Advertisement

കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സെക്രട്ടറിയേറ്റ് ധർണയും കരിദിന ആചരണവും( KGOF)

കേരളത്തിലെ ഗസറ്റ് ജീവനക്കാരുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന കേരള ഗസറ്റ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2025 ജൂലൈ ഒന്നിന് സെക്രട്ടറിയേറ്റ് ധർണന നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

1973 സെപ്റ്റംബർ 21ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ രൂപീകരിച്ച നാല് മന്ത്രിസഭാ ഉപസമിതി ഉപയകക്ഷി ചർച്ചയിലൂടെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുകയും അതിനുശേഷം ഇനി ഓരോ അഞ്ചുകൊല്ലത്തിലും ശമ്പളപരിഷ്കരണം നടപ്പിലാക്കുമെന്ന് ചരിത്രപരമായ പ്രസ്താവന നടത്തുകയും ചെയ്തു. പിന്നീട് ഇടതു പുലർ സർക്കാരുകൾ അധികാരത്തിൽ ഇരുന്ന കാലഘട്ടങ്ങളിൽ എല്ലാം ഈ കീഴ്വഴക്കം കൃത്യമായി തുടർന്നു പോകുകയും ചെയ്തിരുന്നു എന്നാൽ യുഡിഎഫ് അധികാരത്തിൽ ഇരുന്ന കാലഘട്ടങ്ങളിൽ പഴുതിട്ടു മുതൽ 23 മാസം വരെ ശമ്പള പരിഷ്കരണം നീണ്ടുപോയ ചരിത്രവും ഉണ്ട്. 2016ൽ അധികാരത്തിൽ വന്ന ഇടതുമുന്നണി സർക്കാർ സമയബന്ധിതമായി പതിനൊന്നാം ശമ്പള കമ്മിഷന് നിയമിക്കുകയും കുറ്റമറ്റ രീതിയിൽ ശമ്പള പരിഷ്കരണം നടത്തുകയും ചെയ്തു അതനുസരിച്ച് അഞ്ചുവർഷ തത്വം പാലിച്ചുകൊണ്ട് ജൂലൈ 1 2024 മുതൽ പുതുക്കിയ ശമ്പളം ലഭിക്കേണ്ടതായിരുന്നു എന്നാൽ പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കാൻ പോലും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

ഇതിനിടയിൽ പത്തുവർഷം കൂടുമ്പോൾ മാത്രം ശമ്പളം പരിഷ്കരിച്ചാൽ മതിയെന്ന് കേന്ദ്രനിർദ്ദേശത്തെ തള്ളി കളയാനും കേരളത്തിലെ അഞ്ചുവർഷ തത്വം അട്ടിമറിക്കില്ലെന്നും സർക്കാർ പറയുന്നുണ്ടെങ്കിലും ശമ്പള പരിഷ്കരണം എന്ന് നടത്തുമെന്ന കാര്യത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്

ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത വിധം ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക ആയി രിക്കുകയാണ് പങ്കാളിത്ത പെൻഷൻ എന്ന കോർപ്പറേറ്റ് നയത്തിൽ നിന്നും പിന്മാറാൻ സർക്കാർ തയ്യാറാകുന്നില്ല മെഡിസിപ്പിലെ അശാസ്ത്രീയത നിമിത്തം സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരെ കൊള്ളയടിക്കുന്നു ഇത്തരത്തിലുള്ള നയങ്ങൾ മൂലം ഓരോ ജീവനക്കാരനും പ്രതിമാസം ആയിരക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത് കേരളം കടന്നുപോയ ഓരോ പ്രതിസന്ധിയിലും അത് പ്രണയമായാലും കോവിഡ് ആയാലും പ്രകൃതിദുരന്തങ്ങൾ ആയാലും സർക്കാരിനെ കൈമയും മറന്ന് സാലറി ചലഞ്ചിലൂടെയും അല്ലാതെയും സഹായിച്ചവരാണ് സർക്കാർ ജീവനക്കാർ കേന്ദ്രസർക്കാർ സൃഷ്ടിക്കുന്ന സാമ്പത്തിക വിവേചനത്തിനെതിരെയും ഫെഡറൽ നയങ്ങളുടെ വ്യതിയാനത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ ജീവനക്കാരും ഉണ്ട് എന്നാൽ ജീവനക്കാരുടെ ഏറ്റവും ന്യായമായ ആവശ്യമായ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിൽ സർക്കാർ കാണിക്കുന്ന വിമുക്ത അംഗീകരിക്കാനാവില്ല ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് വിവിധ വേദികളിൽ മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നു എന്നാൽ പ്രസ്താവനകൾ അല്ല നടപടിയാണ് ജീവനക്കാർക്ക് ആവശ്യം അതുകൊണ്ട് ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രാബല്യ തീയതിയുടെ ഒന്നാം വാർഷികമായ ജൂലൈ 1 225ന് സംസ്ഥാന വ്യാപകമായ കരിദിനം ആചരിക്കുവാനും അന്നേദിവസം രാവിലെ തിരുവനന്തപുരത്ത് സെക്രട്ടറി ഏറ്റിൽ നടത്തുവാനും കെജിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.

പ്രസിഡന്റ് കെ ആർ ബിനു പ്രശാന്ത്, ജനറൽ സെക്രട്ടറി വി എം ഹാരിസ്

Leave a Reply

Your email address will not be published. Required fields are marked *