തിരുവനന്തപുരം നഗരസഭ പരിധിയിലെ പാൽക്കുളങ്ങര വാർഡിൽ മാറ്റം ഉള്ളതായി ഡീലിമിറ്റേഷൻ കമ്മീഷൻ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ (no. SDC /213/225/SDC7,SRO NO. 623/2025)പറഞ്ഞിരുന്നില്ല ആയതിനാൽ പരാതി സമർപ്പിക്കുവാനുള്ള അവസരം ലഭ്യമായിരുന്നില്ല എന്നാൽ 2025 മെയ് 30ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ നിലവിലുള്ള പാൽക്കുളങ്ങര വാർഡിന്റെ 20% ഭാഗം ശ്രീകണ്ഠേശ്വരം വാർഡിലും 80 ശതമാനം ഭാഗം പഴയതുപോലെ നിലനിർത്തിയും 20 ശതമാനം ഭാഗം പെരുന്താന്നി വാർഡിൽ നിന്നും കൂട്ടി ചെറുതായി കാണുന്നു.പാൽക്കുളങ്ങര വാർഡിന്റെ പേര് ഇല്ലാതാക്കി പെരുന്താന്നി വാർഡായി മാറ്റിയിരിക്കുകയും ചെയ്യുന്നു. പാൽക്കുളങ്ങര വാർഡ് ഇല്ലാതാക്കിക്കൊണ്ട് നാട്ടുകാർക്ക് പരാതി ബോധിപ്പിക്കുന്നതിനുള്ള അവകാശം പോലും നിഷേധിച്ചിരിക്കുകയാണ്. ഈ നിലപാടിൽ പാൽക്കുളങ്ങര പ്രവാസികൾക്ക് ശക്തമായ പ്രതിഷേധമുണ്ട് ആയതിനാൽ പാൽക്കുളങ്ങര നിവാസികളുടെ പരാതി കേൾക്കുവാനുള്ള സംവിധാനം ഉണ്ടാക്കി തന്നതിനുശേഷം അവസാന തീരുമാനം നടപ്പാക്കാൻ പാടുള്ളൂ എന്ന് അഭ്യർത്ഥിക്കുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ 1940 നിലവിൽ വരുന്നതിനു മുന്നേ വളരെ പുരാതനമായി നിലനിന്നതും തിരുവിതാംകൂർ ഭരണകാലത്ത് കൊട്ടാരം നേരിട്ട് ഭരണം നടത്തിയിരുന്ന പാൽക്കുളങ്ങര എന്ന ദേശമാണിത് നൂറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്നിരുന്ന പാൽക്കുളങ്ങര ദേശം ശ്രീ ചിത്ര തിരുനാൾ രാമവർമ്മ മഹാരാജാവ് 1940 തിരുവനന്തപുരം കോർപ്പറേഷൻ രൂപീകരിച്ചത് മുതൽ പാൽക്കുളങ്ങര വാർഡ് ആയി നിലവിൽ വന്നു തിരുവനന്തപുര നഗരത്തിന്റെ ചരിത്രപരവും സാംസ്കാരികവും ആധ്യാത്മികവുമായ മേഖലകളിൽ പാൽക്കുളങ്ങരക്ക് പ്രമുഖ സ്ഥാനമുണ്ട്.
തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ പാൽക്കുളങ്ങര ദേവീക്ഷേത്രത്തിന്റെയും അപ്പൂപ്പൻ കോവിലിന്റെയും ചെറിയ ഉദ്ദേശം ക്ഷേത്രം സാന്നിധ്യം കൊണ്ട് പാൽക്കുളങ്ങര വാർഡ് ചരിത്രപരമായും പ്രാധാന്യമുള്ളതാണ്.
മഹാഭാരതത്തിലെ പാണ്ഡവ രാജകുമാരനായ അർജുനാണ് പാൽക്കുളങ്ങര ദേവീക്ഷേത്രത്തിലെ ദേവതയെ പ്രതിഷ്ഠിച്ചതെന്ന് ഇതിഹാസം പറയുന്നു പവിത്രമായ അഭിഷേക് ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്ന പാൽക്കുളത്തെ സൃഷ്ടിച്ചത് അർജുനൻ ആണെന്നും ഐതിഹ്യമുണ്ട് ചരിത്രപ്രസിദ്ധമായ തീർത്ഥം പാൽക്കുളങ്ങര ക്ഷേത്രക്കുളമാണ് പാൽക്കുളങ്ങര പ്രദേശത്തെ പറ്റി അതിപുരാതന ഗ്രന്ഥങ്ങളിൽ ഒന്നായ ഉണ്ണി നീലി സന്ദേശത്തിൽ പരാമർശിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്
ചരിത്ര രേഖകൾ അനുസരിച്ച് ബലൂതമ്പി ദളവയുടെ പടയോട്ടം ആരംഭിച്ചത് പാൽക്കുളങ്ങരയിലെ ശ്രീവേലി നഗറിൽ നിന്നാണ്. അതിപുരാതന ഗ്രന്ഥങ്ങളിലും മഹാഭാരത കഥയിലും ഐതിഹാസ സാഹിത്യങ്ങളിലും ഇടം നേടിയിരുന്നു പാൽക്കുളങ്ങര എന്ന സ്ഥലം നാമം.
ഒരു വാർഡ് വിഭജനത്തിന്റെ പേരിൽ ഇല്ലാതാക്കുന്നത് ഈ പ്രദേശത്തെയും പരിസരപ്രദേശത്തെയും ജനങ്ങളെ ഞെട്ടലിലും പരിഭ്രാന്തിയിലും ആഴ്ത്തിയിരിക്കുകയാണ്. ഇതിനുള്ള പ്രതിഷേധവും അമർഷവും അറിയിക്കുന്നതോടൊപ്പം പാൽക്കുളങ്ങര അവാർഡ് അതേപോലെ നിലനിർത്തുന്ന സത്വര നടപടി സ്വീകരിക്കണമെന്ന് പാൽക്കുളങ്ങര വാർഡ് സംരക്ഷണ സമിതി.
















Leave a Reply