികുലം ഫിലിംസിന്റെ ബാനറിൽ സജീവ് കിളി കുലം രചനയും സംഗീതവും സംവിധാനവും നിർവഹിച്ച “രുദ്ര ” എന്ന ചലച്ചിത്രത്തിന്റെ സെക്കൻഡ് പോസ്റ്റർ പ്രകാശനവും ലിറിക്കൽ വീഡിയോ റിലീസും പിണറായി നളിനി സതീന്ദ്രൻ മെമ്മോറിയൽ സ്റ്റേജിൽ വച്ച് നടന്നു.
സൗത്ത് ഇന്ത്യൻ ഫിലിം വെൽഫെയർ യൂണിയൻ പ്രസിഡന്റ് ജി ധനശേഖർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊഡക്ഷൻ കൺട്രോളർ നിഖിൽ പിണറായി സ്വാഗതം പറഞ്ഞ ചടങ്ങിൽ പിണറായി മുൻ പഞ്ചായത്ത് പ്രസിഡന്റ് കക്കോത്ത് രാജൻ അധ്യക്ഷനായി. സതീന്ദ്രൻ പിണറായി ജി ധനശേഖരനെ പൊന്നാട അണിയിച്ചു.
ചിത്രത്തിലെ നായിക ഋഷി ഗോവിന്ദ് മുഖ്യാതിഥിയായി.സ്നേഹാ സ്റ്റുഡിയോ റിലീസ് ഷാനു,ഡി ഓ പി മനോജ് കുമാർ നരവൂർ,യൂണിയൻ കേരള ഓർഗനൈസർ കെ മനോജ് കുമാർ എന്നിവർ സംസാരിച്ചു.
ചിത്രത്തിൽ വിവിധ വേഷങ്ങൾ അവതരിപ്പിച്ച ഉത്തമൻ മാസ്റ്റർ അനിൽ വടക്കുമ്പാട് മുരളി സുധാകരൻ രജീഷ് മാങ്ങാട്ടിടം ആനന്ദ് കൃഷ്ണൻ ഡിസൈനർ സുജിബാൽ കോഡിനേറ്റർ തൃഷ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പിണറായിയിലെ കലാകാരികൾ അവതരിപ്പിച്ച നൃത്തങ്ങൾ അരങ്ങേറി.
പ്രതിസന്ധികളിൽ തളരാതെ കുപിതയും ആർദ്രതയും അനുരാഗിയുമായ യുവതിയുടെ ജീവിതഗന്ധി ആയ കഥാപാത്രമാണ് രുദ്രയിലൂടെ നടി നിഷിഗോവിന്ദ് അവതരിപ്പിക്കുന്നത്. നായക വേഷവും നിർമ്മാണവും നിർവഹിക്കുന്നത് സജീവ് കിളികുലമാണ്. ഗാന ആലാപനം നടത്തിയത് റീജയും സജി കിളിക്കുലവും ആണ്.

















Leave a Reply