തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക മാപ്പിൽ ഇടം നേടാൻ സഹായകമാകുന്ന ആദ്യത്തെ രാജേന്ദ്ര കോൺകേവിൽ 20 നിക്ഷേപകരെങ്കിലും ധാരണ പത്രം ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 28 29 തീയതികളിൽ ഹയത്ത്റീജൻസിയിൽ നടക്കുന്ന വിഴിഞ്ഞം കോൺക്ലേവ് 2025ൽ 300 പ്രതിനിധികൾ 50ലധികം നിക്ഷേപകരും പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള തുറമുഖങ്ങളുമായി ബന്ധപ്പെട്ട വൻതോതിൽ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളുടെ പ്രതിനിധികളുടെ പങ്കാളിത്തം കോൺക്ലേവിൽ ഉറപ്പാക്കിയിട്ടുണ്ട്. തുറമുഖ അനുബന്ധ വ്യവസായങ്ങൾക്ക് ഒപ്പം തന്നെ മറ്റു മേഖലകളിലെ കൂടി നിക്ഷേപം സമാഹരിക്കാനും വിഴിഞ്ഞം തുറമുഖത്തിന് ഈ കോൺക്രീബിലൂടെ സാധിക്കും.
ട്രിവാൻഡ്രം ചെമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ കെ എസ് ഐ ഡി സി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന വിഴിഞ്ഞം കോൺക്ലേവ് 2025 ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും ഉദ്ഘാടനം ചെയ്യുക. തുറമുഖ വകുപ്പുമന്ത്രി വി എൻ വാസവൻ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് എന്നിവർ പങ്കെടുക്കും.
വിഴിഞ്ഞം തുറമുഖം പൂർണമായും പ്രവർത്തന സജ്ജമാക്കുന്നതിനൊപ്പം അതോടനുബന്ധിച്ചുള്ള വ്യാവസായിക സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ വിഷയങ്ങളിലുള്ള പാനൽ ചർച്ചകൾ വ്യവസായ രംഗത്തെ ആയിക്കണ്ടുകൾ പങ്കെടുക്കുന്ന ഫയർ സൈഡ് ചാറ്റുകൾ പ്രസന്റേഷനുകൾ എന്നിവ കോൺക്ലാവിന്റെ ഭാഗമാണ്. കേരളത്തിനകത്തുള്ള കമ്പനികൾ സ്റ്റാർട്ട് ആപ്പുകൾ തുടങ്ങിയവിടെ നിക്ഷേപ സാധ്യതകളും കോൺക്ലേറ്റിൽ വിശകലനം ചെയ്യും നിക്ഷേപം നടത്താൻ താല്പര്യപ്പെടുന്നവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന സെക്ഷനുകൾ ബിസിനസ് ലീഡർമാരുമായി പ്രതിനിധികൾക്ക് നേരിട്ട് സംബന്ധിക്കാനുള്ള അവസരം എന്നിവ കോൺകേവിന്റെ പ്രത്യേകതകളാണ്
സംസ്ഥാനത്ത് വലിയതോതിൽ നിക്ഷേപം കൊണ്ടുവരുന്നതിനൊപ്പം തുറമുഖം നേരിട്ട് ഒരുക്കുന്നതിന്റെ പതിന്മടങ്ങ് തൊഴിൽ സാധ്യതകളാണ് അനുബന്ധ വ്യവസായങ്ങളിലൂടെ ഉണ്ടാവുക ഇതേപ്പറ്റി പ്രാദേശിക സമൂഹങ്ങളെ ബോധവൽക്കരിക്കുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന മാതൃകയാക്കി വിഴിഞ്ഞത്തെ വളർത്തിയെടുക്കുന്നതിനും ഉള്ള ശ്രമങ്ങൾക്ക് കോൺക്ലേറ്റിൽ തുടക്കമാകും. കോൺക്ലേ മുന്നോടിയായി തിരുവനന്തപുരം ചെമ്പ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിലും അദാനി വിഴിഞ്ഞം പോർട്സിന്റെ ആഭിമുഖ്യത്തിലും ട്രിവാൻഡ്രം സ്പീക്സ് എന്ന പേരിൽ രണ്ട് പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്
















Leave a Reply