അനശ്വര കലാകാരി ശ്രീവിദ്യയുടെ പേരിൽ അഞ്ചിതയും ഒരു സംഘം കലാകാരികളും ചേർന്നുണ്ടാക്കിയ ശ്രീവിദ്യ കലാനികേതൻ കൾച്ചറൽ സൊസൈറ്റി ഈ വർഷത്തെ പുരസ്കാര പ്രഖ്യാപനങ്ങൾ നടത്തുന്നു
ശ്രീവിദ്യ കലാനിധി പുരസ്കാരം പത്മശ്രീ ഡോക്ടർ കെ ഓമനക്കുട്ടി അവർകൾക്കും അഭിനേതാവായ രാഘവനും നൽകി ആദരിക്കുകയാണ്
വയലിൻ വിസ്മയമായ ഗംഗ ശശിധരൻ എന്ന അനുഗ്രഹീത കലാകാരിക്ക് ശ്രീവിദ്യ ബാല പ്രതിഭാ പുരസ്കാരം നൽകി ആദരിക്കുന്നു മികച്ച അധ്യാപികക്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡ് കരസ്ഥമാക്കിയ ടീച്ചർ അംബിക കുമാരി അമ്മയ്ക്കും ആയിരക്കണക്കിന് സംഗീതജ്ഞരെ സമൂഹത്തിന് നൽകിയ സംഗീത അധ്യാപിക പാൽക്കുളങ്ങര അംബിക ദേവിക്കും ടീച്ചർക്കും ശ്രീവിദ്യ ഗുരു പുരസ്കാരം നൽകി ആദരിക്കുന്നു
മികച്ച സ്ത്രീ സംരംഭകർക്കുള്ള പുരസ്കാരം ചെറിയ തുകയിൽ ഒരു നേരത്തെ വിശപ്പടക്കാൻ ആരംഭിച്ച ചോറ്റുപാത്രം എന്ന പ്രസ്ഥാനം നടത്തുന്ന ശാലിൻ എലിസ് ലഭിക്കും പ്രവർത്തനം കാഴ്ചവച്ച സന്ധ്യ ഗ്യാസിന്റെ ഉടമ സേതു ശിവൻകുട്ടിക്കും ശ്രീവിദ്യ കർമ്മ പുരസ്കാരം നൽകി ആദരിക്കുന്നു
ആതുര സേവനരംഗത്തെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നൽകിവരുന്ന ക്യാൻസർ രോഗികൾക്ക് നൽകിവരുന്ന സഹായങ്ങൾക്ക് പ്രോത്സാഹനമായി റസിയ സച്ചറക്കലിനും സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി 1500ൽ പരം തയ്യൽ മെഷീനുകൾ വിധവകൾക്ക് നൽകിക്കൊണ്ട് കേരളത്തിൽ ഉടനീളം പ്രവർത്തിച്ച ശൈലജ ശരത്തിനും ശ്രീവിദ്യ കരുണ പുരസ്കാരം നൽകി ആദരിക്കുന്നു
ശ്രീവിദ്യയുടെ എഴുപത്തിരണ്ടാം പിറന്നാൾ 24ന് വ്യാഴാഴ്ച വഞ്ചി കൂവർഹോമിലെ അമ്മമാരോടൊപ്പം ശ്രീവിദ്യ കലാനികേതൻ കൾച്ചറൽ സൊസൈറ്റിയുടെ പതിനാലാമത്തെ വാർഷികം ജൂലൈ 25 തീയതി വെള്ളിയാഴ്ച തൈക്കാടുള്ള സൂര്യ ഗണേശൻ ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം അഞ്ചുമണിക്ക് സാംസ്കാരിക സമ്മേളനമായി നടത്തുകയാണ്.
















Leave a Reply