തിരുവനന്തപുരം: തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന് (CDC) ന്യൂറോ ഡവലപ്മെന്റ് ഡിസോഡർ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസ് ആയി ഉയർത്തുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സി ഡി സി വളരെ പ്രധാനപ്പെട്ട ത്തിലേക്കാണ് കടക്കുന്നത്. യൂണിസെഫ് സിഡിസിയുമായി നോളജ് പാർട്ണറായി സഹകരിക്കുമ്പോൾ ഈ മേഖലയിലെ ഗവേഷണത്തിനും പുരോഗതിക്കും ഏറെ സഹായിക്കും. സംസ്ഥാനത്തിനും ആരോഗ്യ സംവിധാനങ്ങൾക്കും ഇത് നൽകുന്ന ഊർജ്ജം വളരെ വലുതാണ്. രണ്ടാം കേരള മോഡൽ ഓരോ വ്യക്തിയുടെയും ജീവിത ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രയത്നങ്ങൾ ഉൾക്കൊള്ളുന്നതാണ്. നമ്മുടെ ലക്ഷ്യം വളരെ വലുതാണ് ആ ലക്ഷ്യത്തിനുവേണ്ടി ഓരോരുത്തരുടെയും കഠിനാധ്വാനം വളരെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജ് സിബിസിയിൽ നടക്കുന്ന ദേശീയ സെമിനാർ അനുബന്ധിച്ച് യൂണിസെപ്നോളജ് പാർട്ണറായുള്ള പ്രഖ്യാപനവും ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ശിശുക്ഷേമരംഗത്ത് കേരളം രാജ്യത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കുറഞ്ഞ മരണനിരക്ക്എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം,അപൂർവ രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സൗജന്യ ചികിത്സ എന്നിവ ഉദാഹരണങ്ങളാണ്.നവജാത ശിശുക്കളുടെ സമഗ്രവും സർവ്വത്രികവുമായ പരിശോധനയ്ക്കായി ശലഭം ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ശാസ്ത്രക്രിയ നൽകുന്ന കൃത്യം സാർവത്രിക പ്രതിരോധ കുത്തിവെപ്പ് എസ് എം എലൈസോമൽ സ്റ്റോറേജ് ഡിസോർഡേഴ്സ് പോലുള്ള അപൂർവ്വ രോഗങ്ങളുടെ സൗജന്യ ചികിത്സയ്ക്ക് കെയർ കുട്ടികൾക്ക് സൗജന്യ മോണോക്ലോണൽ ആന്റി ബോഡി പ്രൊഫൈൽ ആക്സിസ് ശ്രുതി തരംഗം ട്രാൻസ്പ്ലാന്റേഷൻ ഉൾപ്പെടെയുള്ള ചെലവേറിയ ചികിത്സകൾക്കായി ആരോഗ്യ കേരളം തുടങ്ങിയ മാതൃകാപരമായ പദ്ധതികളും ഉണ്ട്. സംസ്ഥാനത്ത് ജനിതക വിഭാഗവും ഫീറ്റിൽ മെഡിസിൻ വിഭാഗവും ആരംഭിച്ചു. പ്രത്യേക ആരോഗ്യ സംരക്ഷണം വേണ്ട കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പീഡിയാട്രിക് പാലിയേറ്റീവ് കെയർ പദ്ധതി സംസ്ഥാനം ആലോചിക്കുന്നുണ്ട്.
കുട്ടികളുടെ വികസനപരവും പെരുമാറ്റപരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന് പ്രത്യേക പദ്ധതിയുണ്ട്. ലോകമെമ്പാടുമുള്ള 8% കുട്ടികളും ആറ് പ്രധാന വികസന പ്രശ്നങ്ങളിൽ ഒന്ന് അനുഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തും കുറെ കുട്ടികൾ ഇത്തരം വെല്ലുവിളികൾ നേരിടുന്നുണ്ട്. വികസന പെരുമാറ്റ പ്രശ്നങ്ങളുള്ള കുട്ടികളെ നേരത്തെ തിരിച്ചറിയാനും അതനുസരിച്ചുള്ള ചികിത്സ ഒരു ആനുമുള്ള ഇടപെടലുകളാണ് ആരോഗ്യവകുപ്പ് നടത്തി വരുന്നത്.ഇത്തരം കുട്ടികളെ കണ്ടെത്തി ചികിത്സിച്ച് പരിഹരിക്കുന്നതിന് ആശാവർക്കർമാർ അംഗനവാടി പ്രവർത്തകർ സ്കൂൾ അധ്യാപകർ തുടങ്ങിയവരെ കൂടി ഉൾപ്പെടുത്തിയുള്ള പരിപാടികൾ ആവിഷ്കരിച്ച് വരികയാണ്. സ്ക്രീനിൽ രോഗനിർണയം ചികിത്സ പുനരിധിവാസം എന്നിവയ്ക്കും വികസന പെരുമാറ്റ പ്രശ്നങ്ങൾ തടയുന്നതിനും ഭിന്നശേഷിക്കാർക്ക് തുല്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആയി ഒരു സമഗ്രമായ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
യൂണിസെഫ് ചീഫ് ഓഫ് ഹെൽത്ത് ഡോക്ടർ ബി ഗ്രേറ്റ് ബിരേന്ദ്ര സിംഗ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ രാജൻ എൻ കോബ്രഗടെ ഡിസിസി ഡയറക്ടർ ഇൻചാർജ് ഡോക്ടർ ദീപ ഭാസ്കരൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോക്ടർ തോമസ് മാത്യു മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോക്ടർ എസ് ബിന്ദു ഭാഗം മേധാവി ഡോക്ടർ ജി എസ് ബിന്ദു സി ഡി സി രജിസ്റ്റർ വിനീത് കുമാർ വിജയൻ യൂണിസെഫ് പ്രതിനിധികളായ കെഎൽ റാവു ഡോക്ടർ കൗശിക് എന്നിവർ പങ്കെടുത്തു
















Leave a Reply