ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന തുല്യനീതി ആർട്ടിക്കിൾ 14, ജീവിത സംരക്ഷണം ആർട്ടിക്കിൾ 21, വൃദ്ധജനപരിപാലനം ആർട്ടിക്കിൾ 41, എന്നീ സമത്വ സുന്ദര തത്ത്വങ്ങളെ അടിസ്ഥാനമാക്കി 60 വയസ്സ് പൂർത്തിയായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും പ്രതിമാസം കുറഞ്ഞത് പതിനായിരം രൂപയെങ്കിലും തുല്യപെൻഷൻ അനുവദിച്ച് ഒരു ക്ഷേമ രാഷ്ട്രം നിർമ്മിക്കുക എന്ന ആശയം നടപ്പിലാക്കുവാൻ വേണ്ടിയും ജാതി മത വർഗ്ഗ വർണ്ണ ലിംഗ കക്ഷിരാഷ്ട്രീയ തൊഴിൽ വിദ്യാഭ്യാസപരമായ സങ്കുചിത ചിന്തകൾക്ക് അതീതമായി നാടിന്റെ നന്മയ്ക്ക് വേണ്ടിയും രൂപംകൊണ്ട മനുഷ്യസ്നേഹികളുടെ കൂട്ടായ്മയാണ് ഒ ഐ ഒ പി മൂവ്മെന്റ്.
പെൻഷൻ എന്നത് വാർദ്ധക്യത്തിൽ എത്തിയ തൊഴിലും വരുമാനവും ആരോഗ്യവും ഇല്ലാതായ ഇന്ത്യൻ പൗരന്മാർക്ക് സമാധാനത്തോടെ ജീവിക്കുവാൻ വേണ്ടിയുള്ള ഒരു കൈത്താങ്ങ് ആണ്. മാസംതോറും കൈകളിൽ എത്തുന്ന പെൻഷൻ തുക അവരുടെ ആഹാരത്തിനും മരുന്നിനും വേണ്ടി ചിലവഴിക്കപ്പെടും അതുവഴി നമ്മുടെ നാട്ടിലെ ചെറുകിട വ്യാപാര വ്യവസായങ്ങൾ പുരോഗമിക്കും സാധാരണക്കാരുടെ ദാരിദ്ര്യം മാറും.
ജനിക്കുമ്പോൾ മുതൽ മരിക്കുന്നതുവരെ എന്തു വാങ്ങിയാലും ഗവൺമെന്റിലേക്ക് നികുതി കൊടുക്കുന്നുണ്ട്. ഓരോ പൗരനും രാജ്യത്തിന്റെ പൗരോഗതിക്കുവേണ്ടി പണിയെടുക്കുന്നവരാണ്. ഗവൺമെന്റ് ഉദ്യോഗസ്ഥരും കൃഷിക്കാരും മോട്ടോർ വാഹന തൊഴിലാളികളും മറ്റ് അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്നവരും ഒരേപോലെ അധ്വാനിക്കുന്നവരാണ് നികുതി കൊടുക്കുന്നവരാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും പ്രതിമാസം തുല്യ പെൻഷൻ അവകാശമുണ്ട്.എന്നാൽ ഇവിടെ നീതിനിഷേധിക്കപ്പെടുന്നു.ഒരു കൂട്ടർ മാത്രം പെൻഷൻ വാങ്ങി സുഖമായി സന്തോഷമായി ജീവിക്കുന്നു. ചിലരുടെ അമിത പെൻഷൻ ആർക്കും പ്രയോജനം ഇല്ലാതെ ബാങ്കുകളിൽ കുമിഞ്ഞു കൂടുന്നു
ജനപ്രതിനിധികൾ സർക്കാർ ഉദ്യോഗസ്ഥരല്ല ജനസേവകരാണ്. ജനസേവകരായിരിക്കുമ്പോൾ അവർക്ക് ശമ്പളവും അലവൻസും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. അവരെ എത്ര തവണ തിരഞ്ഞെടുത്ത് വിടുന്നുവോ അത്രയും തവണ അവർക്ക് പെൻഷൻ കിട്ടുന്നു ഇത് അന്യായമാണ്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് രണ്ടല്ലെങ്കിൽ മൂന്നുവർഷം മാത്രമേ പേഴ്സണൽ സ്റ്റാർട്ട് ആയി ജോലി ചെയ്യുന്നുള്ളൂ. എന്നാൽ അവർക്ക് ആയുഷ്കാല പെൻഷൻ കൊടുക്കുന്നു ഇത് അന്യായമാണ്. രാജ്യം കാക്കുന്ന ഭടന്മാർക്ക് പോലും കുറഞ്ഞത് 15 വർഷം ജോലി ചെയ്തെങ്കിൽ മാത്രമേ പെൻഷൻ ലഭിക്കുന്നുള്ളൂ.
പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനും സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി സർക്കാർ പൗരന്മാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്നതാണ് നികുതി. അതാ നികുതി അടയ്ക്കുന്നവർ മാത്രമല്ല ഏതൊരു സാധാരണക്കാരനും സർക്കാരിലേക്ക് നികുതി കൊടുക്കുന്നുണ്ട്. ഭൂനികുതി കെട്ടിടനികുതി തൊഴിൽ നികുതി മോട്ടോർ വാഹന രതി പെട്രോളിയം ഉൽപന്നങ്ങളിൽ മേലുള്ള നികുതി സ്റ്റാമ്പ് ഡ്യൂട്ടി ഇലക്ട്രിസിറ്റി ഡ്യൂട്ടി മദ്യം സിഗരറ്റ് തുടങ്ങിയ ലഹരിപദാർത്ഥങ്ങളിൽ മേലുള്ള നികുതി കർപ്പൂരം വരെയുള്ള നിത്യ ഉപയോഗ സാധനങ്ങളിലുള്ള നികുതി ട്രാൻസ്പോർട്ട് ബസ്സിൽ കയറിയാൽ നികുതി അങ്ങനെ നിരവധി നികുതികൾ ഏതൊരു സാധാരണക്കാരനും സർക്കാരിലേക്ക് അടയ്ക്കുന്നുണ്ട്.
കേരളത്തിൽ നമ്മൾ കൊടുക്കുന്ന നികുതിപ്പണത്തിന്റെ 80 ശതമാനവും ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും വിരമിച്ചവരുടെ പെൻഷനും അതുപോലെ രാഷ്ട്രീയ മേലാളന്മാർക്കും വേണ്ടി ചിലവഴിക്കുകയാണ്. ബാക്കിവരുന്ന 20% മാത്രമാണ് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ചിലവഴിക്കുന്നത്. അവിടെയും ആ പണം ശരിയായ രീതിയിൽ വിനിയോഗിക്കാതെ അഴിമതി രാഷ്ട്രീയത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതിന് തികയാതെ വരുമ്പോൾ കേരളത്തിലെ ജനങ്ങളെ തന്നെ പണയപ്പെടുത്തി ഭീമമായ തുകകൾ കടമെടുക്കുന്നു. ഈ കടൽ എല്ലാം വീട്ടേണ്ടത് നമ്മളോ നമ്മുടെ വരും തലമുറയോ ആണ്.
കേരളത്തിൽ വ്യവസായങ്ങൾ നിലയ്ക്കുന്നു ഗവൺമെന്റ് പിൻവാതിൽ നിയമനങ്ങൾ വർദ്ധിക്കുന്നു പബ്ലിക് സർവീസ് കമ്മീഷൻ നോക്കുകുത്തികൾ ആകുന്നു പിഎസ്സി പരീക്ഷയെഴുതി പാസായവർ വേഴാമ്പലിനെ പോലെ തൊഴിലിനായി കാത്തിരിക്കുന്നു
ഇതിനെതിരെ പ്രതികരിക്കുവാനും വരുംതലമുറയ്ക്ക് ഈ നാട്ടിൽ ജീവിക്കുവാൻ പ്രയാസമില്ലാതിരിക്കുവാനും കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന പഴമൊഴി വളരെ ശരി ആയതുകൊണ്ട് ജനനന്മയ്ക്കായുള്ള ഈ സംഘടനയിൽ 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തുല്യപെൻഷൻ നേടിക്കൊടുക്കുന്നതിനായി കൈകോർക്കാം
കൂടുതൽ വിവരങ്ങൾക്ക്
9995647351,8943996109,9388122136
















Leave a Reply