Advertisement

കലാനിധിയുടെയും മുപ്പതാം വാർഷിക ആഘോഷവും സാംസ്കാരിക മഹാമഹവും ഗുരുവായൂരിൽ ഭക്തി നിർഭരമായി സമാപിച്ചു

ഗുരുവായൂർ: കലയും സാഹിത്യവും വിദ്യാഭ്യാസവും ജീവകാരുണ്യവും ഒത്തുചേർന്ന അവിസ്മരണീയമായ രണ്ട് ദിനരാത്രങ്ങൾക്ക് സാക്ഷ്യം വഹിച്ചു സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റൈൽ ട്രസ്റ്റിന്റെ മുപ്പതാം വാർഷിക ആഘോഷവും സാംസ്കാരിക മഹാമഹവും സമാപിച്ചു. ജൂലൈ 11 12 തീയതികളിൽ ഗുരുവായൂർ നഗരസഭയുടെയും സെക്കുലർ ഹാൾ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു സാംസ്കാരിക കേരളം ഉറ്റുനോക്കിയ സാഹിത്യ കലാ സംഗമം അരങ്ങേറിയത്.

ചെയർപേഴ്സനും മാനേജിംഗ് ശ്രീമതി ഗീതാ രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങുകളിൽ സാംസ്കാരിക രാഷ്ട്രീയ മാധ്യമ ഓൺലൈൻ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഒന്നാം ദിനം: പുരസ്കാര സമർപ്പണവും പുസ്തക പ്രകാശനവും

ആദ്യദിനമായ ശനിയാഴ്ച പ്രശസ്ത കവി ശ്രീ പ്രഭാവർമ്മയുടെ ഉദ്ഘാടനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കവി പ്രഭാവർമ്മ ജനിച്ച നായർ അമ്പലപ്പുഴ ഹേമ പ്രദീപ് പ്രശാന്ത് പഴയിടം മാധവി വേണുഗോപാൽ സൂര്യ എസ് ദിവാകരൻ കടിഞ്ഞുമൂല തുടങ്ങിയ സാഹിത്യ മേഖലകളിലെ പ്രഗൽഭരായ വർക്ക് വൈലോപ്പിള്ളി സാഹിത്യ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. തുടർന്ന് നടന്ന പി ജയചന്ദ്രൻ സ്മൃതി ഗാനാഞ്ജലി യിലും സംഗീത അർച്ചനയിലും കലാനി പ്രതിമകളും മിനിസ്ക്രീം താരങ്ങളും പങ്കെടുത്തു.

മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി പുരസ്കാര സമർപ്പണവും സാംസ്കാരിക സമ്മേളനവും മാധ്യമ പുരസ്കാര സമർപ്പണവും പ്രശസ്ത കവി ശ്രീ പ്രഭാവർമ്മ ഉദ്ഘാടനം ചെയ്തു. മതിമരംഗത്തെ മികച്ച സംഭാവനകളെ മുൻനിർത്തി തൃശ്ശൂർ പ്രസ് ക്ലബ് ഗുരുവായൂർ പ്രസ് ക്ലബ് പൈതൃകം ഗുരുവായൂർ തുടങ്ങിയവയ്ക്കുള്ള മീഡിയ അവാർഡുകളും വിതരണം ചെയ്തു.

കലാപരിധി സ്ഥാപകൻ പ്രൊഫസർ മുഴുകുളം ബി ചന്ദ്രശേഖരൻ പിള്ളയുടെ ഓർമ്മയ്ക്കായി കലാനിധി അംഗങ്ങൾ തയ്യാറാക്കിയ ചന്ദ്രകാന്തം ശ്രീ ലതയുടെ സ്നേഹാക്ഷരങ്ങൾ ഡോക്ടർ ശശികല പണിക്കരുടെ “ഗത്താരഹേ മേരാ ദിൻ ” എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ഇതോടൊപ്പം നടന്നു.

രണ്ടാം ദിനം: നിർത്തോത്സവവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഞായറാഴ്ച രാവിലെ രാജേന്ദ്ര പ്രശസ്തിയുള്ള മൃണാളിനി സാരാഭായി ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റ് ഗീതാ രാജേന്ദ്രൻ ഡോക്ടർ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കവി പ്രഭാവർമ്മ മുഖ്യ അതിഥിയായിരുന്നു പൊതുപ്രവർത്തനത്തിന് മികവ് തെളിയിച്ച നാടന് കലാനിധി കർണ പുരസ്കാരം നൽകി ആദരിച്ചു. ഉച്ചയ്ക്ക് കലാപ്രതിഭകൾ അവതരിപ്പിച്ച നാഗധ്വനി ഭജൻ വേദിയിൽ അരങ്ങേറി.

മുപ്പതാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

കലാനിധിയുടെ സാമൂഹിക പ്രതിബദ്ധത വിളിച്ച് ഊതുന്നത് ആയിരുന്നു സമാപന സമ്മേളനത്തിലെ അക്ഷരക്കനിവ് പദ്ധതി. ഗുരുവായൂർ യുപി സ്കൂളിലെ അർഹരായ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മാത്യു കുഴൽ നാടൻ എംഎൽഎ നിർവഹിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിപാദുകൾക്കുള്ള സിൽവർ ജൂബിലി സെരസ്വത വിദ്യാഭ്യാസ പുരസ്കാരം പൈതൃകം ഗുരുവായൂർ ഗ്രൂപ്പിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് ചടങ്ങിൽ വിതരണം ചെയ്തു.

കവിയും നിരൂപകരമായ ശ്രീ ഉണ്ണി ഭാസുരി ഗുരുവായൂർ സമ്മേളനത്തിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു. കലാനിധിയുടെ 30 വർഷത്തെ സാംസ്കാരിക പ്രയാണത്തെയും അദ്ദേഹം ഈ പ്രകാരം ഓർമിപ്പിച്ചു. ” അക്ഷരങ്ങളും കലയും മനുഷ്യഹൃദയങ്ങളെ പരസ്പരം കോർത്തിണക്കുന്ന അദൃശ്യമായ നൂലുകളാണ്”. 30 വർഷം മുമ്പ് നട്ട ഒരു കൊച്ചു വിത്ത് ഇന്ന് പടർന്നു പന്തലിച്ച് കലയുടെയും കാരുണ്യത്തിന്റെയും തണലേകുന്ന വൻപരമായി മാറിയിരിക്കുന്നു. പ്രൊഫസർ മുഴികുളം വി ചന്ദ്രശേഖരൻ പിള്ള എന്ന പുണ്യ സ്മരണയുടെ വെളിച്ചത്തിലാണ് കലാ നദി ഇന്നും മുന്നോട്ടു നീങ്ങുന്നത്. കേവലം ആഘോഷങ്ങൾക്കപ്പുറം സമൂഹത്തിലെ ദുർബരിലേക്ക് കാരുണ്യത്തിന്റെ അക്ഷര കനിവ് എത്തിക്കാൻ കഴിയുന്നതാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ സൗന്ദര്യം. ഈ സാംസ്കാരിക പ്രയാണം ഇനിയും തുടരുക തന്നെ ചെയ്യും “.

എഴുത്തുകാരനും സംരംഭകനുമായ അരുൺകുമാർ പരിപാടികൾക്ക് കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *