തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പാരാമെഡിക്കൽ ടെക്നീഷ്യൻമാരുടെ ഏക സംഘടനയായ കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻ അസോസിയേഷൻ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ജൂൺ 14 15 തീയതികളിൽ തിരുവനന്തപുരം ഗിരി കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 2500 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും ജൂൺ 14ന് രാവിലെ 9 മണിക്ക് ഗിരിധീപം കൺവെൻഷൻ സെന്ററിലെ രാജകുമാര്‍ നഗറിൽ പതാക ഉയർത്തുന്നതോടെ രണ്ടുദിവസത്തെ സമ്മേളനം നടപടികൾക്ക് തുടക്കമാകും.
10.30 ന് മൃഗസംരക്ഷണ വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ ബാബു അധ്യക്ഷത വഹിക്കും. മെഡിക്കൽ എക്സ്പോ ആന്റണി രാജു എംഎൽഎ ഉദ്ഘാടനം ചെയ്യും. സമ്മേളന സുവനീർ വി കെ പ്രശാന്ത് എംഎൽഎ പ്രകാശനം ചെയ്യും.
രണ്ടുവർഷം നിലനിൽക്കുന്ന വിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടനം ഒ എസ് അംബിക എംഎൽഎ നിർവഹിക്കും. മെഡിക്കൽ എക്സ്പോ ഉപഹാര സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സുരേഷ് കുമാർ നിർവഹിക്കുന്നു.
രണ്ടുമണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും.വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്യും. ജയചന്ദ്രൻ കടമ്പനാട് അവതരിപ്പിക്കുന്ന മൺപാട്ട് അവതരണം നടക്കുന്നു.
15ന് രാവിലെ 9 മണിക്ക് നടക്കുന്ന ഡയഗ്നോ ക്വിസ് ഗ്രാൻഡ്ഫിനാലെ മത്സരം നടക്കുന്നു. സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നു മേഖലകളിലായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആറു ടീമുകളാണ് ഗ്രാൻഡ്ഫിനാലയിലേക്ക് യോഗ്യത നേടിയത്. ഗ്രാൻഡ്ഫിനാലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് കൗൺസിൽ സെക്രട്ടറി ഡോക്ടർ സനിൽകുമാർ ഉദ്ഘാടനം ചെയ്യും.
പത്തുമണിക്ക് നടക്കുന്ന പൊതുസമ്മേളനം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ലഹരി വിരുദ്ധ ബോധവൽക്കരണ സംസ്ഥാനതല ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
മികച്ച ജില്ലാ കമ്മിറ്റിക്കുള്ള ട്രോഫി ബി ജോയ് എംഎൽഎയും മികച്ച മേഖല കമ്മിറ്റിക്കുള്ള ട്രോഫി കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും വിതരണം ചെയ്യും. റെഡ് സർക്കിൾ രക്തദാന സേന പ്രവർത്തന ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും അടൂർ പ്രകാശ് എം പി നിർവഹിക്കും.
മുതിർന്ന ടെക്നീഷ്യന്മാരെ സി കെ ഹരീന്ദ്രൻ എംഎൽഎ ആദരിക്കും കെ പി എം ടി എ പിന്നിട്ട നാൾവഴികൾ എന്ന വിഷയത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് എസ് വിജയൻപിള്ള സംസാരിക്കും ഉച്ചയ്ക്ക് 2 30ന് നടക്കുന്ന പഠന ക്ലാസിന് ഡോക്ടർ മനോജ് വെള്ളനാട് നേതൃത്വം നൽകും നിയമത്തിലെ അശാസ്ത്രീയത നിയമം പാരാമെഡിക്കൽ മേഖലയിൽ സൃഷ്ടിക്കുന്ന തൊഴിൽ പ്രതിസന്ധി എന്നിവയെല്ലാം സമ്മേളനം ഗൗരവമായി ചർച്ചചെയ്യും. അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന രൂപരേയും സമ്മേളനത്തിൽ അവതരിപ്പിക്കും.
പത്രാ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ
കെ ബാബു സംസ്ഥാന പ്രസിഡന്റ് ടി തങ്കച്ചൻ ചെയർമാൻ സ്വാഗതസംഘം എസ് വിജയൻ പിള്ള ചെയർമാൻ പ്രോഗ്രാം കമ്മിറ്റി ശരീഫ് പാലോളി സംസ്ഥാന ജനറൽ സെക്രട്ടറി അസ്ലം മെഡിനോവ സംസ്ഥാന ട്രഷറർ ഷിബു വാസുദേവൻ ജില്ലാ പ്രസിഡന്റ്.
















Leave a Reply