നാഗർകോവിൽ: തിരുവനന്തപുരം ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയായ പ്രദീപ് ചന്ദ്രനെ നാഗാർകോവിൽ പ്രിൻസിപ്പൽ സെക്ഷൻസ് കോർട്ട് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സ്വദേശിയായ ദീപുവിന്റെ മൃതദേഹമാണ് തമിഴ്നാട് അതിർത്തിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടുകിട്ടിയത്. ആയതിൽ കളിയിക്കാവിള പോലീസ് ക്രൈം നമ്പർ 210 /2024 രജിസ്റ്റർ ചെയ്ത് തുടർന്ന് അന്വേഷണത്തിലാണ് മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തത്. ഒന്നും രണ്ടും പ്രതികളായ അമ്പിളി,സുനിൽകുമാർ കസ്റ്റഡിയിൽ തുടരവെയാണ് മൂന്നാം പ്രതി പ്രദീപ് ചന്ദ്രന് ജാമ്യം ലഭിച്ചത്. മൂന്നാം പ്രതിക്ക് വേണ്ടി തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ അഡ്വക്കേറ്റ്ബെയ്ലിൻ ദാസ് ഹാജരായി.
കളിയിക്കാവിള ദീപു വധം : (ക്വാറി ഉടമ ) മൂന്നാം പ്രതിക്ക് ജാമ്യം

















Leave a Reply