Advertisement

അനാസ്ഥയുടെ ഉദാഹരണം

തിരുവനന്തപുരം : കുറവൻകോണം മാർക്കറ്റ് ജംഗ്ഷൻ അമ്പലമുക്ക് റോഡ് ശ്രീവിലാസ് ലൈൻ തുടങ്ങിയ പ്രദേശങ്ങളിൽ വളരെ കാലമായി സ്വീവറേജ് മാലിന്യം റോഡിലേക്ക് ഒഴുകിവരുന്നസാഹചര്യത്തെപ്പറ്റി കേരള വാട്ടർ അതോറിറ്റി അധികൃതരോട് ആരാഞ്ഞപ്പോൾ പ്രസ്തുത പ്രദേശത്തെ സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പ്രോജക്റ്റിന്റെ പ്രവൃത്തി നടന്നുവരുന്നതിനിടയിൽ കേരള വാട്ടർ അതോറിറ്റിയുടെ സീവറേജ് ലൈനിലേക്ക് ഗ്യാസ് പൈപ്പ് ലൈൻ തുളച്ചുകയറി സ്വീവർ ലൈനിന് 50 മീറ്ററോളം പൊട്ടൽ ഉണ്ടാക്കിയിട്ടുള്ളതും പ്രസ്തുത തകരാർ സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പ്രോജക്ട് ലിമിറ്റഡ് സ്വന്തം ചിലവിൽ നിർവഹിച്ച നൽകേണ്ടതാണെന്നും ആയത് സിറ്റി ഗ്യാസ് പൈപ്പ് പ്രോജക്ട് അധികാരികളെ അറിയിച്ചിട്ടും പ്രശ്നപരിഹാരം നടത്താൻ തയ്യാറായിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്.

ഈ രീതിയിൽ കേരള വാട്ടർ അതോറിറ്റിയുടെ സ്വീവറേജ് ലൈനിൽ ഉണ്ടായിട്ടുള്ള തകരാർ കാരണം ജനസാന്ദ്രത കൂടിയതും വളരെയധികം ഗതാഗതക്കുരുക്കുള്ളതുമായ കുറവൻകോണം മാർക്കറ്റ് ജംഗ്ഷൻ പ്രദേശത്തെ മെയിൻ റോഡിലും ബ്രാഞ്ച് റോഡിലും ഉള്ള കെട്ടിടങ്ങളിലേക്ക് മലിനജലം ഒഴുകി കെട്ടിക്കിടക്കുന്ന അവസ്ഥയിൽ ആയതിനാൽ പ്രാഥമിക സൗകര്യങ്ങൾ പോലും നിർവഹിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.

ബന്ധപ്പെട്ട അധികാരികൾ സത്വര നടപടി സ്വീകരിക്കണമെന്ന്നാട്ടുകാർ,പ്രദേശവാസികൾ.

Leave a Reply

Your email address will not be published. Required fields are marked *