Advertisement

വ്യാജ ഈ കോമേഴ്സ് സൈറ്റുകൾ ക്കെതിരെ ജാഗ്രത പാലിക്കണം

പ്രമുഖ ഓൺലൈൻ ഈ കോമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ച് സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകൾ ക്കെതിരെ ജാഗ്രത പാലിക്കണം. സൈബർ പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയ ഇത്തരം 155 വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചു.പ്രമുഖ ഈ കോമേഴ്സ് ഷോപ്പിംഗ് സൈറ്റുകൾ ഈ ആഴ്ച ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ അടക്കമുള്ളവ വൻ വിലക്കുറവിൽ വിൽപ്പന നടത്തുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുത്താണ് തട്ടിപ്പുകാർ സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകി ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഒറ്റനോട്ടത്തിൽ യഥാർത്ഥ വെബ്സൈറ്റുകളെ പോലെ തോന്നിക്കുന്ന ഇവ സന്ദർശിച്ച് പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.വളരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചു മാത്രമേ അവയിലൂടെ ഓർഡർ നൽകുവാനും പണം കൈമാറ്റം ചെയ്യാനും ശ്രമിക്കാവൂ.വ്യാജ വെബ്സൈറ്റുകൾ തിരിച്ചറിയുന്നതിന് വെബ്സൈറ്റ് വിലാസം സൂക്ഷ്മമായി പരിശോധിക്കണം. വാട്സ്ആപ്പ് എസ്എംഎസ് സമൂഹമാധ്യമങ്ങൾ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളിൽ വെബ്സൈറ്റുകളിൽ പ്രവേശിക്കരുത്. ഓൺലൈൻ തട്ടിപ്പിൾപ്പെട്ടാൽ എത്രയും വേഗം 1 9 3 0 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കണം

Leave a Reply

Your email address will not be published. Required fields are marked *