കേരളത്തിന്റെ ദീർഘകാലമായുള്ള സ്വപ്ന പദ്ധതിയായ അങ്കമാലി ശബരീറയിൽ പാത യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ച കേന്ദ്ര സംസ്ഥാന സർക്കാരുകൾ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുത്തൻ ഊർജ്ജം പകർന്നു മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യേകം അഭിനന്ദിക്കുന്നു എന്നും hildef സെക്രട്ടറി അശ്വന്ത് ഭാസ്കർ.
അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ആക്ഷൻ കമ്മിറ്റികളുടെയും നിരന്തര പരിശ്രമം സർക്കാരുകളിൽ കൊണ്ട് ഈ തീരുമാനത്തിലെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്
പദ്ധതിക്കായി കേന്ദ്ര വിദഗ്ധസംഘം കേരളത്തിൽ എത്തുമെന്നും ഭൂമി ഏറ്റെടുക്കൽ നടപടികളോട് ഔദ്യോഗിക പ്രവർത്തികൾ ജൂലൈ മാസത്തിൽ ആരംഭിക്കും എന്നുമുള്ള റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി അബ്ദുറഹ്മാന്റെ പ്രഖ്യാപനം മലയോര ജനത കേട്ടത് വളരെ ആവശ്യത്തിനും ആഹ്ലാദത്തിലും ആണ്. ശബരി റെയിൽവേ എന്നത് കേരളത്തിലെ ലഭിക്കുന്ന പുതിയൊരു റെയിൽവേ പദ്ധതി എന്ന് മാത്രമല്ല മറിച്ച് രാജ്യത്തിന്റെ തന്നെ പദ്ധതിയാണ്. ടൂറിസം വാണിജ്യം തീർത്ഥാടനം തുടങ്ങി എല്ലാ മേഖലകളിലും രാജ്യത്തിന് മുന്നേറാൻ കഴിയുന്നതാണ് നിർദിഷ്ട ശബരി റെയിൽവേ.
ശബരിമല വിമാനത്താവളം കൂടി യാഥാർത്ഥ്യമാകുമ്പോൾ ലോകത്തിന്റെ ഭൂപടത്തിൽ ഇടം പിടിക്കും നമ്മുടെ മലയോരപ്രദേശം പദ്ധതി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയൊരു ദിശാബോധം നൽകുമെന്നതിൽ സംശയമില്ല
പതിറ്റാണ്ടുകളായി കേരള ജനത നെഞ്ചേറ്റിയ ഈ പദ്ധതി യാഥാർത്ഥ്യം ആകുന്നതിലൂടെ ശബരിമല തീർത്ഥാടകർക്കും മലയോര നിവാസികൾക്കും ഉള്ള ഗുണങ്ങൾ സ്വപ്ന തുല്യമാണ്
നിലവിൽ എരുമേലിയിൽ അവസാനിക്കുന്ന രീതിയിലാണ് ശബരിമല റെയിൽപാതയുടെ ആസൂത്രണം ഇത് ശബരിമല തീർത്ഥാടകർക്ക് ഏറെ ഗുണകരമാകുമെങ്കിലും കേരളത്തിന്റെ പ്രദേശങ്ങളിലെ വികസന സാധ്യതകളെ പൂർണമായി പ്രയോജനപ്പെടുത്തുന്നതിൽ ഇത് പരിമിതപ്പെടുത്തുന്നു.
വിഴിഞ്ഞം തുറമുഖം പദ്ധതി അതിവേഗം യാഥാർത്ഥ്യമായി കൊണ്ടിരിക്കുന്നതിനാൽ രണ്ടാംഘട്ടമായി മാത്രമേ എരുമേലിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ശബരി റെയിൽവേ നീട്ടുകയുള്ളൂ എന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണം വിഴിഞ്ഞം പോർട്ട് പൂർത്തീകരണത്തോടെ തന്നെ ശബരീറയിൽവേ പദ്ധതിയും തിരുവനന്തപുരം വിഴിഞ്ഞ പരി പൂർത്തീകരിക്കാനുള്ള നടപടികളും സർക്കാർ കൈക്കൊള്ളണമെന്നും രാജ്യത്തിന്റെ വികസനത്തിന് വഴിവയ്ക്കുന്ന ശബരി റെയിൽവേയും ശബരിയുടെ വിമാനത്താവളവും പൂർത്തീകരിക്കുന്നതിന് മുന്നിട്ടിറങ്ങുമെന്നും അശ്വന്ത് ഭാസ്കർ സക്കറി തേത്തോസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
















Leave a Reply